Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ പൂട്ടാന്‍ ആര്‍ച്ചറെത്തും!! മിന്നിക്കാന്‍ ഇങ്ങനെ ചെയ്യൂ, ചോപ്രയുടെ ഉപദേശമറിയാം

മുംബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പിലെ ബ്ലോക്ക്ബസ്റ്റര്‍ സെമിയില്‍ എല്ലാവരും ഉറ്റുനോക്കുന്ന കൊമ്പുകോര്‍ക്കലുകളിലൊന്നാണ് സഞ്ജു സാംസണും ജോഫ്ര ആര്‍ച്ചറും തമ്മിലുള്ളത്. കാരണം സമീപകാലത്തു സഞ്ജുവിനു ഏറെ വെല്ലുവിളിയുയര്‍ത്തിയ ബൗളറാണ് ഇംഗ്ലീഷ് സ്പീഡ് സ്റ്റാര്‍.

വെസ്റ്റ് ഇന്‍ഡീസുമായുള്ള തൊട്ടുമുമ്പത്തെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ കരിയര്‍ ബെസ്്റ്റ് ഇന്നിങ്‌സ് (97 നോട്ടൗട്ട്) കാഴ്ചവച്ച ശേഷമാണ് മലയാളി താരം സെമിക്കാരുങ്ങുന്നത്. ഇതിന്റെ ആത്മവിശ്വാസം തീര്‍ച്ചയായും സഞ്ജുവിനുണ്ടാവും. പക്ഷെ തന്റെ പേടിസ്വപ്‌നങ്ങളിലൊന്നായ ആര്‍ച്ചറെ സെമിയില്‍ നേരിടണമെന്ന വലിയ ചാലഞ്ചാണ് സഞ്ജുവിനുള്ളത്.

JOFRA ARCHER T20 WC 2026

ഈ മല്‍സരത്തില്‍ ആര്‍ച്ചറടക്കമുള്ള ഇംഗ്ലീഷ് പേസ് നിരയ്‌ക്കെതിരേ മിന്നിക്കാന്‍ അദ്ദേഹം എന്താണ് ചെയ്യേണ്ടതെന്നു ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഈ മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ച്ചറുടെ റെക്കോര്‍ഡ്

ടി20യില്‍ സഞ്ജു സാംസണിനെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള ബൗളറാണ് ജോഫ്ര ആര്‍ച്ചറെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. മലയാളി താരം വളരെ അഗ്രസീവായി ബാറ്റ് ചെയ്യുന്നതിനാല്‍ തന്നെ പവര്‍പ്ലേയില്‍ ബൗണ്‍സറുകളെറിഞ്ഞായിരിക്കും ആര്‍ച്ചര്‍ പരീക്ഷിക്കുകയെന്നും അദ്ദേഹം പറയുന്നു.

സഞ്ജു സാംസണിനെ രണ്ടോ, മൂന്നോ തവണ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കിയിട്ടുണ്ട്. ഷോര്‍ട്ട് ബോളുകളെറിഞ്ഞാണ് അദ്ദേഹത്തെ ഇംഗ്ലീഷ് പേസര്‍ വീഴ്ത്തിയത്. അതൊരു പ്രശ്‌നമാണോ? അതൊരു പോരാട്ടമാണ്, മറിച്ച് പ്രശ്‌നമല്ല. കാരണം സഞ്ജുവിന്റെ ഈഗോയുമായാണ് ആര്‍ച്ചര്‍ കളിക്കുന്നത്.

ആര്‍ച്ചര്‍ ഒരു ബൗണ്‍സര്‍ എറിയും, അറ്റാക്കിങ് ബാറ്ററായതു കൊണ്ടു തന്നെ സഞ്ജു തീര്‍ച്ചയായും അതിനെതിരേ ഷോട്ടിനു ശ്രമിക്കുകയും ചെയ്യുമെന്നും ചോപ്ര നിരീക്ഷിച്ചു.

അതേസമയം. അന്താരാഷ്ട്ര ടി2യില്‍ അഞ്ചിന്നങ്‌സുകളിലാണ് സഞ്ജുവും ആര്‍ച്ചറും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ മൂന്നിലും ഇംഗ്ലീഷ് പേസര്‍ വിക്കറ്റെടുക്കുകയും ചെയ്തു. 23 ബോളുകള്‍ നേരിട്ട സഞ്ജു 108.69 സ്‌ട്രൈക്ക്‌റേറ്റില്‍ നേടിയത് 25 റണ്‍സുമാണ്.

SANJU SAMSON T20 WC 2026

സഞ്ജുവിനു മിന്നിക്കാം

ജോഫ്ര ആര്‍ച്ചര്‍ക്കെതിരായ കണക്കുകള്‍ മോശമാണെങ്കിലും സെമി ഫൈനലില്‍ ഇന്ത്യക്കു വേണ്ടി തിളങ്ങാന്‍ സഞ്ജു സാംസണിനു സാധിക്കുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. ഇതിനായി അദ്ദേഹം ചെയ്യേണ്ടത് എന്താണെന്നു ഉപദേശിക്കുകയും ചെയ്തു.

സംയമനത്തോടെയും ക്ഷമയോടെയും ബാറ്റ് ചെയ്താല്‍ സഞ്ജു സാംസണിന് ജോഫ്ര ആര്‍ച്ചറെ നേരിടാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വെസ്റ്റ് ഇന്‍ഡീസുമായുള്ള അവസാന മല്‍സരത്തില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സ് നമ്മള്‍ കണ്ടിരുനുന്നു.

വളരെ പക്വതയും സ്ഥിരതയുമുള്ള ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. സമ്മര്‍ദ്ദം ഉള്‍ക്കൊണ്ട് കളിച്ചതില്‍ സന്തോഷിക്കുകയും ചെയ്തു. ഒരു ഈഗോയും കാണാന്‍ സാധിച്ചില്ല. സഞ്ജുവിനെതിരേ ഷോര്‍ട്ട് ബോളുകള്‍ പരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. അതുണ്ടാവുമെന്നു 100 ശതമാനം ഉറപ്പുമായിരുന്നു.

പക്ഷെ പുള്‍ ഷോട്ട് കളിച്ച് സിക്‌സര്‍ നേടേണ്ട ഒരു ബാധ്യതയും ഇല്ലായിരുന്നു. ഒരോവര്‍ കളിക്കുക, സ്ലോയായി കളിച്ചതിന് നിങ്ങളൊരിക്കലും സഞ്ജുവിനെ വിമര്‍ശിക്കില്ല, കാരണം അവന് അതു ക്യാച്ച്അപ്പ് ചെയ്യാനും കഴിയുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, March 5, 2026, 16:26 [IST]
Other articles published on Mar 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+