IPL 2021: 'ഈ ബൗളര്‍മാരെ ധോണി പേടിക്കും'- കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ കോവിഡ് വ്യാപനം താരങ്ങളിലേക്കെത്തിയതോടെ പാതി വഴിയില്‍ ടൂര്‍ണമെന്റ് മുടങ്ങുകയായിരുന്നു. ആദ്യ പാദത്തിലെ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ് തലപ്പത്താണ്. സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലിലുള്ള മറ്റ് ടീമുകള്‍.
സിഎസ്‌കെയെ സംബന്ധിച്ച് ഇത്തവണ കിരീടം നേടുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം എംഎസ് ധോണിയെന്ന നായകന്റെ അവസാന ഐപിഎല്‍ സീസണായി ഇത് മാറാന്‍ സാധ്യതയുണ്ട്. സിഎസ്‌കെയ്ക്ക് മൂന്ന് ഐപിഎല്‍ കിരീടം അടക്കം അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ് എംഎസ് ധോണി. ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡ് ധോണിക്കുണ്ട്. എന്നാല്‍ ചില ബൗളര്‍മാര്‍ ഐപിഎല്‍ കരിയറില്‍ ധോണിയെ വല്ലാതെ പ്രയാസപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ തവണ ധോണിയെ പുറത്താക്കിയ അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ജസ്പ്രീത് ബുംറ
മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറ മൂന്ന് തവണ ധോണിയെ പുറത്താക്കിയിട്ടുണ്ട്. സിഎസ്‌കെയിലും ഫിനിഷര്‍ റോളിലുള്ള ധോണി ഡെത്ത് ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ പലപ്പോഴും ബുംറയുടെ പന്തുകള്‍ വെല്ലുവിളി ആയിട്ടുണ്ട്. 2016ലാണ് ആദ്യമായി ധോണിയെ ബുംറ പുറത്താക്കുന്നത്. 2017ല്‍ ഐപിഎല്‍ ഫൈനലിലടക്കം രണ്ട് തവണ ധോണിയെ ബുംറ പുറത്താക്കി. എന്നാല്‍ 2017ന് ശേഷം ഒരു തവണ പോലും ധോണിയെ പുറത്താക്കാന്‍ ബുംറക്ക് സാധിച്ചിട്ടില്ല.

കീറോണ്‍ പൊള്ളാര്‍ഡ്
മുംബൈ ഇന്ത്യസിന്റെ കീറോണ്‍ പൊള്ളാര്‍ഡ് മൂന്ന് തവണ സിഎസ്‌കെ നായകനെ പുറത്താക്കിയിട്ടുണ്ട്. ധോണിയും പൊള്ളാര്‍ഡും നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം രസകരമായ പല സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. 2010ലാണ് ആദ്യമായി ധോണിയെ പൊള്ളാര്‍ഡ് പുറത്താക്കുന്നത്. 2011ലും 2015ലും ഓരോ തവണ വീതം ധോണിയെ പുറത്താക്കാന്‍ പൊള്ളാര്‍ഡിന് സാധിച്ചിട്ടുണ്ട്. 2015ന് ശേഷം ധോണിയുടെ വിക്കറ്റ് നേടാന്‍ പൊള്ളാര്‍ഡിന് സാധിച്ചിട്ടില്ല. സ്ലോ ബോളുകളിലൂടെയാണ് പല തവണയും പൊള്ളാര്‍ഡ് ധോണിയെ പുറത്താക്കിയത്.

ഷെയ്ന്‍ വാട്‌സന്‍
സിഎസ്‌കെയ്‌ക്കൊപ്പം വിരമിച്ച ഷെയ്ന്‍ വാട്‌സന്‍ നേരത്തെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും ആര്‍സിബിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. മൂന്ന് തവണയാണ് പേസ് ഓള്‍റൗണ്ടര്‍ ധോണിയെ പുറത്താക്കിയത്. 2010ലാണ് ആദ്യമായി ധോണിയെ വാട്‌സന്‍ പുറത്താക്കുന്നത്. 2016ലും 2018ലും ധോണിയെ ഓരോ തവണ വീതം പുറത്താക്കാന്‍ വാട്‌സനായി. പിന്നീട് അദ്ദേഹം സിഎസ്‌കെയിലേക്കെത്തുകയും ചെയ്തു.

പ്രഗ്യാന്‍ ഓജ
ധോണി ഏറ്റവും പ്രയാസപ്പെട്ട ബൗളര്‍മാരിലൊരാള്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാണ്. ആറ് തവണയാണ് ഓജ ധോണിയുടെ വിക്കറ്റ് നേടിയത്. ധോണിയെ കൂടുതല്‍ തവണ ഐപിഎല്ലില്‍ പുറത്താക്കിയ സ്പിന്നറും ഓജയാണ്. സിഎസ്‌കെയ്‌ക്കെതിരേ മികച്ച ബൗളിങ് റെക്കോഡാണ് ഓജക്കുള്ളത്. 15 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുകള്‍ അദ്ദേഹം നേടിയത്. നാല് തവണയും ക്യാച്ചിലൂടെ ധോണിയുടെ വിക്കറ്റ് നേടിയപ്പോള്‍ ഒരു തവണ ഓജ ബൗള്‍ഡാക്കി. ഒരു തവണ സ്റ്റംപിങ്ങിലൂടെയാണ് പുറത്താക്കിയത്.

സഹീര്‍ ഖാന്‍
സഹീര്‍ ഖാനാണ് ഐപിഎല്ലില്‍ കൂടുതല്‍ തവണ ധോണിയുടെ വിക്കറ്റ് നേടിയ താരം. ഏഴ് തവണ അദ്ദേഹം ധോണിയെ കൂടാരത്തിലേക്ക് മടക്കി. 13 ഐപിഎല്‍ ഇന്നിങ്‌സില്‍ നിന്നാണ് ഏഴ് തവണയും സഹീര്‍ ധോണിയെ മുട്ടുകുത്തിച്ചത്. യോര്‍ക്കറുകള്‍ക്കൊപ്പം സ്വിങ്ങും വേഗവും സമന്വയിപ്പിക്കുന്ന സഹീര്‍ ഖാന്റെ പദ്ധതികള്‍ ധോണിയെ എന്നും പ്രയാസപ്പെടുത്തിയിരുന്നുവെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തം. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ് സഹീര്‍ ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications