Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു വീണ്ടും മിന്നിക്കുമോ, സെമിയിലെ സ്‌കോറെത്ര? ഫിഫ്റ്റിയുറപ്പ്!! പ്രവചിച്ച് എഐ

മുംബൈ: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മാജിക്കല്‍ പ്രകടനത്തിനു ശേഷം ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലും കസറാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു സാംസണ്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ ഹീറോയിസം വെറുമൊരു വണ്‍മാച്ച് വണ്ടറല്ലെന്നു തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതിനാല്‍ വാംഖഡെയിലും മികച്ചൊരു ഇന്നിങ്‌സ് തന്നെയാവും സഞ്ജു സ്വപ്‌നം കാണുക.

ബാറ്റിങിനു പേരുകേട്ട ഈ ഗ്രൗണ്ടില്‍ കുറഞ്ഞത് ഫിഫ്റ്റി പ്ലസ് സ്‌കോറെങ്കിലും ടീം മാനേജ്‌മെന്റും ആരാധകരുമെല്ലാം പ്രതീക്ഷിക്കുകയും ചെയ്യുന്നു. സെമിയില്‍ മലയാളി താരം എത്ര റണ്ണായിരിക്കും നേടുകയെന്നു പ്രവചിച്ചിരിക്കുയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ചറിയാം.

SANJU SAMSON T20 WC 2026

വലിയ ആത്മവിശ്വാസത്തില്‍

ഇന്ത്യന്‍ കുപ്പായത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആത്മവിശ്വാസത്തിലാണ് സഞ്ജു സാംസണ്‍ ഇപ്പോഴുള്ളത്. വെസ്്റ്റ് ഇന്‍ഡീസിനെതിരേ അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ പുറത്താവലില്‍ നിന്നും രക്ഷിച്ചത്.

പുറത്താവാതെ 97 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ വിജയറണ്‍സും ഒപ്പം സെമി ബെര്‍ത്തും ഉറപ്പിക്കുകയായിരുന്നു. വെറും 50 ബോളുകള്‍ മാത്രമേ ഇതിനായി അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ.

12 ഫോറുകളും നാലു കൂറ്റന്‍ സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. തന്റെ പതിവ് അഗ്രസീവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി വളരെ പക്വതയുള്ള ക്ലാസിക് ശൈലിയിലുള്ള ഇന്നിങ്‌സാണ് അദ്ദേഹം കാഴ്ചവച്ചത്.

ഇനി മുംബൈയില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു ആദ്യം ബാറ്റിങാണെങ്കില്‍ സഞ്ജുവിനു തന്റെ യഥാര്‍ഥ ഹൈ റിസ്‌ക് ഗെയിമിലേക്കു തിരികെ പോവേണ്ടതായി വരും. കാരണം ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശര്‍മ ഇപ്പേഴും ബാറ്റിങില്‍ പഴയ ഫോമിലേക്കു തിരികെ എത്തിയിട്ടില്ലെന്നതിനാല്‍ ഒരു അതിവേഗ തുടക്കം നല്‍കേണ്ട ചുമതല സഞ്ജുവിനുണ്ട്.

ഇംഗ്ലണ്ടിനെ സൂക്ഷിക്കണം

സഞ്ജു സാംസണിനെ സംബന്ധിച്ച് ടി20യില്‍ അത്ര എളുപ്പമുള്ള എതിരാളികളല്ല ഇംഗ്ലണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഏറ്റവും അവസാനമായി അവരുമായി പരമ്പര കളിച്ചപ്പോള്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പോവുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാദ്യമാണ് ഇംഗ്ലണ്ടിനെതിരേ അഞ്ചു ടി20കളുടെ പരമ്പരയില്‍ സഞ്ജു ഓപ്പണറായി ഇറങ്ങിയത്.

പക്ഷെ അഞ്ചിന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം വെറും 51 റണ്‍സാണ്. ജോഫ്ര ആര്‍ച്ചര്‍ നിയിച്ച ഇംഗ്ലീഷ് പേസാക്രമണത്തിനെതിരേ സഞ്ജു ശരിക്കും വിറച്ചു. പരമ്പരയിലെ അഞ്ചു മല്‍സരങ്ങളില്‍ മൂന്നിലും അദ്ദേഹത്തെ മടക്കിയത് ആര്‍ച്ചറാണ്. മുഴുവന്‍ മല്‍സരങ്ങളിലും സഞ്ജു ക്രീസ് വിട്ടത് ഒരേ ശൈലിയിലായിരുന്നുവെന്നതാണ് നിരാശാജനകമായ കാര്യം.

ശരീരം ലക്ഷ്യമാക്കിയുള്ള ഷോര്‍ട്ട് ബോളുകളാണ് ആര്‍ച്ചറും മറ്റു ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍മാരും മലയാളി താരത്തിനെതിരേ പരീക്ഷിച്ചത്. ഇവയ്‌ക്കെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച് അദ്ദേഹം ക്യാച്ച് സമ്മാനിച്ച് തുടരെ പുറത്താവുകയും ചെയ്തു. അന്നത്തെ ഫ്‌ളോപ്പ് ഷോയ്ക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് സഞ്ജുവിനു ലഭിച്ചിരിക്കുന്നത്.

SANJU SAMSON T20 WC 2026

പ്രവചനമറിയാം

ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഫ്‌ളോപ്പായി മാറില്ലെന്നാണ് ഗ്രോക്കിന്റെ പ്രവചനം. അഭിഷേ് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി തന്നെയാവും സെമിയിലും അദ്ദേഹം ക്രീസിലെത്തുക. 45 മുതല്‍ 65 റണ്‍സ് വരെ സഞ്ജു ഈ മല്‍സരത്തില്‍ നേടും.

നിലവില്‍ അദ്ദേഹത്തിന്റെ ഫോമും ഇംഗ്ലണ്ടിന്റെ മികവുറ്റ ബൗളിങ് ആക്രമണവും വിലയിരുത്തിയാണ് ഈ പ്രവചനം. ഈ മല്‍സരത്തില്‍ ആദ്യത്തെ 20-30 ബോളുകള്‍ കാര്യമായി ബുദ്ധിമുട്ടിച്ചില്ലെങ്കില്‍ 70ന് മുകളില്‍ റണ്‍സും സഞ്ജുവില്‍ നിന്നും പ്രതീക്ഷിക്കാം.

Story first published: Wednesday, March 4, 2026, 20:25 [IST]
Other articles published on Mar 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+