For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇതിലും കൂടുതല്‍ ആവശ്യപ്പെടാനില്ല- ധോണിയെ ഉപദേശകനാക്കിയതിനെക്കുറിച്ച് ശാസ്ത്രി

ലോകകപ്പ് ടീമിനെ ഇന്ത്യ ഈയാഴ്ച പ്രഖ്യാപിച്ചിരുന്നു

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയെ നിയമിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുകയാണ് മുഖ്യ കോച്ച് രവി ശാസ്ത്രി. ബുധനാഴ്ച രാത്രി ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ ധോണിയുടെ സാന്നിധ്യം എല്ലാവര്‍ക്കും സര്‍പ്രൈസായിരുന്നു. ഇങ്ങനെയൊരു റോളില്‍ അദ്ദേഹത്തെ ടീമിലേക്കു കൊണ്ടു വരുമെന്നു ആരും തന്നെ കരുതിയിരുന്നില്ല. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഇടപെടലാണ് ധോണിയെ കൊണ്ടു വരുന്നതില്‍ നിര്‍ണായകമായത്.

ധോണിയെ ഇന്ത്യന്‍ സംഘത്തിന്റെ ഉപദേശകനാക്കിയത് ബിസിസിഐയുടെ മഹത്തായ നീക്കമാണെന്നും തന്ത്രശാലിയായ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു വളരെയധികം ഗുണം ചെയ്യുമെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

 ഇതിലും വലുത് ആവശ്യപ്പെടാനില്ല

ഇതിലും വലുത് ആവശ്യപ്പെടാനില്ല

ഇതിലും വലുത് ഇനി ടീമിനു ആവശ്യപ്പെടാനില്ലെന്നാണ് ധോണിയെ ഉപദേശകനായി ലഭിച്ചതിനെക്കുറിച്ച് ശാസ്ത്രി പറഞ്ഞത്. വളരെ നന്നായി ആലോചിച്ചും പ്ലാന്‍ ചെയ്തുമാണ് ബിസിസിഐ ഇതു യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഡ്രസിങ് റൂമിലും ഡഗൗട്ടിലും ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ താരങ്ങള്‍ക്കു വളരെയധികം ഗുണം ചെയ്യും. മഹത്തായ നീക്കം തന്നെയാണ് ഇതെന്നും ശാസ്ത്രി പറഞ്ഞു.

 ധോണിയുടെ അനുഭവസമ്പത്ത്

ധോണിയുടെ അനുഭവസമ്പത്ത്

ധോണിയുടെ അനുഭവസമ്പത്ത് എത്രത്തോളമുണ്ടെന്നു നമുക്കെല്ലാം അറിയാവുന്നതാണ്. ഇതിലും വലുത് എന്താണ് ടീമിനു ചോദിക്കാന്‍ കഴിയുക? ആദ്യമായി ഇതിനെക്കുറിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷായില്‍ നിന്നും കേട്ടപ്പോള്‍ ഈ ഐഡിയ എന്നെ ശരിക്കും ത്രില്ലടിപ്പിച്ചു. അവസാനം നോക്കുകയാണെങ്കില്‍ വ്യക്തികളല്ല, ഇന്ത്യയുടെ അഭിലാഷങ്ങള്‍ തന്നെയാണ് പ്രധാനം. അതുകൊണ്ടു തന്നെ മികച്ച കാല്‍വയ്പ്പിനു തന്നെയാണ് ശ്രമമെന്നും ശാസ്തി വിശദമാക്കി.
ഇന്ത്യയെ മൂന്നു തവണ ഐസിസി ടൂര്‍ണമെന്റില്‍ ജേതാക്കളാക്കിയ ക്യാപ്റ്റനാണ് ധോണി. ലോക ക്രിക്കറ്റില്‍ തന്നെ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം ടീമിനു നേടിത്തന്നത്. ധോണിയെക്കൂടാതെ ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള മറ്റൊരു ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ സാന്നിധ്യവും ലോകകപ്പില്‍ നായകന്‍ വിരാട് കോലിക്കുണ്ടാവും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ചാംപ്യന്‍മാരാക്കി റെക്കോര്‍ഡിട്ട ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. 2016ലെ അവസാന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു.

 ധോണിയുടെ വരവിനെക്കുറിച്ച് ഗംഭീര്‍

ധോണിയുടെ വരവിനെക്കുറിച്ച് ഗംഭീര്‍

സമ്മര്‍ദ്ദഘട്ടങ്ങളെ കൈകാര്യം ചെയ്യാനുള്ള ധോണിയുടെ മിടുക്ക് തന്നെയാവും ടി20 ലോകകപ്പില്‍ അദ്ദേഹത്തെ ഉപദേശകനായി കൊണ്ടു വരാനുള്ള പ്രധാന കാരണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഒരുപാട് സമ്മര്‍ദ്ദ ഘട്ടങ്ങളിലൂടെ കടന്നുപോയ ക്യാപ്റ്റനാണ് ധോണി. ലോകകപ്പിലെ നിര്‍ണായക മല്‍സരങ്ങളില്‍ അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു ഗുണം ചെയ്യും. കാരണം യുവത്വത്തിനു പ്രാധാന്യം നല്‍കിയുള്ള ടീമാണ് ഇന്ത്യയുടേത്. അവരെ സഹായിക്കുകയെന്നതാവും ധോണിയുടെ ദൗത്യം. പ്രതിഭയുടെ കാര്യത്തില്‍ ഇന്ത്യന്‍ ടീമിനു പഞ്ഞമില്ലെന്നും സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിനെ വഴി കാണിക്കുകയെന്നതു മാത്രമാവും ധോണിയുടെ റോളെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

 ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍

ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍

ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു ഇന്ത്യ നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്. ചിരവൈരികളായ പാകിസ്താന്‍, കരുത്തരായ ന്യൂസിലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുക. അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ എന്നിവരും ഈ ഗ്രൂപ്പിലുണ്ട്. ഒക്ടോബര്‍ 24ന് പാകിസ്താനെതിരേയാണ് ലോകകപ്പില്‍ ഇന്ത്യയുടെ കന്നി മല്‍സരം. ദുബായിലാണ് ലോകം ഉറ്റുനോക്കുന്ന വമ്പന്‍ പോരാട്ടം.

 ഇന്ത്യന്‍ ലോകകപ്പ് ടീം

ഇന്ത്യന്‍ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി.

സ്റ്റാന്റ്ബൈ താരങ്ങള്‍- ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍.

Story first published: Friday, September 10, 2021, 19:33 [IST]
Other articles published on Sep 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+