വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഏറ്റവും ദുഖം ജാര്‍വോയ്ക്ക്, ശാസ്ത്രിയെയും കോലിയെയും ചോദ്യം ചെയ്യണം!- രൂക്ഷവിമര്‍ശനം

അഞ്ചാം ടെസ്റ്റ് റദ്ദാക്കിയിരുന്നു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇന്നു മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആരംഭിക്കേണ്ടിയിരുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് റദ്ദാക്കപ്പെട്ടത് ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ടെസ്റ്റ് റദ്ദാക്കാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ ധാരണയിലെത്തിയത്. ഇന്ത്യന്‍ ടീമിന്റെ ഫിസിയോ യോഗേഷ് പാര്‍മാര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് പിടിപെട്ടത്. തുടര്‍ന്നു ഇന്ത്യന്‍ ടീം വ്യാഴാഴ്ചത്തെ പരിശീലനം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. താരങ്ങള്‍ ടീം ഹോട്ടലില്‍ തന്നെ കഴിയുകയുമായിരുന്നു.

ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളെയും തുടര്‍ന്നു ആര്‍ടി പിസിആര്‍ ടെസ്റ്റിനു വിധേയരാക്കുകയുമായിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രി ഇതിന്റെ ഫലം വന്നപ്പോള്‍ മുഴുവന്‍ പേരുടെയും നെഗറ്റീവായിരുന്നു. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഇന്നു കളിക്കാന്‍ ഇറങ്ങാന്‍ കഴിയില്ലെന്നും ടീമിലെ ചില കളിക്കാര്‍ അറിയിച്ചതോടെയാണ് ടെസ്റ്റ് പ്രതിസന്ധിയിലായത്. പിന്നാലെ ബിസിസിഐയും ഇസിബിയും ഒരുപാട് ചര്‍ച്ചകള്‍ നടത്തുകയും ടെസ്റ്റ് ഉപേക്ഷിക്കാമെന്ന തീരുമാനത്തില്‍ എത്തുകയുമായിരുന്നു.

എന്നാല്‍ ഈ ടെസ്റ്റ് അടുത്ത വര്‍ഷത്തേക്കു പുനര്‍ ക്രമീകരിക്കാനുള്ള സാധ്യതയും ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ആലോചിക്കുന്നുണ്ട്. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലാണ്. പരമ്പര കൈക്കലാക്കാന്‍ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്കു സമനില മാത്രം മതിയായിരുന്നു. അതിനിടെ അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. ചിലര്‍ കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെയെല്ലാം വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലരാവട്ടെ ട്രോളുകയും ചെയ്തു. ചില പ്രതികരണങ്ങള്‍ പരിശോധിക്കാം.

ശാസ്ത്രിയെയും കോലിയെയും ചോദ്യം ചെയ്യണം

ശാസ്ത്രിയെയും കോലിയെയും ചോദ്യം ചെയ്യണം

ഇസിബിയുടെ ക്ലിയറന്‍സ് ഇല്ലാതിരുന്നിട്ടും യുകെയില്‍ വച്ച് പുസ്തക പ്രകാശനം നടത്തിയതിനു രവി ശാസ്ത്രി, വിരാട് കോലി എന്നിവരെ ബിസിസിഐ ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്യണം. തീര്‍ച്ചയായും ഇതു അച്ചടക്കലംഘനം തന്നെയാണ്. ശാസ്ത്രിയും മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമാരും പിന്നീട് കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്തു. ഒരു ഒഫീഷ്യല്‍ പര്യടനത്തില്‍ ഇത്രയും അശ്രദ്ധ പാടില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

 കോലിയും അശ്വിനും

കോലിയും അശ്വിനും

വിരാട്- പറയൂ പെന്‍സില്‍
അശ്വിന്‍- പെന്‍സില്‍...
വിരാട്- അഞ്ചാം ടെസ്റ്റ് കാന്‍സെല്‍
എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്

 കൂടുതല്‍ ദുഖം ജാര്‍വോയ്ക്കാവും

കൂടുതല്‍ ദുഖം ജാര്‍വോയ്ക്കാവും

മല്‍സരത്തിനിടെ സ്‌റ്റേഡിയത്തിലേക്കു ഓടാന്‍ അവസരം ലഭിക്കാത്തതല്‍ ഇപ്പോള്‍ ഏറ്റവും ദുഖിച്ചിരിക്കുന്ന വ്യക്തി ജാര്‍വോയായിരിക്കുമെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം. ഇന്ത്യന്‍ ടീമിന്റെ ഫാനെന്നു അവകാശപ്പെട്ട ഇംഗ്ലണ്ടുകാരനായ ജാര്‍വോ ഈ പരമ്പരയില്‍ പല തവണ കളിക്കിടെ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറുകയും മല്‍സരം തടസ്സപ്പെടുത്തുകയും ചെയ്തു. ഏറ്റവും അവസാനമായി ഓവലില്‍ നാലാം ടെസ്റ്റിനിടെയും ജാര്‍വോ ഗ്രൗണ്ടിലെത്തിയിരുന്നു. പിച്ചിലേക്കു ഓടിയെത്തി ബൗള്‍ ചെയ്യുന്നതായി ആംഗ്യം കാണിച്ച അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്കു കൊണ്ടു പോവുകയായിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ പിന്നീട് ജാര്‍വോയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 അശ്വിന്‍ എവിടെ?

അശ്വിന്‍ എവിടെ?

ഒന്നാം ടെസ്റ്റ്: എവിടെ അശ്വിന്‍?
രണ്ടാം ടെസ്റ്റ്: എവിടെ അശ്വിന്‍?
മൂന്നാം ടെസ്റ്റ്: എവിടെ അശ്വിന്‍?
നാലാം ടെസ്റ്റ്: എവിടെ അശ്വിന്‍?
അഞ്ചാം ടെസ്റ്റ്: അശ്വിനു ചെറിയ പ്രതീക്ഷയ്ക്കു വകയുണ്ടോ?
മാച്ച് റദ്ദാക്കിയിരിക്കുകയാണ്.
ഇങ്ങനെയായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

 റൊണാള്‍ഡോ ഇഫക്ട്

റൊണാള്‍ഡോ ഇഫക്ട്

ഈയാഴ്ച മാഞ്ചസ്റ്ററില്‍ വച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ രണ്ടാം അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
മാഞ്ചസ്റ്ററിലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് റദ്ദാക്കിയിരിക്കുകയാണ്..
റൊണാള്‍ഡോ ഇഫക്ട് എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

Story first published: Friday, September 10, 2021, 17:49 [IST]
Other articles published on Sep 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X