Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: സഞ്ജുവോ, ബുംറയോ അല്ല, കളിയിലെ താരം അവന്‍!! സെമി ഹീറോയെപ്പറ്റി അശ്വിന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പ് സെമി ഫൈനലിലെ യഥാര്‍ഥ പ്ലെയര്‍ ഓഫ് ദി മാച്ചിനെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. സഞ്ജു സാംസണാണ് ഔദ്യോഗികമായി ഈ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

89 റണ്‍സുമായി ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണായി മാറിയതും അദ്ദേഹമായിരുന്നു. എന്നാല്‍ പല മുന്‍ താരങ്ങളും ഈ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി പുരസ്‌കാരത്തിന് കൂടുതല്‍ അര്‍ഹത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കളിയില്‍ ഗംഭീര ബൗളിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്.

പക്ഷെ സഞ്ജുവോ, ബുംറയോ അല്ല ഇന്ത്യയുടെ മറ്റൊരാളാണ് യഥാര്‍ഥ പ്ലെയര്‍ ഓഫ് ദി മാച്ചെന്നാണ് അശ്വിന്റെ നിരീക്ഷണം, ഇതിനു പിന്നിലെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നുഅശ്വിന്‍.

AXAR PATEL T20 WC 2026

അവനാണ് ഹീറോ

മുംബൈയിലെ വാംഖഡെയിലെ സെമി ഫൈനലില്‍ ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും ബൗളിങിലും ഫീല്‍ഡിങിലും മിന്നിച്ച ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയാണ് ശരിക്കുള്ള ഹീറോയായി ആര്‍ അശ്വിന്‍ തിരഞ്ഞെടുത്തത്. ആദ്യം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും പിന്നീട് ഡെത്ത് ഓവറുകളില്‍ വില്‍ ജാക്‌സിന്റെയും രണ്ട് അവിശ്വസനീയ ക്യാച്ചുകള്‍ അക്ഷര്‍ എടുത്തിരുന്നു.

'അക്ഷര്‍ പട്ടേലിന്റെ ക്യാച്ചുകള്‍ അതി ഗംഭീരമായിരുന്നു. വില്‍ ജാക്‌സിനെ പുറത്താക്കിയ ആ ക്യാച്ചിന്റെ പേരില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അദ്ദേഹത്തിനു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഈ കളിയിലെ ഫീല്‍ഡിങ് പ്രകടനത്തിന്റെ പേരില്‍ അക്ഷര്‍ ശരിക്കും ഈ അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട്. ജാക്‌സ് ഗംഭീര ഫോമിലായിരുന്നു. അതുകൊണ്ടു തന്നെ ആ ക്യാച്ചെടുത്തിരുന്നില്ലെങ്കില്‍ നമ്മള്‍ കളിയും തോല്‍ക്കുമായിരുന്നു.

ഇംഗ്ലീഷ് ടീം റണ്‍ചേസില്‍ അവരുടെ ഇഷ്ടം പോലെയാണ് ബൗണ്ടറികള്‍ നേടിക്കൊണ്ടിരുന്നത്. എങ്കിലും ഇന്ത്യ തന്നെയായിരുന്നു ഫേവറിറ്റുകള്‍. പക്ഷെ നമ്മള്‍ ആ ക്യാച്ചിലൂടെ കളി ശരിക്കും വരുതിയിലാക്കി.

നമ്മള്‍ അക്ഷറിനോടു നന്ദി പറയണം. ഞാന്‍ സൂര്യകുമാാര്‍ യാദവോ, ഗൗതം ഗംഭീറോ ആയിരുന്നെങ്കില്‍ ഈ മല്‍സരത്തില്‍ ആര്‍ക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് ലഭിച്ചാലും അതു വാങ്ങി അക്ഷറിനു കൊടുക്കുമായിരുന്നെന്നും അശ്വിന്‍ വ്യക്തമാക്കി.

ഫീല്‍ഡിങില്‍ കസറുന്നതിനൊപ്പം ബൗളിങ്ങില്‍ ഒരു വിക്കറ്റും അക്ഷര്‍ നേടിയിരുന്നു. അപകടകാരിയായ ടോം ബാന്റണിനെയാണ് അദ്ദേഹം മടക്കിയത്. അഞ്ചു ബോളില്‍ 17 റണ്‍സാണ് ഇംഗ്ലീഷ് താരം നേടിയത്. കളിയില്‍ അക്ഷറിന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിരുന്നില്ല. മൂന്നോവര്‍ പന്തെറിഞ്ഞ അദ്ദേഹം
35 റണ്‍സിനാണ് ഒരു വിക്കറ്റെടുത്തത്.

കിരീടമാര്‍ക്ക്?

ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കലാശപ്പോരാട്ടം. തുടര്‍ച്ചായി രണ്ടാം തവണയാണ് ഒരു ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐസിസിചംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ കിവികളെ തകര്‍ത്താണ് ഇന്ത്യ ജേതാക്കളായത്.

INDIAN TEAM T20 WC 2026

ഇത്തവണ ലോകകിരീടം ഇന്ത്യക്കു തന്നെയാവുമെന്നണ് ആര്‍ അശ്വിന്റെ പ്രവചനം. ഇന്ത്യക്കു മൂന്നാമത്തെ ടി20 ട്രോഫി ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. 2024ലെ അവസാന എഡിഷനില്‍ സൗത്താഫ്രിക്കയെ ഏഴു റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യ ലോക ചാംപ്യന്‍മാരായത്. 2007ലെ പ്രഥമ ടൂര്‍ണമെന്റിലും ജേതാക്കളായത് ഇന്ത്യയാണ്.

Story first published: Friday, March 6, 2026, 16:38 [IST]
Other articles published on Mar 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+