For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കപ്പുയര്‍ത്തുക 90ളുടെ തുടക്കം ജനിച്ച ക്യാപ്റ്റന്‍!! അതാര്? ഞെട്ടിച്ച് ജ്യോതിഷിയുടെ പ്രവചനം

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇത്തവത്തെ ജേതാക്കളെ കുറിച്ചും ഭാഗ്യശാലിയായ ക്യാപ്റ്റനെപ്പറ്റിയും വമ്പന്‍ പ്രവചനം. കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കിരീട നേട്ടവും രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ജയവുമെല്ലാം കൃത്യയമായി പ്രവചിച്ച ജ്യോതിഷി ഗ്രീന്‍സ്റ്റോണ്‍ ലോബോയാണ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കവെയാണ് കിരീടസാധ്യതയില്‍ മുന്നിലെന്നു അദ്ദേഹം പ്രവചിച്ചത്. സെമി പോരാട്ടങ്ങള്‍ സൗത്താഫ്രിക്ക ന്യൂസിലാന്‍ഡിനെയും ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടാനിരിക്കെയാണ് ലോബോയുടെ പ്രവചനവും വന്നിരിക്കുന്നത്.

SURYA GAMBHIR T20 WC 2026

ആ ക്യാപ്റ്റനാര്?

1990കളുടെ തുടക്കില്‍ ജനിച്ച ഒരു ക്യാപ്റ്റനായിരിക്കും ടി20 ലോകകപ്പില്‍ ഇത്തവണ കിരീടമുയര്‍ത്തുകയെന്നാണ് ഗ്രീന്‍സ്റ്റോണ്‍ ലോബോ പ്രവചിക്കുന്നത്. ഈയൊരു ഘട്ടത്തില്‍ നോക്കിയാല്‍ 90കളുടെ തുടക്കത്തില്‍ ജനിച്ച ഒരു ക്യാപ്റ്റനാണ് ഈ ലോകകപ്പില്‍ കിരീട സാധ്യത കാണുന്നത്.

T20 WC 2026: സഞ്ജു വന്‍ കുരുക്കില്‍!! ഐസിസി നടപടി വന്നേക്കും, ചെയ്ത 'തെറ്ററിയാം'T20 WC 2026: സഞ്ജു വന്‍ കുരുക്കില്‍!! ഐസിസി നടപടി വന്നേക്കും, ചെയ്ത 'തെറ്ററിയാം'

ഈ കാരണത്താല്‍ തന്നെയാണ് ഇംഗ്ലണ്ട് ലോക ചാംപ്യന്‍മാരാവാന്‍ ഒരു സാധ്യതയുമില്ലെന്നും ഞാന്‍ പറയുന്നത്. അവരുടെ ക്യാപ്റ്റനായ ഹാരി ബ്രൂക്ക് ജനിച്ചത് 1999ലാണ്. ഇതിന്റെയര്‍ഥം സെമി ഫൈനലില്‍ നമ്മള്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമെന്നാണ്.

ന്യൂസിലാന്‍ഡ് മിക്ച്ച സ്‌ക്വാഡാണ്. അവരുടെ ക്യാപ്റ്റന്‍ മിച്ചെല്‍ സാന്റനറുടെ ജാതകവും മികച്ചതാണ്. പക്ഷെ നിങ്ങള്‍ ന്യൂസിലാന്‍ഡ് ടീമിനെ ആരെ നോക്കിയാല്‍ അവരെല്ലാം സമീപകാലത്തു പല ഗംഭീര പ്രകടനങ്ങളും നടത്തിയിട്ടുള്ളവരാണ്.

സാന്റ്‌നര്‍ ജനിച്ചത് 1992ലാണ്. പക്ഷെ അദ്ദേഹം എക്‌സ് ഗ്രഹത്തിന്റെ ബലഹീനതയിലാണ് ഇപ്പോഴുള്ളത്. മറ്റു ഗ്രഹങ്ങളെല്ലാം വളരെ ശക്തമാണ്. അവര്‍ക്കു അതിന്റെ നല്ല ഗുണവും ലഭിച്ചിട്ടുണ്ടെന്നും ലോബോ വ്യക്തമാക്കി.

ഗംഭീറിന്റെ നല്ല സമയം

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനു ഐസിസി ടൂര്‍ണമെന്റുകളില്‍ ജാതക പ്രകാരം വളരെ നല്ല സമയമാണെന്നാണ് ഗ്രീന്‍സ്‌റ്റോണ്‍ ലോബോ പറയുന്നത്. ഈ കാരണത്താല്‍ തന്നെ ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുന്നതെങ്കില്‍ ഇന്ത്യ ജയിക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.

ഒരുപാട് ടീമുകള്‍ അണിനിരക്കുന്ന വലിയ ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനോടു ഇനി ഇന്ത്യ പരാജയപ്പെടില്ല. കാരണം വളരെ ശക്തമായ ജാതകമാണ് നമ്മുടെ കോച്ച് ഗൗതം ഗംഭീറിന്റേത്. പ്രത്യേകിച്ചും താരമന്ന നിലയിലും കോച്ചെന്ന നിലയിലും ഇതു കാണാം. ന്യൂസിലാന്‍ഡുമായാണ് നമ്മള്‍ ഫൈനല്‍ കളിക്കുന്നതെങ്കില്‍ അതു ഗുണവും ചെയ്യുമെന്നും ലോബോ പറഞ്ഞു.

സഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നുസഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നു

സൂര്യ ഭാഗ്യവാന്‍

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അസാധാരണമായിട്ടുള്ള ജാതകം കാരണം ഈ ടി20 ലോകകപ്പില്‍ ഇന്ത്യയാണ് ജ്യോതിഷപരമായി ഫേവറിറ്റുകളെന്നു നമ്മള്‍ നേരത്തേ തന്നെ സംസാരിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന് പ്ലൂട്ടോ 0 ഡിഗ്രിയിലും നെപ്റ്റിയൂണ്‍ എന്ന ശക്തമായ ഗ്രഹം xz ലും ഉണ്ട്. ചാര്‍ട്ടില്‍ വളരെ ശക്തമായ നിരവധി ഗ്രഹങ്ങളുണ്ട്.

SURYA T20 WC 2026

കൂടാതെ ഒരു ടീമിനെയും നയിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന് എല്ലാ കര്‍മഗുണങ്ങളും ഉണ്ട്. കാരണം ഇതുവരെ സൂര്യ ഒരു ഐസിസി ഇവന്റിലും ടീമിനെ നയിച്ചിട്ടില്ല. ആദ്യമായാണ് നായകനായി ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ലോകകപ്പ് നേടാനുള്ള കഴിവ് ഇപ്പോഴും അദ്ദേഹത്തിനുണ്ടെന്നും ഗ്രീന്‍സ്‌റ്റോണ്‍ ലോബോ വിശദമാക്കി.

ഇംഗ്ലണ്ടിന് പ്രതീക്ഷ വേണ്ട

ഇംഗ്ലണ്ട് വളരെ ശക്തമായ ടീമാണ്. ടീമിന്റെ കാതല്‍ ശക്തമാണെന്നു കാണാം. അവര്‍ക്ക് നാല് ഗ്രേ ലിസാര്‍ഡ് കളിക്കാരുണ്ട് - ടോം ബാന്റണ്‍, സാം കറെന്‍, ഹാരി ബ്രൂക്ക്, വില്‍ ജാക്‌സ് തുടങ്ങിവരാണിത്. ഹാരി ബ്രൂക്കും ജാക്സും ടൂര്‍ണമെന്റില്‍ എതിരാളികള്‍ക്കു വലിയ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. അവര്‍ക്ക് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചില യുവതാരങ്ങളും അവര്‍ക്കുണ്ട്. ഭാവിയിലേക്കുള്ള നല്ലൊരു ടീമാണിത്. പക്ഷെ ജ്യോതിഷപരമായി സന്തുലിതമല്ല ഈ ടീം. 99 വയസ്സില്‍ ജനിച്ച കളിക്കാരനാണ് ക്യാപ്റ്റനായ ബ്രൂക്ക്.

1990 കളുടെ അവസാനത്തില്‍ ജനിച്ച കളിക്കാര്‍ക്ക് വരും വര്‍ഷങ്ങളില്‍ മാത്രമേ അര്‍ഹിക്കുന്ന നേട്ടങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും ഗ്രീന്‍സ്‌റ്റോണ്‍ ലോബോ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 4, 2026, 16:29 [IST]
Other articles published on Mar 4, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+