
രോഹിത് ശര്‍മ നായകനായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ കൂടി കിരീടം നേടിയാല്‍ ഹാട്രിക് കിരീടം എന്ന ചരിത്ര നേട്ടത്തിലേക്കെത്താനാവും. മികച്ച താരനിരയുള്ള മുംബൈക്ക് ഇത്തവണ വലിയ കിരീട സാധ്യതയുമുണ്ട്. കരുത്തരായ മുംബൈക്കെതിരേ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ ആരാണ്?. ടോപ് ഫോറിലെ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: 'ഇന്ത്യയിലും അജിന്‍ക്യ രഹാനെക്ക് അവസരം നല്‍കണം', പിന്തുണയുമായി വീരേന്ദര്‍ സെവാഗ്

ഭുവനേശ്വര്‍ കുമാര്‍
സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് മുംബൈ ഇന്ത്യന്‍സിനെതിരേ മികച്ച ബൗളിങ് റെക്കോഡ് അവകാശപ്പെടാം. അദ്ദേഹത്തിന്റെ സ്വിങ്ങും ലൈനും ലെങ്തുമെല്ലാം ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തും. മുംബൈക്കെതിരേ 15 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് ഭുവി നേടിയത്. കരുത്തുറ്റ മുംബൈക്കെതിരേ 10 മത്സരം കൂടുതല്‍ കളിച്ചിട്ടുള്ള ബൗളര്‍മാരില്‍ മികച്ച ഇക്കോണമിയും (6.43) ഭുവിയുടെ പേരിലാണ്. 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മുംബൈക്കെതിരേ ഭുവിയുടെ മികച്ച ബൗളിങ് പ്രകടനം. രണ്ടാം പാദത്തില്‍ ഒക്ടോബര്‍ എട്ടിനാണ് മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം.
Also Read: T20 World Cup: മുംബൈ ഇന്ത്യന്‍സില്ലെങ്കില്‍ ടീം ഇന്ത്യയുമില്ല! കൂടുതല്‍ താരങ്ങള്‍ 3 ടീമില്‍ നിന്ന്

സുനില്‍ നരെയ്ന്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ് വെസ്റ്റ് ഇന്‍ഡീസുകാരനായ സുനില്‍ നരെയ്ന്‍. മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍മാര്‍ നരെയ്‌നെതിരേ പലപ്പോഴും വളരെ പ്രയാസപ്പെടാറുണ്ട്. ഗൂഗ്ലിയും ക്യാരം ബോളുമടക്കം ബൗളിങ്ങില്‍ വളരെ വ്യത്യസ്തകൊണ്ടുവരുന്ന ബൗളറാണ് നരെയ്ന്‍. 17 മത്സരം മുംബൈക്കെതിരേ കളിച്ച അദ്ദേഹം 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. 6.78 എന്ന മികച്ച ഇക്കോണമിയിലാണ് നരെയ്‌ന്റെ പ്രകടനം. 15 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ മാസം 23നാണ് കൊല്‍ക്കത്ത-മുംബൈ മത്സരം.
Also Read: INDvENG: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ റേറ്റിങ്- രോഹിത്താണ് ബെസ്റ്റ്, രഹാനെ ഏറ്റവും പിന്നില്‍

ആര്‍ അശ്വിന്‍
മുന്‍ സിഎസ്‌കെ,പഞ്ചാബ് കിങ്‌സ് താരമായ ആര്‍ അശ്വിന്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്. പരിചയസമ്പന്നനായ ഓള്‍റൗണ്ടറാണ് അശ്വിന്‍. സിഎസ്‌കെയ്ക്കുവേണ്ടി കളിക്കവെ മുംബൈക്കെതിരേ ശ്രദ്ധേയ പ്രകടനം നടത്താന്‍ അശ്വിനായിട്ടുണ്ട്. 23 വിക്കറ്റുകളാണ് മുംബൈക്കെതിരേ അദ്ദേഹം വീഴ്ത്തിയത്. 6.64 എന്ന മികച്ച ഇക്കോണമിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം. 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.ഒക്ടോബര്‍ രണ്ടിനാണ് മുംബൈ-ഡല്‍ഹി മത്സരം. ആര്‍ അശ്വിന്‍ പ്ലേയിങ് 11ല്‍ കാണാനുള്ള സാധ്യത കൂടുതലാണ്.
Also Read: WTC: 'ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം, നന്ദി പറയേണ്ടത് കോലിക്ക്'- ഷെയ്ന്‍ വോണ്‍

ഡ്വെയ്ന്‍ ബ്രാവോ
സിഎസ്‌കെയുടെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമാണ്. സ്ലോ ബോളുകളിലൂടെ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ഡ്വെയ്ന്‍ ബ്രാവോ. 19 മത്സരത്തില്‍ നിന്ന് 28 വിക്കറ്റുകളാണ് ബ്രാവോ മുംബൈക്കെതിരേ വീഴ്ത്തിയത്. എന്നാല്‍
Also Read: IPL: 200 അടിക്കാന്‍ ആര്‍സിബിയെ വെല്ലാന്‍ ആരുമില്ല, സിഎസ്‌കെ തൊട്ടരികെ- ഡിസി ദയനീയം

Also Read: T20 World Cup 2021: ഇന്ത്യയുടെ ശക്തമായ ടി20 ലോകകപ്പ് ടീമേത്? 2007-2021 വരെയുള്ള റാങ്കിങ് അറിയാം
ഇക്കോണമി റേറ്റ് അല്‍പ്പം കൂടുതലാണ്. 8.81 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി. മുംബൈക്കെതിരേ കളിച്ച മിക്ക മത്സരങ്ങളിലും വിക്കറ്റ് നേടാന്‍ ബ്രാവോക്ക് സാധിച്ചിട്ടുണ്ട്. മുംബൈക്കെതിരേ മികച്ച ബൗളിങ് സ്‌ട്രൈക്കറേറ്റ് (14.4) എന്ന റെക്കോഡ് ബ്രാവോയുടെ പേരിലാണ്. 144 ഐപിഎല്ലില്‍ നിന്നായി 156 വിക്കറ്റുകള്‍ ബ്രാവോയുടെ പേരിലുണ്ട്. 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലും ബ്രാവോ ഉള്‍പ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications











