Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: രോഹിത്തും ഭാര്യയും തമ്മിലടി? ഗ്രൗണ്ടിനരികെ സംഭവിച്ചതെന്ത്, വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കിടയിലെ മാതൃകാ ദമ്പതികളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് മുന്‍ ഇതിഹാസ നായകന്‍ രോഹിത് ശര്‍മയും ഭാര്യ റിതിക സജ്‌ദേയും. പൊതുവേദികളില്‍ പലപ്പോഴും ഇരുവരും ഒരുമിച്ചാണ് കാണപ്പെടാറുള്ളത്. ഹിറ്റ്മാന്‍ കളിക്കാനിറങ്ങുന്ന മല്‍സരങ്ങളിലെ സ്ഥിര സാന്നിധ്യവും കൂടിയാണ് റിതിക.

ടി20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന കലാശപ്പോരാട്ടം ആസ്വദിക്കാനും ഇരുവരും ഒരുമിച്ചാണ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെത്തിയത്. ഇവിടെ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. രോഹിത്തും റിതികയും തര്‍ക്കിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ROHIT RITIKA T20 WC 2026

photocredit/X

രോഹിത്തും റിതികയും ഉടക്കിലോ?

ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം ലോകചാംപ്യന്‍മാരായതിനു ശേഷമായിരുന്നു സംഭവം. സമ്മാനദാനചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ക്കിടെ ബൗണ്ടറിക്കരികെ വച്ചാണ് രോഹിത് ശര്‍മയും റിതിക സജ്‌ദേയും വഴക്കുകൂടിയത്. ഗാലറിയിലെ കാണികളില്‍ ആരോ ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു.

രോഹിത് ബൗണ്ടറിക്കു അരികെയുള്ള ബോര്‍ഡില്‍ ചാരി നില്‍ക്കവെ പിറകില്‍ നിന്നും റിതിക അദ്ദേഹത്തോടു എന്തോടു പറയുകയായിരുന്നു. പക്ഷെ അതു രോഹിത്തിന് ഒട്ടും രസിച്ചില്ലന്നെു മുഖഭാവത്തില്‍ നിന്നും വ്യക്തമാണ്. തിരിഞ്ഞ് റിതികയെ നോക്കിയ രോഹിത് ദേഷ്യത്തില്‍ എന്തോ പറയുകയും ചെയ്തു.

ഗ്രൗണ്ടിനരികെ ഭാര്യയുമായി തര്‍ക്കിക്കുന്ന രോഹിത്. വീഡിയോ കാണാം

പക്ഷെ റിതികയ്ക്കു വിടാന്‍ ഭാവമില്ലായിരുന്നു. അവര്‍ പിന്നില്‍ നിന്നും വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ ദേഷ്യത്തില്‍ മുഖം തിരിച്ചുനിന്ന രോഹിത് ഇതൊന്നും ശ്രദ്ധിക്കാതെ മിണ്ടാതെ തന്നെ നില്‍ക്കുന്നതും വീഡിയോയിലുണ്ട് രോഹിത്തിന്റെ ഈ ദേഷ്യം കണ്ട റിതിക പിന്നീട് ചിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പക്ഷെ ഈ വഴക്ക് അത്ര വലിയ കാര്യമായി എടുക്കേണ്ടതില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്തോ നിസാര കാര്യത്തിന്റെ പേരിലുള്ള സൗന്ദര്യപ്പിണക്കം മാത്രമാണിതെന്നാണ് വ്യക്തമാവുന്നത്. എന്തു തന്നെയായാലും ഈ വീഡിയോ ആരാധകര്‍ക്കിടയില്‍ ഏറെ വൈറലായി മാറിയിരിക്കുകയാണ്.

രോഹിത് ഒരു ഫോര്‍മാറ്റില്‍ മാത്രം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി നിലവില്‍ ഒരു ഫോര്‍മാറ്റില്‍ മാത്രമേ രോഹിത് ശര്‍മ ഇപ്പാള്‍ കളിക്കുന്നുള്ളൂ. ആദ്യ ടി20യും കഴിഞ്ഞ വര്‍ഷം ടെസ്റ്റും മതിയാക്കിയ അദ്ദേഹം ഏകദിനത്തില്‍ മാത്രമാണ് കളി തുടരുന്നത്. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതിനു പിന്നാലെയാണ് രോഹിത് ഈ ഫോര്‍മാറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്.

ROHIT sharma T20 WC 2026

കഴിഞ്ഞ വര്‍ഷം മേയില്‍ അപ്രതീക്ഷിതമായി ടെസ്റ്റും നിര്‍ത്തുന്നതായി അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം സൗത്താഫ്രിക്ക വേദിയാവുന്ന ഏകദിന ലോകകകപ്പില്‍ കൂടി കളിച്ച ശേഷം വിരമിക്കാനാണ് രോഹിത്തിന്റെ പ്ലാന്‍. ടൂര്‍ണമന്റില്‍ ഇന്ത്യയുടെ നായകസ്ഥാനവും അദ്ദേഹം സ്വപ്‌നം കണ്ടിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായി ഈ റോളില്‍ നിന്നും മാറ്റപ്പെടുത്തു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പായിരുന്നു രോഹിത്തിനെ മാറ്റി പകരം ശുഭ്മന്‍ ഗില്ലിനെ പുതിയ ഏകദിന ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഇതില്‍ രോഹിത്തിന് അതൃപ്തിയുള്ളതായി ആദ്യം റിപ്പോര്‍ട്ടുകളും വന്നിരുന്നു. പക്ഷെ ഗില്ലിനു കീഴില്‍ കളിക്കാന്‍ അദ്ദേഹം തയ്യാറാവുകയും ചെയ്തു.

ഈ മാസം 28ന് തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായത്തിലാണ് രോഹിത്തിനെ ഇനി കളിക്കളത്തില്‍ കാണാനാവുക. ഒരുപക്ഷെ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ അവസാനത്തെ സീസണ്‍ കൂടിയായി ഇതു മാറിയേക്കും. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണെങ്കിലും വീണ്ടുമൊരു ഐപിഎല്‍ ട്രോഫിയോടെ പടിയിറങ്ങാനായിരിക്കും അദ്ദേഹത്തിന്റെ ആഗ്രഹം.

Story first published: Monday, March 9, 2026, 17:54 [IST]
Other articles published on Mar 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+