For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'അവന്റെ വരവോടെ ഞങ്ങളുടെ കരുത്ത് ഇരട്ടിച്ചു', രണ്ടാം പാദത്തിലെ പ്രതീക്ഷ പങ്കുവെച്ച് ധവാന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം ആരംഭിക്കാന്‍ ഇനി ഏഴ് ദിവസം മാത്രമാണുള്ളത്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതോടെ രണ്ടാം പാദം യുഎഇയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ പാദത്തിലെ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സാണ് തലപ്പത്ത്. രണ്ടാം പാദത്തിലും മിന്നും പ്രകടനം നടത്തി കന്നിക്കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി.

1

ആദ്യ പാദത്തില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ റിഷഭ് പന്താണ് ടീമിനെ നയിച്ചത്. രണ്ടാം പാദത്തില്‍ ശ്രേയസ് തിരിച്ചെത്തിയെങ്കിലും റിഷഭ് തന്നെ നായകനായി തുടരട്ടെയെന്ന നിലപാടാണ് ഡല്‍ഹി സ്വീകരിച്ചത്. ഇപ്പോഴിതാ രണ്ടാം പാദത്തിലെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് ഓപ്പണറായ ശിഖര്‍ ധവാന്‍. ടീമിന്റെ കരുത്ത് ഇരട്ടിപ്പിച്ചാണ് രണ്ടാം പാദത്തിലിറങ്ങുന്നതെന്നാണ് ധവാന്‍ പറഞ്ഞത്.

Also Read: IPL 2021: സിഎസ്‌കെ, ഡിസി, ആര്‍സിബി ഭയക്കണം! കിരീടഫേവറിറ്റുകള്‍ മുംബൈ തന്നെ, കാരണങ്ങളറിയാം

2

'ആദ്യ പാദത്തില്‍ മിന്നും ഫോമിലായിരുന്നു ഞങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് പാതിവഴിയില്‍ നിന്നതോടെ ആ ഒഴുക്കിനെ അത് ബാധിച്ചു. എന്നാല്‍ ഞങ്ങളുടെ ഊര്‍ജ്ജത്തെ വീണ്ടും സൃഷ്ടിച്ചെടുത്തിരിക്കുകയാണ്. സംതുലിതമായ ടീമാണ് ഡല്‍ഹി. ശ്രേയസിന്റെ മടങ്ങിവരവോടെ ടീം ഒന്നുകൂടി ശക്തിപ്പെട്ടു'-ധവാന്‍ പറഞ്ഞു.

Also Read: T20 World Cup 2021: ധോണി ഉപദേഷ്ടാവ്, 'ഒരു ആവിശ്യവുമില്ലാത്ത നിയമനം', വിമര്‍ശിച്ച് അജയ് ജഡേജ

3

ആദ്യ പാദത്തിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് ധവാനാണ്. എട്ട് മത്സരത്തില്‍ നിന്ന് 54.28 ശരാശരിയില്‍ 380 റണ്‍സാണ് ധവാന്‍ നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 92 റണ്‍സ്. ഇതേ പ്രകടനം തന്നെയാണ് ധവാനില്‍ നിന്ന് ഡല്‍ഹി പ്രതീക്ഷിക്കുന്നത്. എന്നാല്‍ അവസാന ശ്രീലങ്കന്‍ പര്യടനത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ധവാന് സാധിച്ചിരുന്നില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ധവാന് ഇടമില്ല. അതിനാല്‍ത്തന്നെ തഴഞ്ഞവര്‍ക്ക് മറുപടി കൊടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ധവാന് മുന്നിലുള്ളത്.

Also Read: IPL 2021: മുംബൈ ഇന്ത്യന്‍സിനെതിരേ കൂടുതല്‍ വിക്കറ്റ് ആര്‍ക്ക്? ടോപ് ഫോറിനെ പരിചയപ്പെടാം

4

ശ്രേയസ് അയ്യര്‍ പരിക്കിന് ശേഷമാണ് തിരിച്ചെത്തുന്നത്. ആദ്യ പാദത്തില്‍ ശ്രേയസ് ടീമിലില്ലായിരുന്നു. അതിനാല്‍ത്തന്നെ രണ്ടാം പാദത്തിലെ പ്രകടനം കണ്ടറിയണം. ശ്രേയസിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ 15 അംഗ ടീമിലേക്ക് പരിഗണിച്ചില്ല. റിസര്‍വ് താരമായാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിഷഭ് പന്ത് നായകനെന്ന നിലയില്‍ ആദ്യ പാദത്തില്‍ പക്വതയാര്‍ന്ന പ്രകടനമാണ് നടത്തിയത്. ഇത് രണ്ടാം പാദത്തിലും ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Also Read: IPL 2021: 'ഇവര്‍ കോലിയുടെ അന്തകര്‍', കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ

5

ആദ്യ പാദത്തിലെ മികച്ച പ്രകടനം തുടരാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ധവാന്‍ പറഞ്ഞു. 'ഡല്‍ഹിക്കൊപ്പം വീണ്ടും കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷം. മികച്ച അന്തരീക്ഷമാണ് ടീമിനുള്ളിലുള്ളത്. എല്ലാ താരങ്ങളും കഠിനമായിത്തന്നെ അധ്വാനിക്കുന്നുണ്ട്. പ്രതീക്ഷയോടെയാണ് രണ്ടാം പാദത്തെ കാണുന്നത്. വരുന്ന മത്സരങ്ങള്‍ കളിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. മികച്ച രീതിയില്‍ തുടങ്ങേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ മത്സരം തൊട്ടേ നന്നായി ചെയ്യേണ്ടതായുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി കഠിനമായി പരിശീലനം നടത്തുന്നുണ്ട്. ഞങ്ങളുടെ അധ്വാനം മത്സരത്തില്‍ നല്‍കി മികച്ച ഫലം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹിക്കുന്നത്'-ധവാന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IND vs ENG: ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യക്ക് ലഭിച്ച മൂന്ന് നേട്ടങ്ങള്‍ എന്തെല്ലാം? വിശദമായി പരിശോധിക്കാം

6

Also Read: IND vs ENG: 'മുഹമ്മദ് സിറാജ് തന്റെ ശക്തി എന്താണെന്ന് ഒരിക്കലും മറക്കരുത്'- ഉപദേശിച്ച് ആശിഷ് നെഹ്‌റ

2020ലെ യുഎഇ ഐപിഎല്ലില്‍ ഫൈനല്‍ കളിച്ച ടീമാണ് ഡല്‍ഹി. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റു. ഇത്തവണ ആ പിഴവ് നികത്താനുള്ള താരമികവ് ഡല്‍ഹിക്കുണ്ട്. സൂപ്പര്‍ താരങ്ങളെല്ലാം രണ്ടാം പാദത്തിലും ടീമിലുള്ളത് വലിയ പ്രതീക്ഷ നല്‍കുന്നു. ഓപ്പണിങ്ങില്‍ പൃഥ്വി ഷാ-ധവാന്‍ കൂട്ടുകെട്ട് രണ്ടാം പാദത്തിലും നിര്‍ണ്ണായകമാവും. ആദ്യ പാദത്തില്‍ പൃഥ്വിയും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

Story first published: Sunday, September 12, 2021, 18:35 [IST]
Other articles published on Sep 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+