For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചാലും മനോഭാവത്തില്‍ മാറ്റമില്ല', മുന്നറിയിപ്പുമായി സഞ്ജു സാംസണ്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ ഈ മാസം 19ന് ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിന്ന് പോവുകയായിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് തുടരാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ യുഎഇ വേദിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാവും ടി20 ലോകകപ്പ് യുഎഇയില്‍ നടക്കുക.

1

ആദ്യ പാദം പിന്നിടുമ്പോള്‍ ഡല്‍ഹി,സിഎസ്‌കെ,ആര്‍സിബി,മുംബൈ എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. എന്നാല്‍ രണ്ടാം പാദത്തിലേക്കെത്തുമ്പോള്‍ ഇതെല്ലാം മാറി മറിയാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷകളേറെയാണ്. മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാനെ നയിക്കുന്നത്. 2021 സീസണിലാണ് സഞ്ജു രാജസ്ഥാന്റെ നായകനായി എത്തുന്നത്.

Also Read: T20 World Cup 2021: 'ഇവരെ തഴയേണ്ടിയിരുന്നില്ല', ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിച്ചിരുന്ന താരങ്ങള്‍

2

ഇപ്പോഴിതാ നായകനായും തന്റെ മനോഭാവത്തില്‍ മാറ്റമില്ലെന്നും വെടിക്കെട്ട് ശൈലി തുടരുമെന്നും പറഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. 'ഗ്രൗണ്ടിലേക്കിറങ്ങിയാല്‍ സാഹചര്യങ്ങളേയും ബൗളര്‍മാരെയും നേരിടേണ്ടതായുണ്ട്. എന്താണ് അടുത്തത് സംഭവിക്കാന്‍ പോവുന്നതെന്നതിനെക്കുറിച്ച് അധികം ചിന്തിക്കാറില്ല. ഔട്ടാവുമോ എന്താണ് സംഭവിക്കുക എന്നാലോചിച്ച് ഭയപ്പെടാറുമില്ല. ടി20യില്‍ സാഹസികത കൂടുതലാണ്. എന്നാല്‍ അതിനനുസരിച്ചുള്ള ഫലം നമ്മള്‍ക്ക് ലഭിക്കും.

Also Read: T20 World Cup: ഇതു അവസാന അവസരം, കപ്പില്ലെങ്കില്‍ കോലി തെറിക്കും! പകരക്കാരനായി രോഹിത്

3

ഞാന്‍ എന്റെ നിലവിലെ ശൈലി തന്നെയാവും തുടരും. നായകസ്ഥാനം ഒരിക്കലും എന്റെ ശൈലിയെ ബാധിച്ചിട്ടില്ല. ചില മത്സരങ്ങളില്‍ നേരത്തെ പുറത്താവുകയും ചില മത്സരങ്ങളില്‍ ആധിപത്യം നേടുകയും ചെയ്യും,ചില മത്സരങ്ങള്‍ തോല്‍ക്കുകയും ചില മത്സരങ്ങള്‍ ജയിക്കുകയും ചെയ്യും. അത് സ്വാഭാവികമായ കാര്യമാണ്'-സഞ്ജു സാംസണ്‍ പറഞ്ഞു.

Also Read: T20 World Cup: ധവാനെ തഴഞ്ഞത് ഏറ്റവും വലിയ വിഡ്ഢിത്തം! കാരണങ്ങളറിയാം

4

ടീമിലെ എല്ലാ താരങ്ങളെയും പരിഗണിക്കുന്നത് ഒരുപോലെയാണെന്നും സഞ്ജു പറഞ്ഞു. 'ടീമിലെ താരങ്ങളോട് കൃത്യമായി പദ്ധതികള്‍ പറഞ്ഞുകൊടുക്കാറുണ്ട്. ആരൊക്കെ കളിക്കും ആരൊക്കെ ടീമിലുണ്ടാകില്ല എന്നൊക്കെ ഇതില്‍ നിന്ന് വ്യക്തമാവും. 13,14 താരങ്ങള്‍ ഒരു മത്സരം പോലും കളിക്കാത്തവരായുണ്ട്. അവര്‍ക്ക് അവസരം ലഭിക്കുന്നില്ലെങ്കില്‍ പോലും അവര്‍ സന്തോഷവാന്മാരാണ്. കാരണം ടീമിന്റെ സാഹചര്യം അതാണ്. കളിക്കുന്ന താരങ്ങളെയും കളിക്കാത്ത താരങ്ങളെയും ഒരുപോലെ തന്നെയാണ് പരിഗണിക്കുന്നത്'-സഞ്ജു കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2021: വമ്പന്‍ സര്‍പ്രൈസ്, ആരും പ്രതീക്ഷിച്ചില്ല, ടീമിലിടം നേടിയ മൂന്ന് പേരിതാ

5

രാജസ്ഥാനെ സംബന്ധിച്ച് രണ്ടാം പാദത്തില്‍ നഷ്ടങ്ങളേറെയാണ്. ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരൊന്നും രണ്ടാം പാദത്തിനുണ്ടാവില്ല. പകരക്കാരെ എത്തിച്ചിട്ടുണ്ടെങ്കിലും സൂപ്പര്‍ താരങ്ങളുടെ അഭാവം രാജസ്ഥാനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. സഞ്ജു സാംസണ്‍ തന്നെയാണ് ബാറ്റിങ്ങിലെ പ്രധാന പ്രതീക്ഷ.എന്നാല്‍ സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാനാണ് സഞ്ജു.

Also Read: T20 World Cup 2021: ചഹാല്‍, സുന്ദര്‍, സിറാജ്, ഇന്ത്യന്‍ ടീമില്‍ ആര്‍സിബി താരങ്ങളാരുമില്ല

6

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചില്ല. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി തവണ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയെങ്കിലും മുതലാക്കാനായില്ല. അവസാനമായി ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും സഞ്ജുവിന് അവസരം ലഭിച്ചെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. എന്നാല്‍ 2020ലെ യുഎഇ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു നടത്തിയത്. എന്നാല്‍ സമീപകാലത്തെ ഫോം അത്ര മികച്ചതല്ല.

Also Read: T20 World Cup 2021: 'ചഹാല്‍ ഔട്ട് അശ്വിന്‍ ഇന്‍', തീരുമാനം മികച്ചതോ? തകര്‍പ്പനെന്ന് ഓജ, കാരണങ്ങളിതാ

7

Also Read: T20 World Cup 2021: ഇന്ത്യയെ ഭയക്കണം, 'വഴികാട്ടിയായി' ഇനി ധോണിയുണ്ട്, ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചു

26കാരനായ സഞ്ജു ഇന്ത്യക്കായി 10 ടി20 കളിച്ച് നേടിയത് 117 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സും. 114 ഐപിഎല്ലില്‍ നിന്ന് 2861 റണ്‍സ് സഞ്ജുവിന്റെ പേരിലുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. തന്റേതായ ദിവസം വലിയ സ്‌കോര്‍ നേടാന്‍ സഞ്ജുവിന് മികവുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കുന്നതില്‍ പരാജയപ്പെടുന്നു.

Story first published: Thursday, September 9, 2021, 17:35 [IST]
Other articles published on Sep 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+