For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇന്ത്യയിലും അജിന്‍ക്യ രഹാനെക്ക് അവസരം നല്‍കണം', പിന്തുണയുമായി വീരേന്ദര്‍ സെവാഗ്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയത് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ്.നാല് മത്സരത്തിലും അവസരം ലഭിച്ചെങ്കിലും തിളങ്ങാന്‍ രഹാനെക്കായില്ല. 15.57 ശരാശരിയില്‍ 109 റണ്‍സാണ് ആകെ നേടിയത്. ഇതോടെ വലിയ വിമര്‍ശനങ്ങളും രഹാനെക്കെതിരേ ഉയര്‍ന്നിരുന്നു. അവസരം കാത്ത് സൂര്യകുമാര്‍ യാദവും ഹനുമ വിഹാരിയും പുറത്തുള്ളതിനാല്‍ രഹാനെക്ക് വിശ്രമം നല്‍കണമെന്നാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെട്ടത്.

1

നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ വരുന്ന ടെസ്റ്റ് പരമ്പരയില്‍ രഹാനെക്ക് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഡിസംബറിലും ജനുവരിയിലുമായി ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത പ്രധാന വെല്ലുവിളി. പിന്നീട് നാട്ടില്‍ ഓസ്‌ട്രേലിയക്കും ന്യൂസീലന്‍ഡിനുമെതിരേ ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. രഹാനെയെ ഒഴിവാക്കണമെന്ന ആവിശ്യം വലിയ തോതില്‍ ഉയര്‍ന്നുകേള്‍ക്കവെ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.

Also Read: INDvENG: ടെസ്റ്റ് മത്സരം റദ്ദാക്കല്‍, പരമ്പര സമനിലയായി പ്രഖ്യാപിക്കുമോ? പോയിന്റ് എങ്ങനെ ആയിരിക്കും?

2

'അവന്റെ വിദേശ പര്യടനത്തിലെ പ്രകടനം മോശമായിരുന്നെങ്കിലും ഇന്ത്യയില്‍ അവന് അവസരം നല്‍കണമെന്നാണ് തോന്നുന്നത്. കാരണം ഇംഗ്ലണ്ടിലൊക്കെ ഇന്ത്യ വെല്ലപ്പോഴുമാണ് പര്യടനം നടത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ എല്ലാവര്‍ഷവും ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഇന്ത്യയിലും അവന് തിളങ്ങാനായില്ലെങ്കില്‍ അപ്പോള്‍ ഫോം വിലയിരുത്താം. ഇപ്പോള്‍ അവന്‍ ടീമില്‍ ഇടം അര്‍ഹിക്കുന്നു.

Also Read: IND vs ENG: '2008ല്‍ ഇംഗ്ലണ്ട് ചെയ്തത് ആരും മറക്കില്ല', ബിസിസിഐയെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍

3

ആദ്യത്തെ എട്ട് ഒമ്പത് ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും നേടാത്ത നിരവധി സൂപ്പര്‍ താരങ്ങളെ എനിക്കറിയാം. എന്നാല്‍ അതിന് ശേഷം ശക്തമായി തിരിച്ചുവന്ന് ഓരോ വര്‍ഷവും 1200-1500നും ഇടയില്‍ റണ്‍സ് നേടുന്നവരായി ഇവരില്‍ പലരും വളര്‍ന്നിട്ടുണ്ട്. എല്ലാവരും മോശമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.

Also Read: IPL 2021: 'ഈ ബൗളര്‍മാരെ ധോണി പേടിക്കും'- കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ

4

എങ്ങനെയാണ് നമ്മുടെ ഒരു താരത്തിന്റെ മോശം കാര്യങ്ങളെപ്പറ്റി മാത്രം ഇങ്ങനെ സംസാരിക്കാനാവുന്നത്.എന്നെ സംബന്ധിച്ച് അജിന്‍ക്യ രഹാനെക്ക് ഇന്ത്യയില്‍ നടക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയില്‍ അവസരം നല്‍കണം. അവന് അവിടെയും തിളങ്ങാനാവുന്നില്ലെങ്കില്‍ നിങ്ങളുടെ വിലപ്പെട്ട സംഭാവനകള്‍ക്ക് നന്ദിയെന്ന് പറയാവുന്നതാണ്'-സെവാഗ് പറഞ്ഞു.

Also Read: INDvENG: ഓവിലേത് അവസാന ടെസ്റ്റ് ? രഹാനെ ഇനിയൊരിക്കലും ടീമില്‍ കാണില്ല! കാരണങ്ങളറിയാം

5

ഇംഗ്ലണ്ടില്‍ അജിന്‍ക്യ രഹാനെയുടെ ബാറ്റിങ് പൊസിഷന്‍ അഞ്ചാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ആക്കിയിട്ടും അദ്ദേഹത്തിന് തിളങ്ങാനായിരുന്നില്ല. ലോര്‍ഡ്‌സില്‍ ഇന്ത്യ ചരിത്ര ജയം നേടിയപ്പോള്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടുകയും പുജാരക്കൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യാന്‍ രഹാനെക്ക് സാധിച്ചിരുന്നു.

Also Read: T20 World Cup: ഇതിലും കൂടുതല്‍ ആവശ്യപ്പെടാനില്ല- ധോണിയെ ഉപദേശകനാക്കിയതിനെക്കുറിച്ച് ശാസ്ത്രി

6

കോലിയുടെ അഭാവത്തില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിക്കൊടുത്തത് രഹാനെയാണ്. അന്ന് മെല്‍ബണില്‍ സെഞ്ച്വറി പ്രകടനം നടത്താനും സാധിച്ചിരുന്നു. എന്നാല്‍ സമീപകാലത്തെ ബാറ്റിങ് പ്രകടനം മോശമാണ്. പുജാരയും കോലിയും ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോം കണ്ടെത്തി ശക്തമായി തിരിച്ചെത്തിയിരുന്നു. എന്നാല്‍ രഹാനെക്കിത് സാധിച്ചില്ല. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് രഹാനെക്ക് അവസരം. രോഹിത് ശര്‍മ ടെസ്റ്റിലും ശ്രദ്ധേയ പ്രകടനം നടത്തുന്നതിനാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം രോഹിതിന് നല്‍കി രഹാനെയെ ഒഴിവാക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Also Read: ആരുണ്ട് ഈ ടീമിനെ കീഴടക്കാന്‍? നിലവിലെ മികച്ച ഐപിഎല്‍ പ്ലേയിങ് 11 ഇതാ, നായകന്‍ രോഹിത്

7

Also Read: INDvENG: ഏറ്റവും ദുഖം ജാര്‍വോയ്ക്ക്, ശാസ്ത്രിയെയും കോലിയെയും ചോദ്യം ചെയ്യണം!- രൂക്ഷവിമര്‍ശനം

ഹനുമ വിഹാരി ഇന്ത്യയിലും വിദേശത്തും മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. എന്നാല്‍ വേണ്ടവിധം ഇന്ത്യ അദ്ദേഹത്തെ ഉപയോഗിച്ചിട്ടില്ല. രഹാനെ മോശം ഫോം തുടര്‍ന്നിട്ടും വിഹാരിക്ക് അവസരം നല്‍കാത്തതിനെതിരേ വിമര്‍ശനം ശക്തമായിരുന്നു. അഞ്ചാം ടെസ്റ്റില്‍ രഹാനെക്ക് പകരക്കാരനായി വിഹാരിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപന സാധ്യത മുന്നില്‍ക്കണ്ട് മത്സരം ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് ക്രിക്കറ്റ് ബോര്‍ഡുകള്‍ എത്തുകയായിരുന്നു. പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ട് നില്‍ക്കവെയാണ് കോവിഡ് മൂലം അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കേണ്ടി വന്നത്.

Story first published: Saturday, September 11, 2021, 14:58 [IST]
Other articles published on Sep 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+