T20 World Cup 2021: ധോണി ഉപദേഷ്ടാവ്, 'ഒരു ആവിശ്യവുമില്ലാത്ത നിയമനം', വിമര്‍ശിച്ച് അജയ് ജഡേജ
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ നിരവധി സര്‍പ്രൈസ് നീക്കങ്ങള്‍ അതിലുണ്ടായിരുന്നു. ടീം തിരഞ്ഞെടുപ്പിലെ പല വിഷയങ്ങളും ഇപ്പോഴും സജീവമായി ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ എല്ലാവരെയും ഏറ്റവും അത്ഭുതപ്പെടുത്തിയത് ടീമിന്റെ ഉപദേഷ്ടാവായി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ നിയമിച്ചതാണ്. സിഎസ്‌കെ നായകനായി തുടരുന്ന ധോണി ഐപിഎല്‍2021ന്റെ രണ്ടാം പാദത്തിനായുള്ള മുന്നൊരുക്കത്തിലാണ്. ഇതിന് ശേഷം നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി ധോണിയുണ്ടാവും.

സാധാരണയായി വിരമിച്ച് നാല് അഞ്ച് വര്‍ഷമെങ്കിലും കഴിഞ്ഞ താരങ്ങളെയാണ് ഇത്തരമൊരു പദവിയിലേക്ക് നിയമിക്കുക. എന്നാല്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഇപ്പോഴും തുടരുന്ന ധോണിയുടെ നിയമനത്തെ പ്രത്യേക സാഹചര്യത്തിലുള്ള നിയമനമായാണ് വിലയിരുത്തുന്നത്. ധോണിയുടെ വരവ് മാനസികമായി വലിയ ആത്മവിശ്വാസം ഇന്ത്യക്ക് നല്‍കുമെന്നുറപ്പാണ്.
Also Read: T20 World Cup: മുംബൈ ഇന്ത്യന്‍സില്ലെങ്കില്‍ ടീം ഇന്ത്യയുമില്ല! കൂടുതല്‍ താരങ്ങള്‍ 3 ടീമില്‍ നിന്ന്

എന്നാല്‍ ധോണിയുടെ നിയമനത്തിന്റെ നിലവിലെ ആവിശ്യകതയെ ചോദ്യം ചെയ്യുന്നവരുമുണ്ട്. ഇപ്പോഴിതാ ധോണിയെ ഉപദേഷ്ടാവായി നിയമിച്ചതിന്റെ ലക്ഷ്യമെന്താണെന്നും ആവിശ്യമില്ലാത്ത നീക്കമായിരുന്നു ഇതെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.'എനിക്ക് മനസിലാക്കാന്‍ സാധിക്കാത്ത കാര്യമാണിത്.
Also Read: INDvENG: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ റേറ്റിങ്- രോഹിത്താണ് ബെസ്റ്റ്, രഹാനെ ഏറ്റവും പിന്നില്‍

രണ്ട് ദിവസമായി ഞാന്‍ ഇതിനെക്കുറിച്ച് ആലോചിക്കുന്നു. എങ്ങനെയാവും ധോണിയുടെ നിയമനം ഇന്ത്യക്ക് ഗുണകരമായി മാറുക?.ഇത് അജിന്‍ക്യ രഹാനെക്ക് മുമ്പ് രവീന്ദ്ര ജഡേജയെ ഇറക്കിയത് പോലെ ഇരിക്കും.ഇത് എന്തിനാണ് ചെയ്തതെന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ട്. എന്നെക്കാള്‍ വലിയൊരു എംഎസ് ധോണി ആരാധകനില്ല. എന്നിട്ടും ധോണിയുടെ നിയമനത്തില്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു'-അജയ് ജഡേജ പറഞ്ഞു.
Also Read: WTC: 'ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം, നന്ദി പറയേണ്ടത് കോലിക്ക്'- ഷെയ്ന്‍ വോണ്‍

എംഎസ് ധോണി മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ച നായകനാണ്. ഈ നേട്ടത്തിലെത്തിയ ഏക നായകനും ധോണിയാണ്. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത ധോണി 2011ലെ ഏകദിന ലോകകപ്പ് കിരീടവും 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടവും സ്വന്തമാക്കി. തോല്‍ക്കുമെന്ന് തോന്നിപ്പിച്ച പല മത്സരങ്ങളും വിജയത്തിലേക്കെത്തിക്കാന്‍ നായകനായിരിക്കെ ധോണിക്ക് സാധിച്ചിട്ടുണ്ട്.
Also Read: IPL: 200 അടിക്കാന്‍ ആര്‍സിബിയെ വെല്ലാന്‍ ആരുമില്ല, സിഎസ്‌കെ തൊട്ടരികെ- ഡിസി ദയനീയം

ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ പദ്ധതിയിടുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന താരമാണ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താര ക്ഷാമമില്ലെങ്കിലും ധോണി നായകസ്ഥാനത്ത് നിന്ന് ഒഴിഞ്ഞ ശേഷം ഒരു തവണ പോലും ഐസിസി കിരീടം നേടാനായിട്ടില്ല. പടിക്കല്‍ കലമുടുക്കുന്നത് ഇന്ത്യയുടെ പതിവായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ധോണി ഉപദേഷ്ടാവായി കൂടെ ഉണ്ടെങ്കില്‍ ടീമിനത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന വിലയിരുത്തലിലാണ് ടീം മാനേജ്‌മെന്റ്.
Also Read: T20 World Cup 2021: ഇന്ത്യയുടെ ശക്തമായ ടി20 ലോകകപ്പ് ടീമേത്? 2007-2021 വരെയുള്ള റാങ്കിങ് അറിയാം

വിരാട് കോലിയും രവി ശാസ്ത്രിയും ചേര്‍ന്ന് മികച്ച രീതിയിലാണ് ഇന്ത്യന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ധോണിയുടെ ആവിശ്യം ഉണ്ടായിരുന്നില്ലെന്നും അജയ് ജഡേജ പറഞ്ഞു. 'ഇന്ത്യയെ ലോക ഒന്നാം നമ്പര്‍ ടീമാക്കായി ഒരു പരിശീലകന്‍ അവിടെയുണ്ട്.ഒറ്റ രാത്രികൊണ്ട് ഒരു ഉപദേഷ്ടാവിനെ കൊണ്ടുവരേണ്ട ആവിശ്യകത എന്തായിരുന്നു?അതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വളരെ വ്യത്യസ്തമായാണ് ഞാന്‍ നോക്കിക്കാണുന്നത്.
Also Read: ടെസ്റ്റ് റദ്ദാക്കല്‍, ഇംഗ്ലീഷ് താരങ്ങള്‍ കലിപ്പില്‍! ഒരാള്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയേക്കും

സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് ധോണി കൂടുതലും തന്ത്രം മെനഞ്ഞിരുന്നത്. ധോണി നാല് പേസര്‍മാരെ ഒരിക്കല്‍ പോലും ഉപയോഗിച്ചിരുന്നില്ല. നാല് പേസര്‍മാരെ ഇന്ത്യ ഇംഗ്ലണ്ടില്‍ ഉപയോഗിച്ചപ്പോള്‍ സംഭവിച്ചതെന്താണ്. ഓരോ വ്യക്തികളും ചിന്തിക്കുന്നത് ഓരോ രീതിയിലാണ്.ഈ രണ്ട് കാഴ്ചപ്പാടിനെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിനായാണോ ഇത്തരമൊരു നീക്കം'-അജയ് ജഡേജ പറഞ്ഞുനിര്‍ത്തി.
Also Read: IND vs ENG: ഇരു ടീമിനെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ, നായകന്‍ വിരാട് കോലി

Also Read: INDvENG: ടെസ്റ്റ് മത്സരം റദ്ദാക്കല്‍, പരമ്പര സമനിലയായി പ്രഖ്യാപിക്കുമോ? പോയിന്റ് എങ്ങനെ ആയിരിക്കും?
ധോണിയുടെ പരിചയസമ്പത്തും പദ്ധതികളുടെ മികവും ടി20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്കെത്തിക്കാന്‍ സഹായിക്കുമെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തല്‍. ധോണിയുടെ വരവ് നായകന്‍ വിരാട് കോലിക്കും സഹായകരമായേക്കും. സമീപകാലത്തെ ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ പ്രകടനങ്ങള്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications