Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: കപ്പില്ലെങ്കില്‍ ഇവര്‍ പെട്ടേനെ!! തെറിയുറപ്പ്, ഇന്ത്യയുടെ വന്‍ ഫ്‌ളോപ്പുകള്‍ ആരൊക്കെ?

ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ പല റെക്കോര്‍ഡുകളും തകര്‍ത്താണ് ടീം ഇന്ത്യ തുടര്‍ച്ചയായ രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്. തുടര്‍ച്ചയായി രണ്ടു തവണ ലോക ചാംപ്യന്‍മാരായ ആദ്യ ടീം, കിടീം നേടിയ ആദ്യ ആതിഥേയ ടീം, മൂന്നു തവണ ജേതാക്കളായ ആദ്യ ടീം എന്നിങ്ങനെ പലതും സൂര്യകുമാര്‍ യാദവിനും സംഘത്തിനും മുന്നില്‍ കടപുഴകി.

തീര്‍ത്തും വണ്‍വേ ട്രാഫിക്കായി മാറിയ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ 96 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ പല താരങ്ങളുടെയും പ്രകടനം ഏറെ നിര്‍ണായകമായി മാറിയിട്ടുണ്ടെന്നു കാണാം. അതോടൊപ്പം തന്നെ വമ്പന്‍ ഫ്‌ളോപ്പായി മാറിയ ചില കളിക്കാരെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

ABHISHEK SHARMA T20 WC 2026

ഇന്ത്യ കിരീടമില്ലാതെയാണ് ഈ ടൂര്‍ണമെന്റ് അവസാനിപ്പിച്ചിരുന്നതെങ്കില്‍ ഫ്‌ളോപ്പ് ഷോയുടെ പേരില്‍ ഇവര്‍ക്കു വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. ടൂര്‍ണമെന്റില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഇന്ത്യന്‍ ഫ്‌ളോപ്പുകള്‍

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പുകളെന്നു ചൂണ്ടിക്കാണിക്കാവുന്നവര്‍ ഐസിസി റാങ്കിങിലെ നമ്പര്‍ വണ്‍ താരങ്ങള്‍ കൂടിയാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഒരാള്‍ വെടിക്കെട്ട് ബാറ്ററും ഓപ്പണറുമായ അഭിഷേക് ശര്‍മയാണെങ്കില്‍ മറ്റൊരാള്‍ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുമാണ്.

കരിയറിലെ ആദ്യ ലോകകപ്പ് കളിക്കാനിറങ്ങിയ അഭിഷേക് തീര്‍ത്തും നിരാശപ്പെടുത്തുന്ന കളിയാണ് കെട്ടഴിച്ചത്. എട്ടിന്നിങ്‌സുകളില്‍ 17.62 എന്ന മോശം ശരാശരിയില്‍ താരം നേടിയത് വെറും 141 റണ്‍സ് മാത്രം. ഫൈനലിലേതടക്കമുള്ള രണ്ടു ഫിഫ്റ്റികള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും അഭിഷേകിന് ചൂണ്ടിക്കാണിക്കാനില്ല.

ഗ്രൂപ്പുഘട്ടത്തിലെ ആദ്യ മൂന്നു കളിയിലും അദ്ദേഹം ഡെക്കായിരുന്നു. എങ്കിലും ടീം മാനേജ്‌മെന്റ് അഭിഷേകിനെ കൈവിട്ടില്ല. അദ്ദേഹത്തിനു വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഒടുവില്‍ ഫൈനലിലാണ് യഥാര്‍ഥ അഭിഷേകിനെ നമുക്കു കാണാനായത്. എങ്കിലും ടൂര്‍മെന്റിലാകെ നോക്കിയാല്‍ അദ്ദേഹം വന്‍ പരാജയം തന്നെയാണ്.

വരുണിന്റെ കാര്യവും വ്യത്യസ്തമല്ല. ഈ ലോകകപ്പിനു മുമ്പ് ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു അദ്ദേഹം. പക്ഷെ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ എട്ട് മുതല്‍ വരുണ്‍ അക്ഷരാര്‍ഥത്തില്‍ ചെണ്ടയായി മാറി.

ബാറ്റര്‍മാര്‍ അദ്ദേഹത്തെ അനായാസമാണ് അദ്ദേഹത്തെ ഫോറിലേക്കും സിക്‌സറുകളിലേക്കുമെല്ലാം പറത്തിയത്. ഒമ്പതു മല്‍സരങ്ങളില്‍ 14 വിക്കറ്റ് നേടിയെങ്കിലും 9.25 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്.

VARUN CHAKRAVARTHY T20 WC 2026

ഫൈനലില്‍ കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ടീം മാനേജ്‌മെന്റ് വരുണിനു ഒരവസരം കൂടി നല്‍കി. പക്ഷെ നിരാശ തന്നെയായിരുന്നു ഫലം. മൂന്നോവറില്‍ 13 ഇക്കോണമി റേറ്റില്‍ 39 റണ്‍സാണ് ഫൈനലില്‍ വരുണ്‍ വാരിക്കോരി നല്‍കിയത്. ബൗളിങ് നിരയിലെ ഏറ്റവും വലിയ ദുരന്തവും അദ്ദേഹമായിരുന്നു.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ മൂന്നാമത്തെ വന്‍ ഫ്‌ളോപ്പ്. യുഎസ്എയുമായുള്ള ആദ്യ കളിയില്‍ 84 റണ്‍സോടെ ടീമിന്റെ രക്ഷകനായെങ്കിലും മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും അദ്ദേഹം കളിച്ചിട്ടില്ല. ഒമ്പതിന്നിങ്‌സില്‍ 30.25 ശരാശരിയില്‍ 136.72 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 242 റണ്‍സാണ്.

ഫിനിഷര്‍ റിങ്കു സിങും ഈ ലോകകപ്പിലെ ഫ്‌ളോപ്പുകളില്‍ പെടും. അഞ്ചിന്നിങ്‌സുകളിലാണ ്അദ്ദേഹം ബാറ്റ് ചെയ്തത്. വെറും എട്ട് ശരാശരിയില്‍ 82.75 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 24 റണ്‍സ് മാത്രം. ഇതോടെ റിങ്കുവിന്റെ സ്ഥാനവും തെറിക്കുകയായിരുന്നു.

Story first published: Monday, March 9, 2026, 19:14 [IST]
Other articles published on Mar 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+