Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ വെടിക്കെട്ട്, കണ്ണുനിറഞ്ഞ് രോഹിത്!!! അന്ന് ഒതുക്കിയ ദുഖമോ? വൈറലായി ദൃശ്യം

മുംബൈ: മുന്‍ ലോകകപ്പ് വിന്നിങ് നായകരും ഇതിഹാസങ്ങളുമായ എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവരെ സാക്ഷിയാക്കിയാണ് ടീം ഇന്ത്യ ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലിലേക്കു ടിക്കറ്റെടുത്തിരിക്കുന്നത്. വാംഖഡെയില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ത്രില്ലിങ് സെമി ഫൈനലില്‍ ഇംഗണ്ടിനെ ഏഴു റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യന്‍ കുതിപ്പ്.

ബാറ്റിങിലും ബൗളിങിലുമായി നിരവധി ഹീറോസിനെ ഈ പോരാട്ടത്തില്‍ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. 89 റണ്‍സുമായി ബാറ്റിങില്‍ സഞ്ജു ചുക്കാന്‍ പിടിച്ചപ്പോള്‍ ബൗളിങില്‍ കസറിയത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു.

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സഞ്ജുവിനെ തേടിയെത്തുകയും ചെയ്തു. ഈ മല്‍സരത്തില്‍ സഞ്ജുവിന്റെ സ്‌ഫോടനാത്മക ബാറ്റിങ് കണ്ട് ഗാലറിയില്‍ രോഹിത് വികാരധീനനായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ROHIT SHARMA SANJU SAMSON T20 WC 2026

photocredit/Jiohotstar

രോഹിത് ഇമോഷണലായോ?

വാംഖഡെയില്‍ ടോസ് നഷ്ടമായിബാറ്റിങിന് അയക്കപ്പെട്ട ശേഷം അഭിഷേക് ശര്‍മയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും കൗണ്ടര്‍ അറ്റാക്കിങ് ഗെയിമുമായി സഞ്ജു സാംസണ്‍ കസറുകയായിരുന്നു. കണ്ണഞ്ചിക്കുന്ന നിരവധി ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

പവര്‍പ്ലേയില്‍ സഞ്ജുവും ഇംഗ്ലുണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറും തമ്മിലുള്ള പോരാട്ടമായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. കാരണം നേരത്തേ മലയാളി താരത്തെ വെള്ളം കുടിപ്പിച്ച ബൗളറാണ് അദ്ദേഹം. ഷോര്‍ട്ട് ബോള്‍ കെണിയൊരുക്കിയാണ് സഞ്ജുവിനെ ആര്‍ച്ചര്‍ പൂട്ടിയത്.

ഇത്തവണ സെമിയില്‍ പക്ഷെ ചിത്രമാകെ മാറി. വീണ്ടും ഷോര്‍ട്ട് ബോള്‍ പ്ലാനുമായി തന്നെ വീഴ്ത്താന്‍ ശ്രമിച്ച് ആര്‍ച്ചര്‍ക്ക് കിടിലന്‍ മറുപടിയാണ് സഞ്ജു നല്‍കിയത്. താന്‍ പഴയ ആ സഞ്ജുവല്ലെന്നും അദ്ദേഹം കാണിച്ചു കൊടുത്തു. ആദ്യ ഓവറില്‍ ആര്‍ച്ചറിനെതിരേ ഓരോ ഫോറും സിക്‌സറുമടിച്ച അദ്ദേഹം അടുത്ത ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സും പായിക്കുകയും ചെയ്തു.

തുടര്‍ന്ന് ആര്‍ച്ചറെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ബൗൡങില്‍ നിന്നും മാറ്റുകയും ചെയ്തു. പവര്‍പ്ലേയില്‍ സഞ്ജു കിടിലന്‍ ഷോട്ടുകളുമായു ഇംഗ്ലീഷ് ബൗളിങിനെ പഞ്ഞിക്കിടവെയാണ് വിഐപി ഗാലറിയിരുന്ന് കളി കാണുകയായിരുന്ന രോഹിത് ശര്‍മയിലേക്കും ഐസിസി ചെയര്‍മാന്‍ ജയ് ഷായിലേക്കും ക്യാമറക്കണ്ണുകളെത്തിയത്.

അടുത്ത സീറ്റുകളില്‍ ഇരുന്നാണ് ഇരുവരും കളി കണ്ടത്. സഞ്ജുവിന്റെ ബാറ്റിങ് കണ്ട് ജയ് ഷാ ആഹ്ലാദത്തോടെ കൈയടിച്ചപ്പോള്‍ തൊട്ടരികിലുണ്ടായിരിന്ന രോഹിത്താവട്ടൈ നിറ കണ്ണുകളോട് െൈകയടിച്ച് അഭിനന്ദിക്കുന്നത് കാണാമായിരുന്നു. വളരെയധികം ഇമോഷണലായാണ് ഹിറ്റ്മാന്‍ ഈ സമയത്തു കാണപ്പെട്ടത്.

രോഹിത്തിന് എന്തുപറ്റി?

സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിങ് കണ്ട് രോഹിത് ശര്‍മ ഇത്രമാത്രം വികാരധീനനായി മാറിയത് എന്തുകൊണ്ടാണ് ആരാധകര്‍ക്കിടയിലുയരുന്ന ചോദ്യം. നേരത്തേ മലയാളി താരത്തോടു താന്‍ ചെയ്ത വലിയ തെറ്റിനെ കുറിച്ചോര്‍ത്തുള്ള പശ്ചാത്താപമാണോ ഇതിനു പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ROHIT SHARMA SANJU SAMSON T20 WC 2026

2024ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ രോഹിത്തിനു കീഴില്‍ ഇന്ത്യ ജേതക്കളായപ്പോള്‍ സംഘത്തില്‍ സഞ്ജുവുമുണ്ടായിരുന്നു. പക്ഷെ രോഹിത്തും അന്നത്തെ കോച്ച് രാഹുല്‍ ദ്രാവിഡും ഒരു മല്‍സരത്തില്‍ പോലും അദ്ദേഹത്തിനു അവസരം നല്‍കിയില്ല. പകരം റിഷഭ് പന്താണ് വിക്കറ്റ് കാത്തത്. ടൂര്‍ണമെന്റില്‍ ഒരു ഫിഫ്റ്റി പോലും റിഷഭ് നേടിയതുമില്ല.

തൊട്ടുമുമ്പ് നടന്ന ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സടിച്ച ഇന്ത്യന്‍ കീപ്പറായിട്ടും സഞ്ജു അവഗണിക്കപ്പെട്ടു. സൗത്താഫ്രിക്കയുമായുള്ള ഫൈനലില്‍ കളിക്കാന്‍ തയ്യാറായി ഇരിക്കാന്‍ സഞ്ജുവിനോടു രോഹിത് പറഞ്ഞിരുന്നു. പക്ഷെ അവസാന നിമിഷം റിഷഭുമായി തന്നെ മുന്നോട്ടു പോവാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയും ചെയ്തു.

ഈ സംഭവത്തില്‍ രോഹിത് തന്നോടു ക്ഷമ ചോദിച്ചതായും സഞ്ജു പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇവയെല്ലാം ഓര്‍ത്തതിനാലാവാം ഇപ്പോള്‍ മലയാളി താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ട് രോഹിത്തിന്റെ കണ്ണു നിറഞ്ഞതെന്നും സംശയിക്കേണ്ടി വരും.

Story first published: Friday, March 6, 2026, 13:23 [IST]
Other articles published on Mar 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+