Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ലേശം ഓവറല്ലേ? കാമുകിക്കൊപ്പം 'പരിധിവിട്ട്' ഹാര്‍ദിക്!! രൂക്ഷവിമര്‍ശനം

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ മൂന്നാം കിരീടനേട്ടത്തിനു ശേഷം വാര്‍ത്തകളില്‍ നിറയുന്ന പേരുകളിലൊന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടേത്. അതുപക്ഷെ മിന്നുന്ന പ്രകടനത്തിന്റെ പേരിലാണെന്നു കരുതാന്‍ വരട്ടെ. കാമുകി മഹിയേക്ക ശര്‍മയ്‌ക്കൊപ്പമുള്ള പരസ്യമായ സ്‌നേഹപ്രകടനമാണ് ഹാര്‍ദിക്ക് ചര്‍ച്ചയായി മാറുന്നതിനു പിന്നിലെ പ്രധാന കാരണം.

നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിനു ശേഷം ഗ്രൗണ്ടില്‍ വച്ചുള്ള രണ്ടു പേരുടെയും പരിധിവിട്ടുള്ള റൊമാന്‍സ് ക്രിക്കറ്റ് പ്രേമികള്‍ക്കു ഒട്ടും രസിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഹാര്‍ദിക് നേരിടുകയും ചെയ്യുന്നു.

HARDIK PANDYA T20 WC 2026

Photocredit/X

രൂക്ഷ വിമര്‍ശനം

ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു ശേഷം മഹിയേക ശര്‍മയെ ഗ്രൗണ്ടില്‍ വച്ച് പരസ്യമായി ചുംബിച്ചതും മടിയില്‍ ഇരുത്തി സ്‌നേഹ പ്രകടനം നടത്തിയതുമെല്ലാം വളരെ മോശമായിപ്പോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്. നിങ്ങള്‍ ഇഷ്ടത്തിലാണെന്ന കരുതി അതിനു ലോകത്തിനു മുന്നില്‍ മുഴുവന്‍ പ്രദര്‍ശിപ്പിക്കേണ്ട കാര്യമുണ്ടോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍.

'ചാപ്രികള്‍ ഈ തരത്തിലുളള ചീപ്പായിട്ടുള്ള പ്രവര്‍ത്തികള്‍ ചെയ്യും. മാന്യന്മാരുടെ ഗെയിമാണ് ക്രിക്കറ്റ്. രാഹുല്‍ ദ്രാവിഡോ, സൗരവ് ഗാംഗുലിയോ, സച്ചിന്‍ ടെണ്ടുല്‍ക്കറോ ഈ തരത്തില്‍ ചീപ്പായ കാര്യങ്ങള്‍ ചെയ്യുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഈ തലമുറയിലെ ക്രിക്കറ്റര്‍മാര്‍ യൂസ്‌ലെസാണ്'.

'ഹാര്‍ദക് പാണ്ഡ്യ ഈ ലോകകപ്പില്‍ എത്ര വലിയ പരാജയമാണ്. ബാറ്റോ, ബോളോ കൊണ്ട് ടീമിനു ഒരു സംഭാവനയും നല്‍കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇപ്പോഴിതാ കാമുകിക്കൊപ്പം റൊമാന്‍സ് കാണിക്കുകയാണ്'.

'ഇതാണ് ഏറ്റവും വലിയ ഡ്രാമ, ഹാര്‍ദിക് പാണ്ഡ്യ അഭിനയിക്കുകയുമാണ്, മറുഭാഗത്തു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറി. സഞ്ജു സാംസണ്‍ ക്യാമറകളെ പോലുംനേരിടാതെ ഒരു മൂലയില്‍ ഒതുങ്ങിയിരിക്കുകയാണ്. വ്യക്തിമെന്നത് ഒരു വിഷയമാണ്'.

'ചാപ്രി ചെയ്യുന്നത് ചപ്രി കാര്യങ്ങളാണ്. നന്നായി വളര്‍ത്താത്തതിന് രക്ഷിത്താക്കളെയാണ് കുറ്റപ്പെടുത്തേണ്ടത്. ഹാര്‍ദിക് പാണ്ഡ്യയുടെ പക്കല്‍ പണമുള്ളതിനാല്‍ അദ്ദേഹത്തിന്റെ അമ്മ സന്തോഷിക്കുന്നുണ്ടാവും. പക്ഷെ യാതൊരു നല്ല പെരുമാറ്റവുമില്ല'.

' ഈ തരത്തിലുള്ള പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ വളരെ പെട്ടെന്നു തന്നെ അവളെ കൈവിടുമെന്നുറപ്പാണ്. ഇത്തവണ അദ്ദേഹത്തിന്റെ പകുതി സമ്പാദ്യം കൂടി നഷ്ടപ്പെടുകയും ചെയ്യും'.

ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രവര്‍ത്തനങ്ങള്‍ പതിവില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണ്.. ബിസിസിഐ അദ്ദേഹത്തെ തിരുത്തണം, പൊതുജനങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം തന്റെ അച്ചടക്കവും സ്വഭാവവും പ്രകടിപ്പിക്കണം'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഹാര്‍ദിക്കിനെ വിമര്‍ശിച്ചു കൊണ്ടുള്ള വിവിധ പ്രതികരണങ്ങള്‍.

HARDIK PANDYA T20 WC 2026

ഹാര്‍ദിക്കിന്റെ പ്രകടനം

ഈ ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടറുകളുലൊന്നായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ഹാര്‍ദിക് പാണ്ഡ്യക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ചില മികച്ച ഇന്നിങ്‌സുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഫൈനലിലുള്‍പ്പെടെ അദ്ദേഹം ഫ്ളോപ്പായിരുന്നു.

ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 27.12 ശരാശരിയില്‍ 160.74 സ്‌ട്രൈക്ക് റേറ്റില്‍ 217 റണ്‍,സാണ് ഹാര്‍ദിക്കിനു നേടാനായത്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ബൗളിങിലേക്കു വന്നാല്‍ 8.81 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.

Story first published: Monday, March 9, 2026, 11:51 [IST]
Other articles published on Mar 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+