For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 200 അടിക്കാന്‍ ആര്‍സിബിയെ വെല്ലാന്‍ ആരുമില്ല, സിഎസ്‌കെ തൊട്ടരികെ- ഡിസി ദയനീയം

ഇതുവരെ കിരീടം നേടാന്‍ ആര്‍സിബിക്കായിട്ടില്ല

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കു ഈ മാസം യുഎഇയില്‍ ആരവമുയരുകയാണ്. ഇന്ത്യയില്‍ നിര്‍ത്തിയ ഇടത്തു വച്ച് യുഎഇയില്‍ പോരാട്ടങ്ങള്‍ തുടങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കന്നിക്കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

എന്നാല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഹാട്രിക് കിരീടം ചൂടുന്ന ആദ്യ ടീമാവാന്‍ തയ്യാറെടുക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഒരു പക്ഷെ ഇനിയൊരു സീസണില്‍ കാണാനിടയില്ലാത്ത ഇതിഹാസ നായകന്‍ എംഎസ് ധോണിയെ കിരീടവിജയത്തോടെ യാത്രയാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ആഗ്രഹിക്കുന്നുണ്ട്.

 കൂടുതല്‍ തവണ 200ന് മുകളില്‍ നേടി

കൂടുതല്‍ തവണ 200ന് മുകളില്‍ നേടി

ടൂര്‍ണമെന്റില്‍ ഇനിയുമൊരു കിരീടം സ്വന്തം പേരില്‍ ചൂണ്ടിക്കാണിക്കാനില്ലെങ്കിലും മറ്റൊരു ഫ്രാഞ്ചൈസിക്കും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോര്‍ഡ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനുണ്ട്. കൂടുതല്‍ തവണ 200 അല്ലെങ്കില്‍ അതിനു മുകലില്‍ നേടിയിട്ടുള്ള ടീമെന്ന റെക്കോര്‍ഡാണിത്. 20 തവണയാണ് ആര്‍സിബി ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ധോണിയുടെ സിഎസ്‌കെ തൊട്ടുപിന്നാലെയുണ്ട് (19 തവണ). മൂന്നാംസ്ഥാനത്തിനു രണ്ടു അവകാശികളുണ്ട്. ഒന്ന് നിലവിലെ ജേതക്കളായ മുംബൈയാണെങ്കില്‍ മറ്റൊന്ന് പഞ്ചാബ് കിങ്‌സാണ്. 15 തവണ വീതമാണ് ഇരുടീമിന്റെയും നേട്ടം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (13), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (12), രാജസ്ഥാന്‍ റോയല്‍സ് (11) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഏറ്റവും കുറച്ചു തവണ ഇതിനു സാധിച്ച ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. വെറും ഏഴു തവണ മാത്രമേ അവര്‍ 200ന് മുകളില്‍ റണ്‍സ് നേടിയിട്ടുള്ളൂ.

 ആര്‍സിബിക്കു മൂന്നു തവണ കപ്പിനരികെ കാലിടറി

ആര്‍സിബിക്കു മൂന്നു തവണ കപ്പിനരികെ കാലിടറി

ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ മൂന്നു തവണയാണ് ആര്‍സിബിക്കു ഫൈനലിലെത്താനായത്. ഇവയിലെല്ലാം അവര്‍ക്കു പരാജയം നേരിടുകയും ചെയ്തു. നാലാം തവണയെങ്കിലും ഭാഗ്യം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയലാണ് വിരാട് കോലിയുടെ ടീം.
2009ലായിരുന്നു ആര്‍സിബി ആദ്യമായി ഫൈനലിലേക്കു മുന്നേറിയത്. അന്നു ഡെക്കാന്‍ ചാര്‍ജേഴ്‌സിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011ല്‍ ആര്‍സിബി തങ്ങളുടെ രണ്ടാം ഫൈനലിലെത്തി. ഇത്തവണ പക്ഷെ അവര്‍ക്കു കിരീടം നിഷേധിച്ചത് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. അവസാനമായി 2016ലായിരുന്നു ആര്‍സിബിയുടെ ഫൈനല്‍ പ്രവേശനം. അന്നു അവര്‍ക്കു പിഴച്ചത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടായിരുന്നു.

 ആര്‍സിബിയുടെ പ്രകടനം

ആര്‍സിബിയുടെ പ്രകടനം

2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎലല്ലിലെ സ്ഥിരം സാന്നിധ്യമാണ് ആര്‍സിബി. പ്രഥമ സീസണില്‍ എട്ടു ടീമുകള്‍ മാറ്റുരച്ചപ്പോള്‍ ഏഴാംസ്ഥാനത്തതേക്കു അവര്‍ പിന്തള്ളപ്പെട്ടിരുന്നു. തൊട്ടടുത്ത സീസണില്‍ ഫൈനല്‍ വരെയെത്തി ശക്തമായ തിരിച്ചുവരവ് നടത്താന്‍ ആര്‍സിബിക്കു കഴിഞ്ഞു. 2010ല്‍ പ്ലേഓഫിലെത്തിയെങ്കിലും മൂന്നാംസ്ഥാനക്കാരായി ഫിനിഷ് ചെയ്യേണ്ടി വരികയായിരുന്നു. തൊട്ടടുത്ത സീസണില്‍ രണ്ടാം ഫൈനലില്‍ കളിച്ച ആര്‍സിബിക്കു പക്ഷെ കിരീടം നേടാനായില്ല.
12 മുതല്‍ 14 വരെയുള്ള സീസണുകളില്‍ ദയനീയ പ്രകടനമായിരുന്നു ആര്‍സിബിയുടേത്. 12ല്‍ ഒമ്പത് ടീമുകള്‍ മല്‍സരിച്ചപ്പോള്‍ അഞ്ചാമതായിരുന്ന അവര്‍ 13ലും ഇതേ സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 14ല്‍ എട്ടു ടീമുകളാണുണ്ടായിരുന്നത്. ആര്‍സിബി ഫിനിഷ് ചെയ്തതാവട്ടെ ഏഴാമതുമായിരുന്നു. 15ല്‍ പ്ലേഓഫില്‍ കടന്ന ആര്‍സിബി മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു.

2016ല്‍ അവര്‍ വീണ്ടുമൊരു ഫൈനലില്‍ കളിച്ചെങ്കിലും വിജയിക്കാനായില്ല. 17ല്‍ ആര്‍സിബി തീര്‍ത്തും നിരാശപ്പെടുത്തി. എട്ടു ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്റില്‍ അവര്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 18ല്‍ ആറാമതായിരുന്നു ആര്‍സിബി സീസണ്‍ പൂര്‍ത്തിയാക്കിയത്. 19ല്‍ വീണ്ടും ലീഗിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേട് ആര്‍സിബിക്കു പേറേണ്ടിവന്നു. 2020ല്‍ പ്ലേഓഫ് വരെയെത്താന്‍ അവര്‍ക്കു കഴിഞ്ഞു. നാലാംസ്ഥാനത്ത് അവര്‍ സീസണ്‍ അവസാനിപ്പിക്കുകയായിരുന്നു.

Story first published: Saturday, September 11, 2021, 12:49 [IST]
Other articles published on Sep 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+