For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: പിച്ചില്‍ ഇന്ത്യക്കു 8ന്റെ പണി? ക്യുറേറ്റററോടു പൊട്ടിത്തെറിച്ച് ഗംഭീര്‍!! സത്യമെന്ത്

മുംബൈ: ടി20 ലോകകപ്പിന്റെ ഫൈനല്‍ ടിക്കറ്റിനുള്ള അവസാനവട്ട പടയൊരുക്കത്തിലാണ് ടീം ഇന്ത്യ. വ്യാഴാഴ്ച രാത്രി മുംബൈയിലെ വാംഖഡെയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം നടക്കാനിരിക്കുന്നത്. ബാറ്റിങിനു പേരുകേട്ട വാംഖഡെയില്‍ രണ്ടു ടീമുകളും വലിയ ആത്മവിശ്വാസത്തില്‍ തന്നെയാണ്.

അതിനിടെ ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനു മുന്നോടിയായി വംഖഡെയിലെത്തിയ ശേഷം പിച്ച് ക്യുറേറ്ററുമായി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

GAMBHIR WANKHEDE T20 2026

സെമി ഫൈനലിനായി ഇവിടെ തയ്യാറാക്കിയ പിച്ചില്‍ അദ്ദേഹം അസംതൃപ്താണെന്നും തുടര്‍ന്ന് പിച്ച് ക്യുറേറ്ററെ ശകാരിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ ഇതില്‍ സത്യമുണ്ടോ? എന്താണ് സംഭവിച്ചതെന്നു നോക്കാം

T20 WC 2026: സഞ്ജു വന്‍ കുരുക്കില്‍!! ഐസിസി നടപടി വന്നേക്കും, ചെയ്ത 'തെറ്ററിയാം'T20 WC 2026: സഞ്ജു വന്‍ കുരുക്കില്‍!! ഐസിസി നടപടി വന്നേക്കും, ചെയ്ത 'തെറ്ററിയാം'

വാംഖഡെയിലെ പിച്ച്

ചൊവ്വാഴ്ചയാണ് ഗൗതം ഗംഭീറിനു കീഴില്‍ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലെത്തിയ ഇന്ത്യന്‍ ടീം ഇവിടെ ചെറിയ രീതിയിലുള്ള പരിശീലനത്തിലേര്‍പ്പെട്ടത്.

ഗ്രൗണ്ട് സ്റ്റാഫ് പിച്ച് മൂടുന്നതിനു മുമ്പ് ഗംഭീര്‍ ഇതു വളരെ സൂക്ഷ്മമായി തന്നെ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ താരങ്ങളാരും തന്നെ പിച്ച് പരിശോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതുമില്ല.

കളിക്കു രണ്ടു ദിവസം മുമ്പുള്ള പിച്ച് നല്ല പ്ച്ചപ്പുള്ളതായാണ് കാണപ്പെട്ടത്. സാധാരണയായി വാംഖഡെയിലെ പിച്ചില്‍ ഇത്രത്തോളം പച്ചപ്പ് കാണാറുമില്ല. അസാധാരണാമാംവിധത്തില്‍ പുല്ലും പിച്ചിലുണ്ടായിരുന്നു. ഈ തരത്തില്‍ നല്ല രീതിയില്‍ പുല്ല് കൊണ്ട് പിച്ചിനെ കവര്‍ ചെയ്തത് മനപ്പൂര്‍വ്വം തന്നെയായിരിക്കാം.

ഇവിടെ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പുല്ല് നിലനിര്‍ത്തിയാല്‍ അതു പിച്ച് ഡ്രൈയാവുന്നതും വിണ്ടുകീറൂന്നതുമല്ലാം തടയാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ മല്‍സരം ആരംഭിക്കും മുമ്പ് എത്ര മാത്രം പുല്ല് ക്യുറേറ്റര്‍മാര്‍ നീക്കം ചെയ്യുമെന്നതായിരിക്കും നിര്‍ണായകമാവുക. പിച്ച് പരിശോധിച്ച ശേഷം ക്യുറേറ്ററുമായി ഗംഭീര്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

സഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നുസഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നു

ഇതില്‍ ഗംഭീറിന്റെ മുഖഭാവമാണ് എല്ലാവരും ശ്രദ്ധിച്ചത്. ഗൗരവും ദേഷ്യവുമെല്ലാം അദ്ദേഹത്തില്‍ കാണാമായിരുന്നു. ഇതോടെയാണ് പിച്ചില്‍ ഗംഭീര്‍ ഏറെ അതൃപ്തനാണെന്നും തുടര്‍ന്ന് ക്യുറേറ്ററെ വിളിച്ച് ശകാരിച്ചുവെന്നുമെല്ലാമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചത്.

ഗംഭീറിന് അതൃപ്തിയോ?

സെമി ഫൈനലിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള പിച്ചില്‍ ഗൗതം ഗംഭീറിനു അതൃപ്തിയുണ്ടെന്നും ഇതേ തുടര്‍ന്ന് പിച്ച് ക്യുറേറ്ററോടു ചൂടായെന്നുമുള്ള റിപ്പോര്‍ട്ടുകളില്‍ യാതൊരു കഴമ്പുമില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഗൗരവ് ഗുപ്തയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യമറിയിച്ചത്.

gautam gambhir T20 WC 2026

ഇപ്പോള്‍ പുറത്തു വരുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ഇതോടെ പിച്ചിനെ കുറിച്ച് ഗംഭീറിനു പരാതിയുണ്ടെന്നും ക്യുറേറ്ററെ ശകാരിച്ചുവെന്നുമെല്ലാമുള്ള റിപ്പോര്‍ട്ടുകളില്‍ യാതൊരു കഴമ്പുമില്ലെന്നും വ്യക്തമായിരിക്കുകയാണ്.

പുതിയ പിച്ചല്ല

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനലിനായി ഒരുക്കിയിട്ടുള്ള പിച്ച് പുതിയതല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. നേരത്തേ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തിലെ രണ്ടു മല്‍സങ്ങള്‍ നടന്ന അതേ പിച്ച് തന്നെയാണ് സെമിക്കും ഉപയോഗിക്കുന്നത്.

T20 WC 2026: 'ഒരു വിധം' സെമിയെത്തി, പക്ഷെ കിരീടം ഇന്ത്യ മോഹിക്കേണ്ട!! ഈ കാരണങ്ങള്‍T20 WC 2026: 'ഒരു വിധം' സെമിയെത്തി, പക്ഷെ കിരീടം ഇന്ത്യ മോഹിക്കേണ്ട!! ഈ കാരണങ്ങള്‍

കഴിഞ്ഞ മാസം 11ന് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള സൂപ്പര്‍ പോരാട്ടവും തൊട്ടടുത്ത ദിവസം നേപ്പാളും ഇറ്റലിയും തമ്മിലുള്ള കളിയും നടന്നത് ഇതേ പിച്ചില്‍ തന്നെയാണ്. ഇംഗ്ലണ്ടുമായുള്ള മല്‍സരത്തില്‍ 196 റണ്‍സ് പ്രതിരാേധിച്ചു ജയിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനായിരുന്നു.

30 റണ്‍സിന്റെ വിജയമാണ് കരീബിയന്‍ പട സ്വന്തമാക്കിയത്. സ്പിന്‍ മികവിലാണ് അവര്‍ ഈ മല്‍സരം ജയിച്ചത്. റോസ്റ്റണ്‍ ചേസ് രണ്ടു വിക്കറ്റുകളുമെടുത്തു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

Story first published: Wednesday, March 4, 2026, 12:05 [IST]
Other articles published on Mar 4, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+