INDvENG: ഓവിലേത് അവസാന ടെസ്റ്റ് ? രഹാനെ ഇനിയൊരിക്കലും ടീമില്‍ കാണില്ല! കാരണങ്ങളറിയാം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സൂപ്പര്‍ ഫ്‌ളോപ്പായ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനായെ ഇനിയൊരിക്കലും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കണ്ടേക്കില്ല. കരിയര്‍ തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്ന അവസാന അവസരമായിരുന്നു ഇംഗ്ലീഷ് പര്യടനം. പക്ഷെ അവിടെയും രഹാനെ ദയനീയമായി പരാജയപ്പെട്ടു. ഫ്‌ളോപ്പായിട്ടും തുടര്‍ച്ചയായി നാലു ടെസ്റ്റുകളിലും അദ്ദേഹത്തിനു ടീം മാനേജ്‌മെന്റ് അവസരം നല്‍കിയെന്നതാണ് ശ്രദ്ധേയമായ കാര്യം. പക്ഷെ ഓരോ തവണയും ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ തെറ്റിക്കുന്ന പ്രകടനമായിരുന്നു രഹാനെയുടേത്.
നാലു ടെസ്റ്റുകളിലെ ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 15.57 ശരാശരിയില്‍ 109 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇതിലുണ്ടായിരുന്നുള്ളൂ. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നേടിയ 61 റണ്‍സായിരുന്നു ഇത്.
5, 1, 61, 18, 14, 0 എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ രഹാനെയുടെ സ്‌കോറുകള്‍. ഓവലിലെ നാലാം ടെസ്റ്റ് ഒരുപക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തേത് കൂടിയായിരിക്കും. ടെസ്റ്റില്‍ ഇനിയൊരിക്കല്‍ക്കൂടി രഹാനെ ഇന്ത്യക്കു വേണ്ടി കളിക്കുന്ന കാര്യം സംശയമാവും. ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

അടുത്ത ടെസ്റ്റ് പരമ്പര
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അടുത്ത പരമ്പര നാട്ടില്‍ നിലവിലെ ജേതാക്കള്‍ കൂടിയായ ന്യൂസിലാന്‍ഡിനെതിരേയാണ്. നവംബറിലാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും ഏറ്റുമുട്ടുക. ഈ വര്‍ഷം ജൂണില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കിവികളോടേറ്റ പരാജയത്തിനു കണക്കുതീര്‍ക്കാന്‍ ഇന്ത്യക്കു ലഭിച്ച അവസരം കൂടിയാണ് ഈ പരമ്പര.
ന്യൂസിലാന്‍ഡിനെതിരായ കടുപ്പമേറിയ പരമ്പരയില്‍ മോശം ഫോമിലുള്ള രഹാനെയെ കളിപ്പിക്കാന്‍ ഇന്ത്യ ധൈര്യപ്പെട്ടേക്കില്ല. മാത്രല്ല നാട്ടില്‍ വളരെ മോശം റെക്കോര്‍ഡ് കൂടിയാണ് അദ്ദേഹത്തിന്റേത്. സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ രഹാനെയുടെ വീക്ക്‌നെസ് ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ തുറന്നു കാണിക്കപ്പെടുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം റണ്ണെടുക്കാന്‍ നന്നായി വിഷമിച്ചിരുന്നു. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ രഹാനെയെ പരീക്ഷിച്ച് റിസ്‌ക്കെടുക്കാന്‍ സാധ്യത കുറവാണ്.

മികച്ച പകരക്കാര്‍
രഹാനെയ്ക്കു പകരം കളിപ്പിക്കാവുന്ന മികച്ച കളിക്കാര്‍ ഇന്ത്യന്‍ ടീമിനു പുറത്തിരിക്കുകയാണ്. രഹാനെയുടെ പൊസിഷനായ അഞ്ചാം നമ്പറിനു വേണ്ടി ഹനുമാ വിഹാരി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ രംഗത്തുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ടു പേരും ടീമിലുണ്ടായിരുന്നെങ്കിലും രഹാനെയ്ക്കു തന്നെ ഇന്ത്യ വീണ്ടും വീണ്ടും അവസരം നല്‍കുകയായിരുന്നു. കൂടാതെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരും അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ളവരാണ്.
മുകളില്‍ പറഞ്ഞ നാലു ബാറ്റ്‌സ്മാന്‍മാരും സ്പിന്‍ ബൗളിങിനെ നന്നായി നേരിടുന്നവരും മികച്ച ബാറ്റിങ് ടെക്‌നിക്കുള്ളവരുമാണ്. പക്ഷെ രഹാനെയുടെ കാര്യത്തില്‍ നിലവിലെ അവസ്ഥയില്‍ അങ്ങനെ പറയാന്‍ സാധിക്കില്ല. നാലു താരങ്ങളും രഹാനെയേക്കാള്‍ ചെറുപ്പമാണെന്നും മറ്റൊരു നിര്‍ണായക ഘടകമാണ്.

ഒരുപാട് അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞു
ഇന്ത്യന്‍ ടീമിലെ ഏറ്റവും ഭാഗ്യശാലിയായ താരമെന്നാണ് രഹാനെയെക്കുറിച്ച് പലരും വിശേഷിപ്പിക്കുന്നത്. കാരണം കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോവുന്നതെങ്കിലും അദ്ദേഹത്തിനു ടെസ്റ്റില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. മോശം ഫോമിന്റെ പേരില്‍ രഹാനെയ്ക്കു പുറത്തു പോവേണ്ടി വന്നില്ല. 2020ന്റെ തുടക്കം മുതലുള്ള പ്രകടനം പരിശോധിച്ചാല്‍ ഒട്ടും തന്നെ ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിലെ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ 26 ഇന്നിങ്‌സുകളില്‍ രണ്ടു തവണ മാത്രമേ രഹാനെ ഫിഫ്റ്റി നേടിയിട്ടുള്ളൂ.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഓരോ ഇന്നിങ്‌സുകളിലെയും രഹാനെയുടെ പുറത്താവലുകളാണ്. കൂടാതെ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുന്ന രീതികള്‍ വ്യത്യസ്തവും ആശങ്കാജനകവുമാണ്. ബാറ്റിങ് ടെക്‌നിക്കോ, ക്ഷമയില്ലായ്മയോ അല്ല മറിച്ച് ആത്മവിശ്വാസക്കുറവ് തന്നെയാവാം രഹാനെയുടെ മോശം പ്രകടനത്തിന്റെ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications