വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഇവരെ തഴയേണ്ടിയിരുന്നില്ല', ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിച്ചിരുന്ന താരങ്ങള്‍

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ചര്‍ച്ചകള്‍ സജീവമാണ്. കാരണം പല സര്‍പ്രൈസ് നീക്കങ്ങളും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. സ്ഥാനം ഉറപ്പായും പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും ടീമില്‍ ഇടം ലഭിക്കാതെ പോയപ്പോള്‍ ചില സര്‍പ്രൈസ് താരങ്ങള്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്തു. നാല് വര്‍ഷത്തിന് ശേഷം ആര്‍ അശ്വിന്‍ പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്തിയതും അക്ഷര്‍ പട്ടേലിനെ പരിഗണിച്ചതുമെല്ലാം തികച്ചും അപ്രതീക്ഷിതമായിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് താരസമ്പത്തിന് കുറവില്ല. ഓരോ ഐപിഎല്‍ സീസണിന് ശേഷവും നിരവധി യുവതാരങ്ങളാണ് മികവ് തെളിയിച്ച് കടന്നുവരുന്നത്. അതിനാല്‍ത്തന്നെ ഫോമിലല്ലാത്ത താരങ്ങള്‍ക്കെല്ലാം വഴിമാറിക്കൊടുക്കേണ്ടി വരും. പണ്ടത്തെപ്പോലെ കളിച്ച് മികവ് കാട്ടാന്‍ നിരവധി അവസരങ്ങള്‍ താരങ്ങള്‍ക്ക് ലഭിച്ചേക്കില്ല. ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമായും പരിഗണിച്ചത് നിലവിലെ ഫോമാണെന്ന് പറയാം. ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിച്ചിരുന്നെങ്കിലും തഴയപ്പെട്ട മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

T20 World Cup: ധവാനെ തഴഞ്ഞത് ഏറ്റവും വലിയ വിഡ്ഢിത്തം! കാരണങ്ങളറിയാംT20 World Cup: ധവാനെ തഴഞ്ഞത് ഏറ്റവും വലിയ വിഡ്ഢിത്തം! കാരണങ്ങളറിയാം

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

ഇന്ത്യന്‍ നിരയില്‍ ഉറപ്പായും സ്ഥാനം അര്‍ഹിച്ചിരുന്ന താരമാണ് യുസ്‌വേന്ദ്ര ചഹാല്‍. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ചഹാല്‍ കോലിയുടെ വിശ്വസ്തനുമായിരുന്നു. ആര്‍സിബിക്കുവേണ്ടിയും തിളങ്ങിയിരുന്ന ചഹാലിനെ പക്ഷെ ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല. സമീപകാലത്തെ പ്രകടനം തന്നെയാണ് അതിന് കാരണം. റണ്‍സ് വിട്ടുകൊടുക്കാന്‍ ചഹാല്‍ പിശുക്കുകാട്ടാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. യുഎഇ വേദിയായ ഐപിഎല്‍ 2020 സീസണിലും ചഹാലിന്റെ ഇക്കോണമി വളരെ മോശമായിരുന്നു.

49 ടി20യില്‍ നിന്ന് 63 വിക്കറ്റും 106 ഐപിഎല്ലില്‍ നിന്ന് 125 വിക്കറ്റുമാണ് ചഹാലിന്റെ പേരിലുള്ളത്. ഇന്ത്യന്‍ ജഴ്‌സിയില്‍ ഇക്കോണമി 8.32ഉും ഐപിഎല്ലിലേത് 7.71ഉുമാണ്. യുഎഇയില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവുമെങ്കിലും റണ്‍സ് കണ്ടെത്താനും പ്രയാസമില്ല. റണ്‍സ് നിയന്ത്രിക്കുക ചഹാലിനെ സംബന്ധിച്ച് വെല്ലുവിളിയായതിനാലാണ് ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞത്.

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യയുടെ യുവ വെടിക്കെട്ട് ഓപ്പണറാണ് പൃഥ്വി ഷാ. സമീപകാലത്തായി ഐപിഎല്ലിലും അഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് പൃഥ്വി ഷാ നടത്തുന്നത്. ടി20 ലോകകപ്പില്‍ ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ല. ഇനിയും അവസരം മുന്നിലുണ്ടെന്നതാണ് പൃഥ്വിക്ക് ഇപ്പോള്‍ അവസരം നല്‍കാത്തതിന് കാരണം. ഓപ്പണര്‍മാരെന്ന നിലയില്‍ ടീമില്‍ കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ് ടീമിലുള്ളത്. വിരാട് കോലിയും ഓപ്പണറാവാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. ഇഷാന്‍ കിഷനെയും ഓപ്പണറായി പരിഗണിക്കാം. അതിനാല്‍ത്തന്നെ പൃഥ്വി ഷാക്ക് ഇന്ത്യ അവസരം നല്‍കിയില്ല. എന്നാല്‍ സമീപകാലത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ടീമില്‍ സ്ഥാനം പൃഥ്വി അര്‍ഹിക്കുന്നുണ്ടെന്ന് പറയാം.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഒരു മത്സരം പൃഥ്വി കളിച്ചിരുന്നു. എന്നാല്‍ അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. 46 ഐപിഎല്ലില്‍ നിന്ന് 1134 റണ്‍സാണ് പൃഥ്വിയുടെ പേരിലുള്ളത്. ഇതില്‍ ഒമ്പത് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

ഇന്ത്യയുടെ യുവ പേസര്‍മാരിലെ ശ്രദ്ധേയനാണ് മുഹമ്മദ് സിറാജ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ മുഹമ്മദ് സിറാജ് ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ല. സമീപകാലത്തെ സിറാജിന്റെ ഫോം വളരെ മികച്ചതാണ്. ഇന്ത്യക്കായി ടെസ്റ്റിലും ശ്രദ്ധേയ പ്രകടനം സിറാജ് കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ സിറാജിനെ ടീമിലേക്ക് പരിഗണിച്ചില്ല. യുഎഇയില്‍ പേസര്‍മാരേക്കാള്‍ ഇന്ത്യ സ്പിന്നര്‍മാര്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ബുംറ, ഭുവനേശ്വര്‍, മുഹമ്മദ് ഷമി എന്നിവരാണ് ടീമിലിടം നേടിയ പേസര്‍മാര്‍. ശര്‍ദുലും ദീപകും റിസര്‍വ് താരങ്ങളായും ടീമിലുണ്ട്.

Story first published: Thursday, September 9, 2021, 11:43 [IST]
Other articles published on Sep 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X