For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഇവര്‍ കോലിയുടെ അന്തകര്‍', കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം ഈ മാസം 16ന് ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതോടെയാണ് ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. രണ്ടാം പാദത്തിന് വേദിയാവുന്നത് യുഎഇയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലില്‍ ഉള്ളത്.

1

ആര്‍സിബി ഇത്തവണ കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. ആദ്യ പാദത്തില്‍ കളിച്ച ഏഴ് മത്സരത്തില്‍ അഞ്ചിലും ആര്‍സിബി വിജയിച്ചിരുന്നു. നായകന്‍ വിരാട് കോലിയുടെ ബാറ്റിങ്ങില്‍ വലിയ പ്രതീക്ഷയാണ് ആര്‍സിബിക്കുള്ളത്. എന്നാല്‍ കോലിയുടെ സമീപകാല ഫോം അത്ര മികച്ചതല്ല. ടി20 ലോകകപ്പ് വരാനിരിക്കെ കോലിയുടെ ഐപിഎല്ലിലെ പ്രകടനം എങ്ങനെയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ടൂര്‍മെന്റ് ചരിത്രത്തില്‍ വിരാട് കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കം.

Also Read: WTC: 'ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം, നന്ദി പറയേണ്ടത് കോലിക്ക്'- ഷെയ്ന്‍ വോണ്‍

മിച്ചല്‍ മക്ലെനഗന്‍

മിച്ചല്‍ മക്ലെനഗന്‍

മുന്‍ മുംബൈ ഇന്ത്യന്‍സ് പേസറായ മിച്ചല്‍ മക്ലെനഗന് വിരാട് കോലിക്കെതിരേ മികച്ച ബൗളിങ് റെക്കോഡാണുള്ളത്. നാല് തവണയാണ് കോലിയെ മക്ലെനഗന്‍ പുറത്താക്കിയത്. ന്യൂസീലന്‍ഡ് പേസര്‍ ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല. ഇടം കൈയന്‍ പേസറായ അദ്ദേഹം 2015ലാണ് ആദ്യമായി കോലിയെ പുറത്താക്കുന്നത്. 2016ല്‍ ഒരു തവണയും 2017ല്‍ രണ്ട് തവണയും കോലിയെ പുറത്താക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ 2017ന് ശേഷം കോലിയുടെ വിക്കറ്റ് നേടാനായിട്ടില്ല.

Also Read: IPL: 200 അടിക്കാന്‍ ആര്‍സിബിയെ വെല്ലാന്‍ ആരുമില്ല, സിഎസ്‌കെ തൊട്ടരികെ- ഡിസി ദയനീയം

ധവാല്‍ കുല്‍ക്കര്‍ണി

ധവാല്‍ കുല്‍ക്കര്‍ണി

ഐപിഎല്ലില്‍ എടുത്തു പറയാന്‍ സാധിക്കുന്ന റെക്കോഡുള്ള താരമല്ല ധവാല്‍ കുല്‍ക്കര്‍ണി. എന്നാല്‍ കോലിക്കെതിരേ മികച്ച ബൗളിങ് റെക്കോഡാണ് അദ്ദേഹത്തിനുള്ളത്. നാല് തവണ അദ്ദേഹം കോലിയെ പുറത്താക്കിയിട്ടുണ്ട്.2016ലെ പ്ലേ ഓഫില്‍ കോലിയെ ഡെക്കിന് പുറത്താക്കിയ ബൗളറാണ് കുല്‍ക്കര്‍ണി.കോലി 973 റണ്‍സുമായി തിളങ്ങിയ സീസണായിരുന്നു ഇത്. പിന്നീട് മൂന്ന് തവണയും കോലിയെ പുറത്താക്കാന്‍ കുല്‍ക്കര്‍ണിക്കായി. നിലവില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് അദ്ദേഹം.

Also Read: T20 World Cup 2021: ഇന്ത്യയുടെ ശക്തമായ ടി20 ലോകകപ്പ് ടീമേത്? 2007-2021 വരെയുള്ള റാങ്കിങ് അറിയാം

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും നാല് തവണ കോലിയെ പുറത്താക്കിയിട്ടുണ്ട്. 2013ല്‍ ഐപിഎല്ലിലേക്കെത്തിയ ബുംറയുടെ അരങ്ങേറ്റ വിക്കറ്റ് വിരാട് കോലിയുടേതാണ്. രണ്ട് തവണ ക്യാച്ചിലൂടെയും രണ്ട് തവണ എല്‍ബിയിലൂടെയുമാണ് കോലിയെ ബുംറ പുറത്താക്കിയത്. ഈ സീസണിലും കോലിക്ക് വെല്ലുവിളി ഉയര്‍ത്തി ബുംറയുണ്ടാവും. ബുംറയുടെ മിന്നല്‍ യോര്‍ക്കറുകളും ബൗണ്‍സുകളും വീണ്ടും കോലിയെ വീഴ്ത്തുമോയെന്ന് കണ്ടറിയാം. മിന്നും ഫോമിലുള്ള ബുംറ ഇത്തവണ വലിയ പ്രതീക്ഷയാണ് മുംബൈ ഇന്ത്യന്‍സിനും നല്‍കുന്നത്.

Also Read: ടെസ്റ്റ് റദ്ദാക്കല്‍, ഇംഗ്ലീഷ് താരങ്ങള്‍ കലിപ്പില്‍! ഒരാള്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയേക്കും

ആശിഷ് നെഹ്‌റ

ആശിഷ് നെഹ്‌റ

ഇടം കൈയന്‍ പേസറായ ആശിഷ് നെഹ്‌റക്ക് പിന്നില്‍ പലപ്പോഴും കോലിക്ക് ഉത്തരമില്ലായിരുന്നു. സിഎസ്‌കെ,മുംബൈ ഇന്ത്യന്‍സ്,ഡല്‍ഹി ക്യാപിറ്റല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെയൊക്കെ ഭാഗമായിരുന്ന നെഹ്‌റ ആറ് തവണ കോലിയെ പുറത്താക്കിയിട്ടുണ്ട്. ഐപിഎല്ലിലെ നെഹ്‌റയുടെ ആദ്യ വിക്കറ്റ് കോലിയായിരുന്നു. 2008ലായിരുന്നു ഇത്. ഇതേ സീസണില്‍ ഒരു തവണ കൂടി കോലിയെ നെഹ്‌റ പുറത്താക്കി. പിന്നീട് നാല് തവണ കൂടി നെഹ്‌റക്ക് മുന്നില്‍ കോലി വീണു. അഞ്ച് തവണയും ക്യാച്ചിലൂടെ പുറത്തായപ്പോള്‍ ഒരു തവണ കോലിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്യാനും നെഹ്‌റക്കായി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ആര്‍സിബിയുടെ ബൗളിങ് പരിശീലകനെന്ന നിലയിലും നെഹ്‌റ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read: IND vs ENG: ഇരു ടീമിനെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ, നായകന്‍ വിരാട് കോലി

സന്ദീപ് ശര്‍മ

സന്ദീപ് ശര്‍മ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ സന്ദീപ് ശര്‍മയാണ് കോലിക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ബൗളര്‍. ഏഴ് തവണയാണ് സന്ദീപ് കോലിയെ പുറത്താക്കിയത്. വലം കൈയന്‍ പേസറായ സന്ദീപ് അഞ്ച് തവണയും പഞ്ചാബ് കിങ്‌സിനൊപ്പം കളിക്കവെയാണ് കോലിയെ പുറത്താക്കിയത്. ഹൈദരാബാദിനൊപ്പം രണ്ട് തവണയും പുറത്താക്കി. രണ്ട് തവണ ബൗള്‍ഡാക്കിയപ്പോള്‍ മൂന്ന് തവണ ക്യാച്ചിലൂടെ പുറത്തായി. രണ്ട് തവണ എല്‍ബിയിലൂടെയാണ് പുറത്താക്കിയത്. സന്ദീപിന്റെ സ്വിങ് ചെയ്‌തെത്തുന്ന പന്തുകള്‍ കോലിക്ക് ഇത്തവണയും തലവേദനയായേക്കും.

Story first published: Saturday, September 11, 2021, 18:48 [IST]
Other articles published on Sep 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+