For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'മുഹമ്മദ് സിറാജ് തന്റെ ശക്തി എന്താണെന്ന് ഒരിക്കലും മറക്കരുത്'- ഉപദേശിച്ച് ആശിഷ് നെഹ്‌റ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം എക്കാലത്തും ഓര്‍മിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പോരാട്ടവീര്യം നിറഞ്ഞതായിരുന്നു. അഞ്ചാം മത്സരം കോവിഡ് സാഹചര്യത്തില്‍ നടക്കാതെ പോയത് നിരാശപ്പെടുത്തുന്ന കാര്യമാണ്. എങ്കിലും നാല് മത്സരം പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. ലോര്‍ഡ്‌സിലെ ചരിത്ര ജയത്തിന് പിന്നാലെ ഓവലില്‍ 1971ന് ശേഷമുള്ള ആദ്യ ജയമെന്ന നേട്ടവും സ്വന്തമാക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായി.

1

ഓസ്‌ട്രേലിയയെ വിറപ്പിച്ച് പരമ്പര നേടിയതിന് പിന്നാലെ ഇംഗ്ലണ്ടിലും വീര പ്രകടനം നടത്താന്‍ ഇന്ത്യക്കായി. വിദേശത്തെ സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വളരെ മികച്ചതാണ്. അതിന് പിന്നില്‍ ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പങ്കാണ് എടുത്തുപറയേണ്ടത്. ഇംഗ്ലണ്ടിലും ഇന്ത്യയുടെ പേസ് നിര തിളങ്ങി. യുവതാരം മുഹമ്മദ് സിറാജും ലഭിച്ച അവസരം നന്നായി മുതലാക്കി. 14 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

Also Read: ടെസ്റ്റ് റദ്ദാക്കല്‍, ഇംഗ്ലീഷ് താരങ്ങള്‍ കലിപ്പില്‍! ഒരാള്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയേക്കും

2

ഇപ്പോഴിതാ മുഹമ്മദ് സിറാജിന്റെ ബൗളിങ് പ്രകടനം വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.'മുഹമ്മദ് സിറാജ് തന്റെ ശക്തി എന്താണെന്ന് ഒരിക്കലും മറക്കാതിരിക്കുക. മികച്ച പേസും നിരവധി ഔട്ട്‌സ്വിങ്ങും സിറാജിന്റെ ബൗളിങ്ങില്‍ കണ്ടു. എന്നാല്‍ ഔട്ട് സ്വിങ്ങാണ് അവന്റെ ശക്തി.ഔട്ട് സ്വിങ്ങുകള്‍ ചെയ്യാന്‍ അവന് മുന്നില്‍ സാഹചര്യം ഉണ്ടായിരുന്നെങ്കിലും അതിന് അധികം ശ്രമിച്ചില്ല.

Also Read: IND vs ENG: ഇരു ടീമിനെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ, നായകന്‍ വിരാട് കോലി

3

എന്നാല്‍ ലഭിച്ച സാഹചര്യങ്ങളെ നന്നായി ഉപയോഗിക്കാന്‍ അവന് സാധിച്ചു. ലഭിക്കുന്ന അവസരങ്ങളില്‍ നന്നായിത്തന്നെ പന്തെറിയും. പ്രധാനമായും ലോര്‍ഡ്‌സ് ടെസ്റ്റിലെ പ്രകടനമാണ് എടുത്തുപറയേണ്ടത്. പരിചയസമ്പത്തുകൊണ്ട് അവന് കൂടുതല്‍ തിളങ്ങാനാവും. എന്നാല്‍ ഫിറ്റ്‌നസാണ് ശ്രദ്ധിക്കണം. ദീര്‍ഘദൂരം പന്തെറിയാന്‍ അവന് സാധിക്കും.അവന് തുടങ്ങിയപ്പോഴുള്ള പ്രകടനവും ഇപ്പോള്‍ നടത്തുന്ന പ്രകടനവും നോക്കുക. 100 ശതമാനവും മത്സരത്തിനായി നല്‍കുന്ന താരമാണവന്‍'-ആശിഷ് നെഹ്‌റ പറഞ്ഞു.

Also Read: INDvENG: ടെസ്റ്റ് മത്സരം റദ്ദാക്കല്‍, പരമ്പര സമനിലയായി പ്രഖ്യാപിക്കുമോ? പോയിന്റ് എങ്ങനെ ആയിരിക്കും?

4

ലോര്‍ഡ്‌സിലെ ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡ് സിറാജിന്റെ പേരിലാണ്. 126 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. രണ്ട് ഇന്നിങ്‌സിലും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്താന്‍ സിറാജിനായി. കപില്‍ ദേവ് 1982ല്‍ കുറിച്ച റെക്കോഡാണ് സിറാജ് തിരുത്തിയത്. ഓസ്‌ല്രേിയയില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 13 വിക്കറ്റുമായി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും സിറാജിന് തിളങ്ങാന്‍ സാധിച്ചിരുന്നു.

Also Read: IND vs ENG: '2008ല്‍ ഇംഗ്ലണ്ട് ചെയ്തത് ആരും മറക്കില്ല', ബിസിസിഐയെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍

5

ഭാവിയില്‍ ഇന്ത്യക്കായി ഇനിയും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ബൗളറാണ് സിറാജെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു. 'മികച്ച പേസര്‍മാര്‍ ഇപ്പോള്‍ ടീമിലുണ്ട്. ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ബുംറ,ഉമേഷ് യാദവ് എന്നിവരെല്ലാം മികച്ച പ്രകടനം നടത്തുന്നു. നീണ്ട ഇടവേളക്ക് ശേഷം അവസരം ലഭിച്ചപ്പോഴും ഉമേഷിന് തിളങ്ങാനായി. മുഹമ്മദ് സിറാജ് ടീമിന്റെ പ്ലസ് പോയിന്റാണ്.ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ണ്ണായക റോളുള്ള താരമാണവന്‍. പ്രത്യേകിച്ച് ടെസ്റ്റില്‍'-നെഹ്‌റ കൂട്ടിച്ചേര്‍ത്തു.സെന രാജ്യങ്ങളില്‍ 27 വിക്കറ്റുകള്‍ ഇതിനോടകം സിറാജ് നേടിയിട്ടുണ്ട്. ഇതില്‍ 21 വിക്കറ്റും വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവയാണ്.

Also Read: IPL 2021: 'ഈ ബൗളര്‍മാരെ ധോണി പേടിക്കും'- കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ

6

Also Read: T20 World Cup: ഇതിലും കൂടുതല്‍ ആവശ്യപ്പെടാനില്ല- ധോണിയെ ഉപദേശകനാക്കിയതിനെക്കുറിച്ച് ശാസ്ത്രി

ആര്‍സിബിയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായി മാറിയ താരമാണ് സിറാജ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അവസരം കുറവാണെങ്കിലും ടെസ്റ്റില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍ ബൗളറായി ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം മാറി. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സിറാജിന് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്‍2021ന്റെ രണ്ടാം പാദത്തിലും ആര്‍സിബിയുടെ പ്രധാന ബൗളര്‍ മുഹമ്മദ് സിറാജാണ്.

Story first published: Saturday, September 11, 2021, 16:52 [IST]
Other articles published on Sep 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+