Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: രോ + കോ= സഞ്ജു!! ഞെട്ടിച്ച് കുംബ്ലെ, പറഞ്ഞ കാരണം വൈറല്‍

അഹമ്മദാബാദ്: വീണ്ടുമൊരു ടി20 ലോക കിരീടവുമായി ടീം ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ അതില്‍ ഏറ്റവുമധികം അഭിമാനിക്കുന്നത് ലോകമെമ്പാടുള്ള മലയാളികളായിരിക്കും.

കാരണം ആ ടൂര്‍ണമെന്റില്‍ ടീമിന്റെ തലവര മാറ്റിയത് മലയാളികളുടെ സ്വകാര്യ അഹങ്കാരം സഞ്ജു സാംസണാണെന്നു നിസംശയം പറയാം. അല്ലായിരുന്നെങ്കില്‍ ഇന്ത്യ സെമി ഫൈനലില്‍ പോലും എത്തുമായിരുന്നോയെന്നു സംശയമാണ്. ഫൈനലുള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലാണ് അദ്ദേഹം 85 പ്ലസ് സ്‌കോര്‍ അടിച്ചെടുത്തത്.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സ്വന്തമാക്കാന്‍ സഞ്ജുവിനു ഈ മൂന്ന് ഇന്നിങ്‌സുകള്‍ തന്നെ ധാരാളമായിരുന്നു. ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ലോക ചാംപ്യന്മാരായതിനു പിന്നാലെ അദ്ദേഹത്തെ വാനോളം പുകഴ്ത്തുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ.

SANJU SAMSON T20 WC 2026

രോക്കോയുടെ കോമ്പിനേഷന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു ഐക്കണുകളും ഇതിഹാസ ബാറ്റര്‍മാരുമായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും കോമ്പിനേഷനെന്നായിരുന്നു സഞ്ജു സാംസണിനെ അനില്‍ കുംബ്ലെ വിശേഷിപ്പിച്ചത്. രണ്ടു പേരുടെയു ശൈലിയില്‍ ബാറ്റ് ചെയ്യാനുള്ള അസാധാരണ മിടുക്ക് മലയാളി താരത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'2024ലെ അവസാനത്തെ ടി20 ലോകകപ്പിലേക്കു നോക്കിയാല്‍ അതില്‍ വിരാട് കോലിയും രോഹിത് ശര്‍മയുമുണ്ടായിരുന്നു. രണ്ടു പേരും മഹാന്‍മാരായ താരങ്ങളാണ്, അവരെ റീപ്ലേസ് ചെയ്യുകയെന്നതും വളരെ ബുദ്ധിമുട്ടാണ്. കോലിയുടെയും രോഹിത്തിന്റെയും ഒരു കോമ്പിനേഷനാണ് സഞ്ജു സാംസണെന്നാണ് ഞാന്‍ കരുതുന്നത്.

വിക്കറ്റുകള്‍ നഷ്ടമാവില്ലെന്ന് ഉറപ്പു വരുത്താനും അതിനു അനുസരിച്ച് പ്ലാന്‍ ചെയ്യാനും കോലിയെ ആവശ്യമായി വന്നപ്പോഴും, പവര്‍പ്ലേയില്‍ രോഹിത്തിനെ പോലെ ബൗളര്‍മാരെ കടന്നാക്രമിച്ച് അഗ്രസീവായി കളിക്കേണ്ടപ്പോഴും സഞ്ജു രണ്ടും നിറവേറ്റി'- കുംബ്ലെ നിരീക്ഷിച്ചു. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസിലാന്‍ഡുമായുള്ള ഫൈനലില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം 98 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സഞ്ജുവിനായിരുന്നു. വെറും 7.1 ഓവറുകളിലായിരുന്നു ഇത്. തുടക്കത്തില്‍ തന്നെ ഇന്ത്യക്കു കളിയില്‍ മുന്‍തൂക്കം നേടിത്തന്നതും ഈ സഖ്യമാണ്.

അതിനു ശേഷം രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനോടൊപ്പം അതിവേഗ സെഞ്ച്വറി കൂട്ടുകെട്ടിലും സഞ്ജു പങ്കാളിയാവുകയും ചെയ്തു. 48 ബോളില്‍ സഖ്യം വാരിക്കൂട്ടിയത് 105 റണ്‍സാണ്.

പ്രശംസിച്ച് ഡുപ്ലെസിയും

അനില്‍ കുംബ്ലെയോടൊപ്പം ഇതേ ഷോയില്‍ പങ്കെടുത്ത സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ഫാഫ് ഡുപ്ലെസിയും സഞ്ജു സാംസണിനെ പ്രശംസിച്ചു. തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അദ്ദേഹത്തിന്റെ ഇന്നിങ്‌സ് വീണ്ടും കാണുന്നതു പോലെയാണ് തോന്നിയതെന്നും ഡുപ്ലെസി പറഞ്ഞു.

SANJU SAMSON T20 WC 2026

കഴിഞ്ഞ മല്‍സരത്തിലെ ഇന്നിങ്‌സ് വീണ്ടും കണ്ടതു പോലയാണ് സഞ്ജു സാംസണിന്റെ ബാറ്റിങ് കണ്ടപ്പോള്‍ എനിക്കു തോന്നിയത്. ഗെയിം പ്ലാനിന്റെ പ്രദര്‍ശനം കൂടിയാണിത്.

തന്റെ കരുത്തുകളെന്താണെന്നും എവിടേക്കെല്ലാം സ്‌കോര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നതിലും സഞ്ജുവിന് എത്ര മാത്രം വ്യക്തത ഉണ്ടായിരുന്നുവെന്നു നിങ്ങള്‍ക്കു കാണാന്‍ സാധിക്കും.

അദ്ദേഹത്തിന്റെ ടെംപോ വളരെ മനോഹരമായിരുന്നു. ബോളിനെ ഒരു പരിധിക്കപ്പുറത്തേക്കു പ്രഹരിക്കാന്‍ ശ്രമിക്കുന്നതായ തോന്നിയതുമില്ലെന്നും ഡുപ്ലെസി വിശദമാക്കി.

അതേസമയം, ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടായിരുന്നില്ല. സൂപ്പര്‍ എട്ടില്‍ സൗത്താഫ്രിക്കയോടേറ്റ വന്‍ പരാജയത്തിനു ശേഷമാണ് ബാറ്റിങ് കോമ്പിനേഷനില്‍ ടീം മാനേജ്‌മെന്റ് മാറ്റം വരുത്തിയത്. അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി സഞ്ജുവിനെ കൊണ്ടുവന്ന ശേഷം ഇഷാന്‍ കിഷനെ മൂന്നിലേക്കു മാറ്റുകയും ചെയ്തു.

Story first published: Monday, March 9, 2026, 10:34 [IST]
Other articles published on Mar 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+