For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ടെസ്റ്റ് മത്സരം റദ്ദാക്കല്‍, പരമ്പര സമനിലയായി പ്രഖ്യാപിക്കുമോ? പോയിന്റ് എങ്ങനെ ആയിരിക്കും?

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് 10ാം തീയ്യതി മാഞ്ചസ്റ്ററില്‍ ആരംഭിക്കേണ്ടിയിരുന്നതാണെങ്കിലും ഇന്ത്യന്‍ ക്യാംപിലെ കോവിഡ് ആശങ്കയെത്തുടര്‍ന്ന് മത്സരം റദ്ദാക്കിയിരിക്കുകയാണ്.ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക് പിന്നാലെ ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യ അവസാന സമയത്ത് മത്സരത്തില്‍ നിന്ന് പിന്മാറിയത്. മത്സരത്തില്‍ 2-1ന് മുന്നിട്ട് നില്‍ക്കെയാണ് ഇന്ത്യ ഇത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ നിര്‍ബന്ധിതരായത്.

1

ഐപിഎല്ലും ടി20 ലോകകപ്പും നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാംപിലെ കോവിഡ് ബാധ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഫ്രാഞ്ചൈസികള്‍ തങ്ങളുടെ താരങ്ങളെ യുഎഇയിലേക്കെത്തിക്കാന്‍ പ്രത്യേക വിമാനം ഇംഗ്ലണ്ടിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇസിബിയും ബിസിസി ഐയും രണ്ട് തട്ടിലാണെന്ന് പറയാം. രണ്ട് ബോര്‍ഡുകളും വ്യത്യസ്തമായ നിലപാടുകളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് അഞ്ചാം ടെസ്റ്റ് നടക്കാതെ വന്നാല്‍ ഏകദേശം 200 കോടിയോളം നഷ്ടം ഇസിബിക്ക് ഉണ്ടാകുമെന്നാണ്.

ഇസിബിയുടെ ഭാഗത്ത് നിന്നുണ്ടായ ആദ്യ പ്രതികരണം അനുസരിച്ച് ഇന്ത്യ പരമ്പരയില്‍ നിന്ന് പിന്മാറിയാല്‍ 2-2 എന്ന നിലയില്‍ സമനിലയില്‍ പരമ്പര അവസാനിച്ചുവെന്ന് പ്രഖ്യാപിക്കും എന്ന തരത്തിലായിരുന്നു. എന്നാല്‍ പിന്നീട് രണ്ട് ബോര്‍ഡുകളുമായി ഏകീകൃത തീരുമാനത്തിലേക്കെത്തി. മത്സരം നടക്കാതെ പോയാല്‍ 14 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് നഷ്ടമാവുന്നത്.

2

അഞ്ചാം ടെസ്റ്റ് പുതുക്കിയ തീയ്യതിയില്‍ നടത്താന്‍ ശ്രമിക്കുന്നതായി ഇസിബി ചീഫ് എക്‌സിക്യൂട്ടീവ് ടോം ഹാരിസന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് അനുകൂലമായ പിന്തുണ ഇസിബി നേതൃത്വത്തില്‍ നിന്ന് ലഭിച്ചില്ല. ഇതിന് ശേഷം ഇസിബി പുറത്തുവിട്ട പത്രക്കുറിപ്പില്‍ 'കോവിഡ് കേസുകള്‍ വര്‍ധിക്കുമോയെന്നുള്ള പേടിയെത്തുടര്‍ന്ന് ഇന്ത്യക്ക് ടീമിനെ ഇറക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്' എന്ന തരത്തിലായിരുന്നു മത്സരം റദ്ദാക്കാനുള്ള കാരണമായി പറഞ്ഞിരുന്നത്. 'ഇന്ത്യന്‍ ക്യാംപിലുണ്ടായ കോവിഡ് വ്യാപന സാഹചര്യത്തില്‍ ഓള്‍ഡ് ട്രഫോര്‍ഡ് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവുകയാണെന്നാണ്' ബിസിസിഐയു വാര്‍ത്താക്കുറിപ്പില്‍ ഉണ്ടായിരുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ നിയമപ്രകാരം ഒരു ടീമിന് കോവിഡിനെത്തുടര്‍ന്ന് കളത്തിലിറങ്ങാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായാല്‍ മത്സരം ഉപേക്ഷിക്കാവുന്നതാണ്. ഇതോടെ ആ മത്സരം പരിഗണിക്കാതെയാവും പരമ്പരയെ കണക്കാക്കുക. അതായത് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നാല് മത്സര പരമ്പരയായാവും പരിഗണിക്കുക. ഇതിന് അനുസരിച്ച് പോയിന്റ് ശതമാനക്കണക്കില്‍ പരിശോധിച്ചാവും നല്‍കുകയെന്നാണ് ക്രിക്ക് ബസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുന്നത്.

3

നിലവിലെ ഇന്ത്യയുടെ എല്ലാ താരങ്ങളും കോവിഡ് നെഗറ്റീവാണ്. എന്നാല്‍ സപ്പോര്‍ട്ടിങ് സ്റ്റാഫിലെ ഒരാള്‍ക്ക് മാത്രമാണ് പോസിറ്റീവായിരിക്കുന്നത്. വേണമെങ്കില്‍ മത്സരം നടത്താമായിരുന്നു. ബിസിസി ഐയും ഇസിബിയും തമ്മില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാനായില്ലെങ്കില്‍ ഐസിസിയുടെ ഇടപെടലുണ്ടാവും. മത്സരം മറ്റൊരു തീയ്യതിയിലേക്ക് നടക്കാന്‍ ഇസിബി സമ്മതിക്കാതെ ഇരുന്നാല്‍ മത്സരം റദ്ദാക്കുകയും 2-1ന് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കാനുമാണ് സാധ്യത. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ചാവും തീരുമാനങ്ങള്‍ ഉണ്ടാവുക.

നിലവിലെ ഷെഡ്യൂള്‍ പ്രകാരം 2022 ജൂലൈയിലാവും മത്സരം നടത്താനാവുക. ഈ സമയത്ത് ഇന്ത്യ ഇംഗ്ലണ്ടില്‍ പരിമിത ഓവര്‍ പരമ്പര കളിക്കുന്നുണ്ട്. മൂന്ന് വീതം ടി20യും ഏകദിനവും അടങ്ങുന്ന പരമ്പരക്കിടെ റദ്ദാക്കിയ അഞ്ചാം ടെസ്റ്റും നടത്താനാണ് സാധ്യത. മത്സരം മറ്റൊരു തീയ്യതിയില്‍ നടത്തുന്നതിനോട് ബിസിസി ഐക്ക് അനുകൂല നിലപാടാണ്. എന്നാല്‍ ഇതില്‍ ഇസിബിയുടെ തീരുമാനം നിര്‍ണ്ണായകമായി മാറും.

Story first published: Saturday, September 11, 2021, 11:49 [IST]
Other articles published on Sep 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+