
ആദ്യ പാദം പിന്നിടുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് ടോപ് ഫോറിലുള്ളത്. രാജസ്ഥാന്‍,പഞ്ചാബ്,കൊല്‍ക്കത്ത,ഹൈദരാബാദ് എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. എന്നാല്‍ വേദി ഇന്ത്യയില്‍ നിന്ന് മാറുന്നതോടെ പോയിന്റ് പട്ടികയും മാറി മറിഞ്ഞേക്കും. നിലവിലെ ടീമുകളില്‍ ഏറ്റവും മികച്ച ടീമേതാണെന്ന ചോദ്യത്തിന് പല ഉത്തരമായിരിക്കും ലഭിക്കുക. എന്നാല്‍ നിലവിലെ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ഏറ്റവും മികച്ച ഐപിഎല്‍ പ്ലേയിങ് 11 ഏതാണെന്ന് നോക്കാം.
Also Read: IND vs ENG: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ടീമില്‍ മൂന്ന് മാറ്റങ്ങള്‍

ഡേവിഡ് വാര്‍ണര്‍-കെഎല്‍ രാഹുല്‍
ഓപ്പണര്‍മാരായി മുന്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് നായകനായ ഡേവിഡ് വാര്‍ണറും പഞ്ചാബ് കിങ്‌സ് നായകനായ കെ എല്‍ രാഹുലും. ഇടം വലം കൈ കൂട്ടുകെട്ടിനൊപ്പം തകര്‍ത്തടിച്ച് കളിച്ച് റണ്‍സുയര്‍ത്താന്‍ മികവുള്ളവരാണ് ഇരുവരും. വാര്‍ണര്‍ 148 മത്സരത്തില്‍ നിന്ന് 5447 റണ്‍സാണ് നേടിയിട്ടുള്ളത്. 50 അര്‍ധ സെഞ്ച്വറികളും നാല് സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. 42.22 എന്ന മികച്ച ശരാശരിയും 140ന് മുകളില്‍ സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയതിന് ശേഷം ടീമിന്റെ ടോപ് സ്‌കോറര്‍ വാര്‍ണറാണ്. മൂന്ന് തവണ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് നേടിയ ഏക താരമാണ് വാര്‍ണര്‍.
Also Read: T20 World Cup 2021: അഫ്ഗാന്‍ ടീം പ്രഖ്യാപനം അറിയിച്ചില്ല, നായകസ്ഥാനം രാജിവെച്ച് റാഷിദ് ഖാന്‍

രാഹുല്‍ 88 മത്സരത്തില്‍ നിന്ന് 2978 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 25 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. 46.53 എന്ന മികച്ച ശരാശരിയും 136ന് മുകളില്‍ സ്‌ട്രൈക്കറേറ്റും രാഹുലിന്റെ പേരിലുണ്ട്. 2018-2020 വരെ തുടര്‍ച്ചയായി മൂന്ന് സീസണിലും 550ന് മുകളില്‍ റണ്‍സ് നേടാന്‍ രാഹുലിനായിട്ടുണ്ട്.
Also Read: T20 World Cup: വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു, ആറ് വര്‍ഷത്തിന് ശേഷം മടങ്ങിയെത്തി രാംപോള്‍

വിരാട് കോലി,രോഹിത് ശര്‍മ,എബി ഡിവില്ലിയേഴ്‌സ്
മൂന്നാം നമ്പറില്‍ ആര്‍സിബി നായകന്‍ വിരാട് കോലി തന്നെയാണ് ഏറ്റവും അനുയോജ്യന്‍. 199 മത്സരത്തില്‍ നിന്ന് 6076 റണ്‍സുമായി ടോപ് സ്‌കോററാണ് കോലി. 40 അര്‍ധ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയും സ്വന്തം പേരിലുള്ള കോലിയുടെ ശരാശരി 38ഉും സ്‌ട്രൈക്കറേറ്റ് 130.41ഉുമാണ്. ആര്‍സിബിക്കായി ഓപ്പണിങ്,മൂന്നാം നമ്പര്‍,നാലാം നമ്പര്‍,ആറാം നമ്പര്‍,ഏഴാം നമ്പര്‍ എന്നീ പൊസിഷനുകളിലെല്ലാം കോലി കളിച്ചിട്ടുണ്ട്.
Also Read: T20 World Cup: ധോണിയെക്കൊണ്ട് എല്ലാം മാറ്റാനാവില്ല, ഒന്നു മാത്രം സാധിക്കും!- ഗംഭീര്‍ അത്ര ഹാപ്പിയല്ല

നാലാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസ നായകന്‍ രോഹിത് ശര്‍മക്കാണ് ഇടം. അഞ്ച് തവണ മുംബൈയെ കിരീടത്തിലെത്തിച്ച നായകനാണ് രോഹിത്. കരിയറിന്റെ ആദ്യ കാലങ്ങളില്‍ നാലാം നമ്പറില്‍ കളിച്ചിരുന്ന രോഹിത് നിലവില്‍ ഓപ്പണറായാണ് കളിക്കുന്നത്. 207 മത്സരത്തില്‍ നിന്ന് 5480 റണ്‍സാണ് രോഹിതിന്റെ പേരിലുള്ളത്. 40 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ശരാശരി 31.49ഉും സ്‌ട്രൈക്കറേറ്റ് 130.51ഉുമാണ്. ടീമിന്റെ നായകനും രോഹിതാണ്.
Also Read: T20 World Cup: അശ്വിനെ ടീമിലെടുക്കാന്‍ കാരണമുണ്ട്, തുറന്നു പറഞ്ഞ് മുഖ്യ സെലക്ടര്‍

അഞ്ചാം നമ്പറില്‍ എബി ഡിവില്ലിയേഴ്‌സിനാണ് അവസരം. ആര്‍സിബിക്കൊപ്പം വെടിക്കെട്ട് പ്രകടനം എബിഡി 176 മത്സരത്തില്‍ നിന്ന് 5056 റണ്‍സാണ് നേടിയിട്ടുള്ളത്. 40.77 ശരാശരിയും 152.38 എന്ന മികച്ച സ്‌ട്രൈക്കറേറ്റും എബിഡിയുടെ പേരിലുണ്ട്. 40 അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലുള്ളത്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് എബിഡി.
Also Read: IND vs ENG: കോലിക്കെതിരേ പന്തെറിയാന്‍ പ്രയാസം, ഇന്ത്യയുടെ വാലറ്റം കഷ്ടപ്പെടുത്തുന്നു- മാര്‍ക്ക് വുഡ്

ആന്‍ഡ്രേ റസല്‍,ഹര്‍ദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറായ ആന്‍ഡ്രേ റസലാണ് ആറാം നമ്പറില്‍. നിലയുറപ്പിച്ചാല്‍ ബൗളര്‍മാരുടെ അന്തകനാവുന്ന താരമാണ് റസല്‍. 81 മത്സരങ്ങളില്‍ നിന്ന് 1680 റണ്‍സാണ് റസല്‍ നേടിയത്. 179.3 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റുള്ള അദ്ദേഹം ഒമ്പത് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 68 വിക്കറ്റും റസലിന്റെ പേരിലുണ്ട്.
Also Read: T20 World Cup: ഡുപ്ലെസിയെ തഴഞ്ഞു! സൗത്താഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു- ബവുമ നയിക്കും

ഏഴാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കും. 2015ല്‍ 10 ലക്ഷം രൂപക്ക് മുംബൈ സ്വന്തമാക്കിയ താരം 2018ല്‍ വാങ്ങുന്നത് 11 കോടിയാണ്. ഇത് തന്നെ അദ്ദേഹത്തിന്റെ മികവ് എത്രത്തോളമെന്ന് വ്യക്തമാക്കുന്നു. 87 മത്സരത്തില്‍ നിന്ന് 1401 റണ്‍സാണ് ഹര്‍ദിക് നേടിയത്. സ്‌ട്രൈക്കറേറ്റ് 157ന് മുകളിലാണ്.
Also Read: IPL 2021: 'ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചാലും മനോഭാവത്തില്‍ മാറ്റമില്ല', മുന്നറിയിപ്പുമായി സഞ്ജു സാംസണ്‍

എട്ടാമനായി സിഎസ്‌കെയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ഇടം കൈയനായ ജഡേജ മാച്ച് വിന്നറായ താരമാണ്. 191 മത്സരത്തില്‍ നിന്ന് 2290 റണ്‍സും 120 വിക്കറ്റും ജഡേജ നേടിയിട്ടുണ്ട്. 7.63 എന്ന മികച്ച ഇക്കോണമിയിലാണ് ജഡേജയുടെ പ്രകടനം. 128ന് മുകളില്‍ സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.
Also Read: T20 World Cup 2021: ഇംഗ്ലണ്ടില്‍ കളിപ്പിക്കാത്തതിന്റെ പരിഹാരമായാണോ അശ്വിന് ഇടം നല്‍കിയത്- ഗവാസ്‌കര്‍

റാഷിദ് ഖാന്‍,ഭുവനേശ്വര്‍ കുമാര്‍,ജസ്പ്രീത് ബുംറ
ഒമ്പതാമനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണ്. 17ാം വയസില്‍ 3.4 കോടിക്ക് ഹൈദരാബാദ് സ്വന്തമാക്കിയ റാഷിദ് ഖാന്‍ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ്.69 മത്സരത്തില്‍ നിന്ന് 85 വിക്കറ്റും നേടിയ അദ്ദേഹത്തിന്റെ ഇക്കോണമി 6.24 ആണ്. 156 റണ്‍സാണ് നേടിയിട്ടുള്ളതെങ്കിലും സ്‌ട്രൈക്കറേറ്റ് 147.17 ആണ്.
Also Read:T20 World Cup: സ്റ്റോക്‌സില്ലാതെ ഇംഗ്ലീഷ് ടീം, 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു

10ാം നമ്പറില്‍ പേസറായി ഭുവനേശ്വര്‍ കുമാറാണുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളറായ ഭുവിയെ 2014ല്‍ 4.25 കോടിക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. 126 മത്സരത്തില്‍ നിന്ന് 139 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 7.31 എന്ന മികച്ച ഇക്കോണമിയും ഹര്‍ദിക്കിനുണ്ട്. രണ്ട് തവണ പര്‍പ്പിള്‍ ക്യാപ് നേടിയ ബൗളറാണ് ഭുവി.
Also Read: T20 World Cup 2021: എംഎസ് ധോണി ഇന്ത്യയുടെ ഉപദേഷ്ടാവ്, ഗംഭീറിനെതിരേ ട്രോളുമായി ആരാധകര്‍

11ാമനായി ജസ്പ്രീത് ബുംറയാണ്. മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ഐപിഎല്ലിലെ എതിരാളികളുടെ പേടി സ്വപ്‌നമാണ്. മിന്നല്‍ യോര്‍ക്കറുമായി എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന താരമാണ് ബുംറ.99 മത്സരത്തില്‍ നിന്ന് 115 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 7.4 ആണ് ഇക്കോണമി. ഡെത്ത് ഓവറില്‍ പന്തെറിയാന്‍ ബുംറയെക്കാള്‍ മികവുള്ള മറ്റാരുമില്ലെന്ന് തന്നെ പറയാം.


Click it and Unblock the Notifications











