For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യയുടെ ശക്തമായ ടി20 ലോകകപ്പ് ടീമേത്? 2007-2021 വരെയുള്ള റാങ്കിങ് അറിയാം

മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശ കാഴ്ചകള്‍ ആരംഭിക്കാന്‍ ഇനി അധികനാളുകളില്ല. ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞതിനാല്‍ ഇനി പോരാട്ടത്തിന്റെ നാളുകള്‍ക്കായുള്ള കാത്തിരിപ്പാണ്. ഒക്ടോബര്‍ 17ന് യുഎഇയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പ് കോവിഡ് സാഹചര്യം പരിഗണിച്ചാണ് യുഎഇയിലേക്ക് മാറ്റിയത്.

ഇന്ത്യയുടെ ടീമിനെയും ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. നിലവിലെ ഫോം വിലയിരുത്തി ഏറ്റവും മികച്ച ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണത്തെ ലോകകപ്പ് കിരീടം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ലോകകപ്പ് നേടാനായില്ലെങ്കില്‍ കോലിയുടെ ക്യാപ്റ്റന്‍സിയെത്തന്നെ അത് ബാധിച്ചേക്കും.

ഇത്തവണ ഇന്ത്യ ഫേവറേറ്റുകള്‍തന്നെയാണ്. എല്ലാം തികഞ്ഞ ടീമാണെന്ന് വിശേഷിപ്പിക്കാം. എന്നാല്‍ ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ടീമാണോ ഇത്? 2007-2021വരെയുള്ള കാലയളവിലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പരിഗണിച്ചാല്‍ ഏറ്റവും മികച്ച ടീമെന്ന് ഏത് ലോകകപ്പിലെ ടീമിനെയാണ് പറയാനാവുക? ടീമുകളുടെ റാങ്കിങ് പരിശോധിക്കാം.

2010 ടി20 ലോകകപ്പിലെ ടീം

2010 ടി20 ലോകകപ്പിലെ ടീം

ഇന്ത്യയുടെ ഏറ്റവും മോശം ടീമെന്ന് വിശേഷിപ്പിക്കാനാവുന്നത് 2010ലെ ടി20 ലോകകപ്പ് ടീമിനെയാണ്. ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കാനാവാതെ പോയ ലോകകപ്പ് കൂടിയാണിത്. വീരേന്ദര്‍ സെവാഗ് ഇല്ലാതിരുന്ന ലോകകപ്പില്‍ പ്രവീണ്‍ കുമാറിനും പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നു. ധോണി, ഗംഭീര്‍, റെയ്‌ന, സഹീര്‍ ഖാന്‍ എന്നിവരെല്ലാം ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും തിളങ്ങാനായില്ല. ഗ്രൂപ്പ് എഫില്‍ അവസാന സ്ഥാനത്തായിരുന്നു ഇന്ത്യ.

2009ലെ ടി20 ലോകകപ്പ് ടീം

2009ലെ ടി20 ലോകകപ്പ് ടീം

ആറാം സ്ഥാനത്ത് 2009ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമാണ്. നിലവിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ 2009ലെ ടി20 ലോകകപ്പില്‍ എത്തുന്നത്. സെവാഗിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ടൂര്‍ണമെന്റിന് മുമ്പ് ഒഴിവാക്കി. സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ, ഇര്‍ഫാന്‍ പഠാന്‍, ആര്‍പി സിങ് തുടങ്ങിയ മികച്ച ബൗളിങ് നിരയും ഇന്ത്യക്കൊപ്പമുണ്ടായിരുന്നെങ്കിലും സൂപ്പര്‍ 8ലെ അവസാന സ്ഥാനക്കാരായി ഇന്ത്യ ഒതുങ്ങി.

2014ലെ ടി20 ലോകകപ്പ് ടീം

2014ലെ ടി20 ലോകകപ്പ് ടീം

2014ലെ ടി20 ലോകകപ്പ് ടീമിനാണ് അഞ്ചാം സ്ഥാനം. വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന, എംഎസ് ധോണി എന്നിവര്‍ ബാറ്റിങ് നിരയിലുണ്ടായിരുന്നു. അമിത് മിശ്ര, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, വരുണ്‍ ആരോണ്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരെല്ലാം ടീമിലുണ്ടായിരുന്നു. ഫൈനലിലെത്താന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയോട് തോറ്റു.

2021ലെ ടീമിന് നാലാം സ്ഥാനം

2021ലെ ടീമിന് നാലാം സ്ഥാനം

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന് നാലാം സ്ഥാനം നല്‍കാം. വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിരയും ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബൗളിങ് നിരയും ഇന്ത്യക്കൊപ്പമുണ്ട്. വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവതാരങ്ങളും ചേരുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ.

 2012ലെ ടി20 ലോകകപ്പ് ടീം

2012ലെ ടി20 ലോകകപ്പ് ടീം

2012ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനാണ് മൂന്നാം സ്ഥാനം. ധോണി, യുവരാജ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, വിരാട് കോലി, സെവാഗ്, ഗംഭീര്‍, എല്‍ ബാലാജി, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഗംഭീര ടീമായിരുന്നു ഇത്. എന്നാല്‍ സൂപ്പര്‍ 8ല്‍ മൂന്നാം സ്ഥാനക്കാരായി ഒതുങ്ങിയ ഇന്ത്യക്ക് സെമിയില്‍ കടക്കാനായില്ല. എന്നാല്‍ താരങ്ങളെ വിലയിരുത്തുമ്പോള്‍ അതിശക്തമായ ടീം തന്നെയായിരുന്നു ഇത്.

2007ലെ ടി20 ലോകകപ്പ് ടീം

2007ലെ ടി20 ലോകകപ്പ് ടീം

പ്രഥമ ടി20 ലോകകപ്പില്‍ കിരീടം നേടിയ ടീമാണ് ഇന്ത്യ. 2007ലെ ലോകകപ്പില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം കിരീടം ചൂടിയെങ്കിലും താരമികവില്‍ രണ്ടാം സ്ഥാനത്താണ്. സെവാഗ്, ഗംഭീര്‍, രോഹിത് ശര്‍മ, റോബിന്‍ ഉത്തപ്പ, യുവരാജ് സിങ്, ദിനേഷ് കാര്‍ത്തിക്, എംഎസ് ധോണി, ആര്‍പി സിങ്, ഇര്‍ഫാന്‍ പഠാന്‍, ജോഗീന്ദര്‍ ശര്‍മ, അജിത് അഗാര്‍ക്കര്‍, ശ്രീശാന്ത്, ഹര്‍ഭജന്‍ സിങ്, പീയൂഷ് ചൗള എന്നിവരെല്ലാം ഈ ടീമിലുണ്ടായിരുന്നു.

2016ലെ ടി20 ലോകകപ്പ് ടീം

2016ലെ ടി20 ലോകകപ്പ് ടീം

2016ലെ ഇന്ത്യയുടെ ലോകകപ്പ് ടീമാണ് ഏറ്റവും ശക്തം. ധവാന്‍, രോഹിത്, കോലി, റെയ്‌ന, ഹര്‍ദിക്, ധോണി, യുവരാജ്, രഹാനെ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ആശിഷ് നെഹ്‌റ എന്നിവരൊക്കെ ടീമില്‍ ഉണ്ടായിരുന്നു. ഹര്‍ഭജന്‍, അശ്വിന്‍, ജഡേജ, പവന്‍ നേഗി എന്നിവര്‍ സ്പിന്‍ നിരയിലുമുണ്ടായിരുന്നു. സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ പരാജയപ്പെട്ടെങ്കിലും മികച്ച ടീമായിരുന്നു ഇത്.

Story first published: Saturday, September 11, 2021, 13:08 [IST]
Other articles published on Sep 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+