Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: മുംബൈ ഇന്ത്യന്‍സില്ലെങ്കില്‍ ടീം ഇന്ത്യയുമില്ല! കൂടുതല്‍ താരങ്ങള്‍ 3 ടീമില്‍ നിന്ന്

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈയാഴ്ച ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. മൂന്നു റിസര്‍വ് താരങ്ങളുള്‍പ്പെടെ 18 പേരുള്‍പ്പെട്ട സംഘത്തെയാണ് ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ലോകകപ്പിനായി തിരഞ്ഞെടുത്തത്. ഐപിഎല്ലും ഇന്ത്യന്‍ ക്രിക്കറ്റും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് കൂടുതല്‍ പറയേണ്ട ആവശ്യമില്ല. ഇപ്പോള്‍ ദേശീയ ടീം സെലക്ഷനില്‍ പോലും ഐപിഎല്ലിലെ പ്രകടനത്തിനാണ് പ്രഥമ പരിഗണന നല്‍കാറുള്ളത്. ഐപിഎല്ലിലൂടെ ഒരുപിടി മികച്ച ക്രിക്കറ്റര്‍മാരെ ഇന്ത്യക്കു ലഭിച്ചിട്ടുമുണ്ട്.

വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ടീം സെലക്ഷനെടുത്താല്‍ കൂടുതല്‍ താരങ്ങളുള്ളത് ഏതൊക്കെ ഫ്രാഞ്ചൈസികളില്‍ നിന്നാണെന്നു നമുക്കു പരിശോധിക്കാം. റിസര്‍വ് കളിക്കാരെ കൂടി ഉള്‍പ്പെടുത്തി 18 അംഗ ടീമിലെ താരങ്ങളുടെ അടിസ്ഥാനത്തിലാണിത്. ലോകകപ്പ് ടീമില്‍ ഏറ്റവുധികം ഐപിഎല്‍ താരങ്ങളുള്ള മൂന്നു ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നറിയാം.

 ചെന്നൈ സൂപ്പര്‍ കിങ്‌സ് (മൂന്നു താരങ്ങള്‍)

ചെന്നൈ സൂപ്പര്‍ കിങ്‌സ് (മൂന്നു താരങ്ങള്‍)

മൂന്നാംസ്ഥാനത്തുള്ളത് എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. സിഎസ്‌കെയിലെ മൂന്നു കളിക്കാരാണ് ഇന്ത്യന്‍ ലോകകപ്പ് സംഘത്തിലുള്ളത്. ഒരാള്‍ 15 അംഗ ടീമിലാണെങ്കില്‍ രണ്ടു പേര്‍ റിസര്‍വ് നിരയിലാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പ്രധാന ടീമിലെ സിഎസ്‌കെ സാന്നിധ്യം. മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായ അദ്ദേഹം മാച്ച് വിന്നര്‍ കൂടിയാണ്. സിഎസ്‌കെയുട ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍ എന്നിവരാണ് ഇന്ത്യന്‍ റിസര്‍വ് നിരയിലുള്ളത്.
മൂന്നു വിഭാഗത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്നതാണ് ജഡേജയുടെ പ്ലസ് പോയിന്റ്. ശര്‍ദ്ദുലാവട്ടെ ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ടറെന്ന നിലയിലേക്കു വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ചാഹറാവട്ടെ ശ്രീലങ്കയിലെ കഴിഞ്ഞ പര്യടനത്തില്‍ ബൗളിങിനൊപ്പം ബാറ്റിങിലും മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവച്ചിരുന്നു. ലോകകപ്പിന്റെ 15 അംഗ പ്രധാന ടീമില്‍ മൂന്ന് മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരെ മാത്രമേ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

 ഡല്‍ഹി ക്യാപ്പിറ്റല്‍സ് (നാലു പേര്‍)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (നാലു പേര്‍)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെ നാലു പേര്‍ ലോകകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയിട്ടുണ്ട്. മൂന്നു പേര്‍ 15 അംഗ ടീമിന്റെ ഭാഗമാണെങ്കില്‍ ഒരാള്‍ റിസര്‍വ് നിരയിലാണ്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് പ്രധാന ടീമിലുള്ളതെങ്കില്‍ ശ്രേയസ് അയ്യര്‍ റിസര്‍വ്വ് നിരയിലാണ്. ഐപിഎല്ലിലെ മികച്ച ടീമുകളിലൊന്നായി അതിവേഗം മാറുകയാണ് ഡിസി. കഴിഞ്ഞ സീസണില്‍ ആദ്യമായി ഫൈനലിലെത്തിയ അവര്‍ ഇത്തവണ രണ്ടാം ഘട്ടം തുടങ്ങാനിരിക്കെ പോയിന്റ് പട്ടികയില്‍ തലപ്പത്തുമുണ്ട്.
ടി20യില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളതെങ്കിലും ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് തന്നെയാണ്. ഫോമിലേക്കുയര്‍ന്നാല്‍ മല്‍സരഗതി മാറ്റിമറിക്കാന്‍ താരത്തിനാവും. തീര്‍ത്തും അപ്രതീക്ഷിതമായാണ് അശ്വിനു ലോകകപ്പ് ടീമിലേക്കു നറുക്കുവീണത്. 2017നു ശേഷം ഇന്ത്യക്കു വേണ്ടി അദ്ദേഹം ടി20യില്‍ കളിച്ചിട്ടില്ല. പരിക്കു കാരണം വാഷിങ്ടണ്‍ സുന്ദര്‍ പുറത്തായതിനാല്‍ അശ്വിനു ടീമില്‍ അവസരം ലഭിക്കുകയായിരുന്നു. ജഡേജയുടെ ബാക്കപ്പായി ഇന്ത്യക്കു ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് അക്ഷര്‍. മികച്ച സ്പിന്നറും വെടിക്കെട്ട് ബാറ്റ്‌സ്മാനും കൂടിയാണ് അദ്ദേഹം.

 മുംബൈ ഇന്ത്യന്‍സ് (ആറു പേര്‍)

മുംബൈ ഇന്ത്യന്‍സ് (ആറു പേര്‍)

നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് കൂടുതല്‍ താരങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയത്. മുംബൈയുടെ ആറു പേര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. എല്ലാവരും പ്രധാന ടീമിന്റെ ഭാഗവുമാണ്. മുംബൈ നായകന്‍ കൂടിയായ രോഹിത് ശര്‍മ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമാണ്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, രാഹുല്‍ ചാഹര്‍ എന്നിവരാണ് ടീമിലെ മറ്റു മുംബൈ താരങ്ങള്‍.
രോഹിത്, സൂര്യ, ഹാര്‍ദിക്, ബുംറ എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പുള്ളവരാണെങ്കില്‍ ഇഷാന്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറും ഓപ്പണറുമാണ്. ചാഹറാവട്ടെ ഐപിഎല്ലിലും ഈ വര്‍ഷം ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കുമെതിരേ നടന്ന പരമ്പരകളിലും മികച്ച പ്രകടനം നടത്തിയിരുന്നു. ലോകകപ്പില്‍ ജഡേജയോടൊപ്പം ഇന്ത്യന്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ ചാഹറിനു അവസരം ലഭിച്ചേക്കും.

 ഇന്ത്യന്‍ ലോകകപ്പ് ടീം

ഇന്ത്യന്‍ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹര്‍, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

റിസര്‍വ് താരങ്ങള്‍-ദീപക് ചാഹര്‍, ശര്‍ദുല്‍ ടാക്കൂര്‍, ശ്രേയസ് അയ്യര്‍.

Story first published: Saturday, September 11, 2021, 14:38 [IST]
Other articles published on Sep 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+