For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെ, ഡിസി, ആര്‍സിബി ഭയക്കണം! കിരീടഫേവറിറ്റുകള്‍ മുംബൈ തന്നെ, കാരണങ്ങളറിയാം

ഹാട്രിക് കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ ഈ മാസം യുഎഇയില്‍ ആരംഭിക്കാനിരിക്കുകയാണ്. 19നാണ് ടൂര്‍ണമെന്റിന്റെ രണ്ടാംഘട്ടത്തിനു തുടക്കമാവുന്നത്. കൊവിഡ് കാരണം ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റ് പകുതിയില്‍ വച്ച് നിര്‍ത്തിവയ്ക്കുകയായിരുന്നു. 19ന് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സു മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ളള പോരാട്ടത്തോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും ചാംപ്യന്‍മാരായ മുംബൈ ഹാട്രിക് കിരീടം തേടിയാണ് യുഎഇയിലെത്തിയിരിക്കുന്നത്. 2020ലെ കഴിഞ്ഞ ഐപിഎല്‍ യുഎഇയില്‍ നടന്നപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തായിരുന്നു മുംബൈയുടെ കിരീടധാരണം.

ഇന്ത്യയില്‍ ഇത്തവണ നടന്ന ആദ്യപാദത്തില്‍ മുംബൈയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ മൂന്നിലും അവര്‍ക്കു തോല്‍വി നേരിട്ടു. ഏഴു മല്‍സസരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈയുടെ അക്കൗണ്ടില്‍ നാലു വിജയങ്ങളാണുള്ളത്. പോയിന്റ് പട്ടികയില്‍ മുംബൈ നാലാമതുമാണ്. എങ്കിലും യുഎഇയിലെ രണ്ടാംഘട്ടത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി മുംബൈ ആറാം കിരീടം ചൂടാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. ഈ സീസണിലും കിരീട ഫേവറിറ്റുകളായി മുംബൈ മാറുമെന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

 യുഎഇയിലെ സാഹചര്യങ്ങള്‍

യുഎഇയിലെ സാഹചര്യങ്ങള്‍

യുഎഇയിലെ സാഹചര്യങ്ങള്‍ മുംബൈയുടെ കരുത്തിന് വളരെയധികം യോജിച്ചതാണ്. കഴിഞ്ഞ സീസണില്‍ അവര്‍ ഇതു കാണിച്ചു തരികയും ചെയ്തിരുന്നു. അബുദാബി, ദുബായ്, ഷാര്‍ജ എന്നീവിടങ്ങളിലെ പിച്ചുകള്‍ മുംബൈയുടെ ശൈലിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ തവണ ബാറ്റ് കൊണ്ട് മുംബൈ എതിരാളികളെ നിഷ്പ്രഭരാക്കിയിരുന്നു. പ്രത്യേകിച്ചും ഡെത്ത് ഓവറുകളിലായിരുന്നു അവര്‍ ഏറ്റവും മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ഒരുപിടി പവര്‍ ഹിറ്റര്‍മാര്‍ മുംബൈ സംഘത്തിലുണ്ട്. അതിനാല്‍ തന്നെ തങ്ങളുടേതായ ദിവസം ഏതു ശക്തമായ ബൗളിങ് ലൈനപ്പിനെയും തകര്‍ത്തെറിയാന്‍ അവര്‍ക്കു കഴിയും.
ഇന്ത്യയിലെ ആദ്യപാദത്തില്‍ ചെന്നൈയിലെ സ്ലോ പിച്ചുകളില്‍ മുംബൈ ബാറ്റിങ് നിര റണ്ണെടുക്കാന്‍ പാടുപെട്ടിരുന്നു. പക്ഷെ യുഎഇയില്‍ ഈ കുറവ് നികത്താന്‍ അവര്‍ക്കു സാധിക്കും. ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, കരെണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ അതിവേഗം റണ്ണടിച്ചു കൂട്ടാന്‍ ശേഷിയുള്ളവരാണ്.
കൂടാതെ ലൈറ്റ്‌സിനു കീഴില്‍ മുംബൈ ബൗളര്‍മാര്‍ക്കും യുഎഇയിലെ പിച്ചുകളില്‍ തിളങ്ങാനാവും. കഴിഞ്ഞ സീസണില്‍ മുംബൈ പേസ് ജോടികളായ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും എതിര്‍ ബാറ്റിങ് നിരയില്‍ ഭീതി പടര്‍ത്തിയിരുന്നു. രണ്ടാംഘട്ടത്തില്‍ ഇരുവരും സമാനമായ പ്രകടനം പുറത്തെടുത്താല്‍ മുംബൈ ചരിത്രമാവര്‍ത്തിക്കുമെന്നുറപ്പാണ്. മറ്റു ടീമുകള്‍ക്കു ഇവര്‍ക്കൊപ്പമെത്താന്‍ സാധിക്കാതെ വരികയും ചെയ്യും.

 തയ്യാറെടുപ്പിന് അവസരം

തയ്യാറെടുപ്പിന് അവസരം

ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ മുംബൈയുടെ മധ്യനിര പതറിയിരുന്നു. സൂര്യകുമാര്‍, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരെ ഒഴിച്ചുനിര്‍ത്തിയാല്‍ മധ്യനിരയിലെ മറ്റുള്ളവരെല്ലാം റണ്ണെടുക്കാന്‍ വിഷമിച്ചിരുന്നു. പ്രത്യേകിച്ചും ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരായിരുന്നു ഏറ്റവും വലിയ ഫ്‌ളോപ്പുകള്‍. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു ഇഷാന് ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 73 റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ. സ്‌ട്രൈക്ക് റേറ്റ് 82.95 ആയിരുന്നു.
എന്നാല്‍ ഇന്ത്യയുടെ കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ഫോം വീണ്ടെടുത്തതിന്റെ സൂചനയാണ് ഇഷാന്‍ നല്‍കിയത്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയോടെയാണ് താരം മുംബൈയ്‌ക്കൊപ്പം യുഎഇയിലെത്തിയിരിക്കുന്നത്. ഇതു തീര്‍ച്ചയായും മുംബൈയ്ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യവുമാണ്.
ഫോം വീണ്ടെടുക്കണമെന്ന് മുംബൈ ആഗ്രഹിക്കുന്ന മറ്റൊരു താരം ഹാര്‍ദിക് പാണ്ഡ്യയാണ്. ആദ്യ ഘട്ടത്തില്‍ അദ്ദേഹം തീര്‍ത്തും നിറംമങ്ങി. ഏഴു മല്‍സരങ്ങളില്‍ നിന്നും 52 റണ്‍സ് മാത്രമേ ഹാര്‍ദിക് നേടിയിരുന്നുള്ളൂ. മാത്രമല്ല ഒരോവര്‍ പോലും അദ്ദേഹം ബൗള്‍ ചെയ്യുകയും ചെയ്തില്ല.
ശ്രീലങ്കന്‍ പര്യടനത്തില്‍ ഹാര്‍ദിക് ഇന്ത്യക്കു വേണ്ടി കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്തിരുന്നു. ഇനി ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടിയും കൂടുതല്‍ ഓവറുകള്‍ പന്തെറിഞ്ഞ് തന്റെ ഓള്‍റൗണ്ടര്‍ പദവി വീണ്ടെടുക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ഹാര്‍ദിത് ബൗള്‍ ചെയ്താല്‍ അതു മുംബൈ ടീമിനു കൂടുതല്‍ ബാലന്‍സ് നല്‍കുകയും ചെയ്യും. നേരത്തേ തന്നെ ഐപിഎല്ലിനായി മുംബൈയിലെത്തിയതിനാല്‍ രണ്ടാം ഘട്ടത്തിനായി തയ്യാറെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം ലഭിച്ചത് ഇഷാനും ഹാര്‍ദിക്കിനുമെല്ലാം ഗുണം ചെയ്യും.

 കടലാസില്‍ ഇപ്പോഴും കരുത്തര്‍

കടലാസില്‍ ഇപ്പോഴും കരുത്തര്‍

കടലാസില്‍ ഇപ്പോഴു കരുത്തരാണ് മുംബൈ. എതിരാളികള്‍ ഭയക്കുന്ന താരനിരയാണ് അവരുടേത്. മറ്റു പല ഫ്രാഞ്ചൈസികളെയും പോലെ വിദേശ താരങ്ങളെ അമിതമായി ആശ്രയിക്കുന്ന ഫ്രാഞ്ചൈസിയല്ല മുംബൈ. മാച്ച് വിന്നര്‍മാരായ ഒരുപിടി ഇന്ത്യന്‍ താരങ്ങള്‍ മുംബൈയിലുണ്ട്. അതുകൊണ്ടു തന്നെ വിദേശ താരങ്ങള്‍ പിന്‍മാറുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ ഈ കുറവ് നികത്താന്‍ മുംബൈയ്ക്കു കഴിയും.
വളരെ സന്തുലിതമായ ടീം കൂടിയാണ് മുംബൈയുടേത്. എന്തെങ്കിലുമൊരു വീക്ക്‌നെസ് അവര്‍ക്കു ചൂണ്ടിക്കാണിക്കാനില്ല. 2020ലേതു പോലെ താരങ്ങള്‍ മികവിലേക്കുയര്‍ന്നാല്‍ മുംബൈയെ പിടിച്ചുനിര്‍ത്തുകയെന്നത് മറ്റു ഫ്രാഞ്ചൈസികള്‍ക്കു ദുഷ്‌കരമായി മാറും.

Story first published: Sunday, September 12, 2021, 12:25 [IST]
Other articles published on Sep 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+