T20 World Cup: വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു, ആറ് വര്‍ഷത്തിന് ശേഷം മടങ്ങിയെത്തി രാംപോള്‍
കിങ്‌സ്ടൗണ്‍: യുഎഇയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. മൂന്നാം ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് ശക്തമായ ടീമിനെത്തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില സര്‍പ്രൈസ് നീക്കങ്ങളും ടീം പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. 15 അംഗ ടീമിനൊപ്പം നാല് താരങ്ങളെ റിസര്‍വ് താരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലും ഫേവറേറ്റുകളെന്ന് വിലയിരുത്തപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ടീമിനെ കീറോണ്‍ പൊള്ളാര്‍ഡ് നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനാവുന്നത് നിക്കോളാസ് പുരാനാണ്. ടീമിലെ ഏറ്റവും ശ്രദ്ധേയമായ നീക്കം ആറ് വര്‍ഷത്തിന് ശേഷം പേസര്‍ രവി രാംപോളിനെ തിരിച്ചെത്തിച്ചു എന്നതാണ്. 36കാരനായ താരം മടങ്ങിയെത്തുന്നതായുള്ള ഒരു റിപ്പോര്‍ട്ടുകളും ഇല്ലായിരുന്നെങ്കിലും അപ്രതീക്ഷിതമായി ടീമില്‍ ഇടം പിടിക്കുകയായിരുന്നു. 2007ല്‍ ടി20 ഫോര്‍മാറ്റില്‍ അരങ്ങേറിയ അദ്ദേഹം 2015 നവംബര്‍ 11ന് ശ്രീലങ്കയ്‌ക്കെതിരെയാണ് അവസാനമായി കളിച്ചത്.

2015ന് ശേഷം ഒരു ഫോര്‍മാറ്റിലും അദ്ദേഹം വെസ്റ്റ് ഇന്‍ഡീസ് ജഴ്‌സി അണിഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ തികച്ചും അപ്രതീക്ഷിത നീക്കം തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ് നടത്തിയിരിക്കുന്നത്. നിലവിലെ യുവ പേസ് നിര പോരാ എന്ന വിലയിരുത്തലില്‍ നിന്നാണ് ഇത്തരമൊരു നിര്‍ണ്ണായക നീക്കം വെസ്റ്റ് ഇന്‍ഡീസ് നടത്തിയിരിക്കുന്നത്. 23 ടി20യില്‍ നിന്ന് 29 വിക്കറ്റുകളാണ് രാംപോള്‍ വീഴ്ത്തിയത്. ഇക്കോണമി 8.51. 12 ഐപിഎല്ലില്‍ നിന്ന് 6.82 ഇക്കോണമിയില്‍ 14 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.
രവി രാംപോള്‍ എത്തിയതോടെ ടീമില്‍ ഇടം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്ന രണ്ട് പേസര്‍മാരെ റിസര്‍വ് താരങ്ങളായാണ് വെസ്റ്റ് ഇന്‍ഡീസ് പരിഗണിച്ചത്. 2020ലെ യുഎഇ ഐപിഎല്ലില്‍ നന്നായി തല്ലുകൊണ്ട ഷെല്‍ഡോന്‍ കോട്രലിനെയും ജേസന്‍ ഹോള്‍ഡറെയുമാണ് റിസര്‍വ് താരങ്ങളായി പരിഗണിച്ചത്. അക്കീല്‍ ഹൊസീന്‍, സീനിയര്‍ താരം ഡാരന്‍ ബ്രാവോ എന്നിവരും റിസര്‍വ് താരങ്ങളാണ്.

സീനിയര്‍ താരങ്ങളും സൂപ്പര്‍ താരങ്ങളുമായ ക്രിസ് ഗെയ്‌ലും ഡ്വെയ്ന്‍ ബ്രാവോയും ടീമിലിടം കണ്ടെത്തിയിട്ടുണ്ട്. 42ാം വയസിലും മിന്നിത്തിളങ്ങുന്ന ഗെയ്ല്‍ സമീപകാലത്ത് നടത്തിയ പ്രകടനങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് താരമായ ഗെയ്ല്‍ 2020ലെ യുഎഇയിലെ ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. കൂടാതെ അവസാന സിപിഎല്ലിലും ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ടി20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ തന്നെ ഗെയ്ല്‍ വ്യക്തമാക്കിയിരുന്നു.
74 ടി20യില്‍ നിന്ന് 29.43 ശരാശരിയില്‍ 1854 റണ്‍സാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. സ്‌ട്രൈക്കറേറ്റ് 139.19. രണ്ട് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഗെയ്‌ലിന്റെ പേരിലുണ്ട്. 140 ഐപിഎല്ലില്‍ നിന്ന് 40.24 ശരാശരിയില്‍ 4950 റണ്‍സാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. 149.46 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശുന്ന ഗെയ്ല്‍ ആറ് സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ റണ്‍സ്, സിക്‌സ്, ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ തുടങ്ങിയ ഒട്ടുമിക്ക റെക്കോഡുകളും ഗെയ്‌ലിന്റെ പേരിലാണ്.

37കാരനായ മീഡിയം പേസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും വെസ്റ്റ് ഇന്‍ഡീസ് ടീമിന് കരുത്ത് പകര്‍ന്ന് ഒപ്പമുണ്ടാവും. 86 ടി20യില്‍ നിന്ന് 23.19 ശരാശരിയില്‍ 1229 റണ്‍സും 76 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെ താരമായ ബ്രാവോ 144 ഐപിഎല്ലില്‍ നിന്ന് 1510 റണ്‍സും 156 വിക്കറ്റുമാണ് നേടിയത്. ഫിനിഷര്‍ റോളില്‍ തിളങ്ങുന്നതോടൊപ്പം വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ബൗളര്‍കൂടിയാണ് ഡ്വെയ്ന്‍ ബ്രാവോ. യുഎഇയിലെ സാഹചര്യത്തില്‍ ബ്രാവോ എതിരാളികള്‍ക്ക് വെല്ലുവിളിയാവുമെന്നുറപ്പ്.
വെസ്റ്റ് ഇന്‍ഡീസ് ടീം: കീറോണ്‍ പൊള്ളാര്‍ഡ്, നിക്കോളാസ് പുരാന്‍, ഫാബിയന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, റോഷ്ടന്‍ ചേസ്, ആന്‍ഡ്രേ ഫ്‌ളച്ചര്‍, ക്രിസ് ഗെയ്ല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, എവിന്‍ ലെവിസ്, ഒബെഡ് മക്കോയ്, രവി രാംപോള്‍, ആന്‍ഡ്രേ റസല്‍, ലിന്‍ഡല്‍ സിമ്മന്‍സ്, ഒഷെയ്ന്‍ തോമസ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.
സ്റ്റാന്റ്‌ബൈ താരങ്ങള്‍: ഡാരന്‍ ബ്രാവോ, ഷെല്‍ഡോന്‍ ക്രോട്രല്‍, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications