Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാന്റ്‌നറെ 'പഞ്ഞിക്കിടാന്‍' അവനെ പരീക്ഷിക്കൂ!! ഫൈനല്‍ ജയിക്കാന്‍ തന്ത്രവുമായി ശ്രീകാന്ത്

അഹമ്മദാബാദ്: ന്യൂസിലാന്‍ഡുമായുള്ള ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലില്‍ ജയിക്കാന്‍ ടീം ഇന്ത്യക്കു തന്ത്രമുപദേശിച്ചിരിക്കുകയാണ് മുന്‍ ലോകകപ്പ് വിന്നുറും ചീഫ് സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന കലാശപ്പോരാട്ടം നടക്കാനിരിക്കുന്നത്.

കലാശക്കളിയില്‍ കിവി ബൗളിങ് നിരയില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിച്ചേക്കുക അവരുടെ ക്യാപ്റ്റന്‍ കൂടിയായ ഇടംകൈയന്‍ സ്പിന്നര്‍ മിച്ചെല്‍ സാന്റ്‌നറായിരിക്കും. ടൂര്‍ണമെന്റിലുടനീളം മികച്ച ബൗളിങാണ് അദ്ദേഹം കാഴ്ചവച്ചത്. വിക്കറ്റുകള്‍ വെറും രണ്ടെണ്ണം മാത്രമേ ലഭിച്ചുള്ളൂവെങ്കിലും ഏഴു കളിയില്‍ വെറും 6.33 മാത്രമാണ് സാന്റ്‌നറുടെ ഇക്കോണമി റേറ്റ്.

SHIVAM DUBE T20 WC 2026

ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കും മധ്യ ഓവറുകളില്‍ അദ്ദേഹം ഭീഷണിയായേക്കും. അതിനാല്‍ സാന്റ്‌നറെ പൂട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ശ്രീകാന്ത്. ഫൈനലിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ നിരീക്ഷണം നടത്തുകയായിരുന്നു അദ്ദേഹം.

അവനെ അയക്കൂ

ഫൈനലില്‍ ന്യൂസിലാന്‍ഡിനായി മിച്ചെല്‍ സാന്റ്‌നര്‍ ബൗള്‍ ചെയ്യാനെത്തുമ്പോള്‍ വമ്പനടിക്കാരനായ ശിവം ദുബെയെ ഇന്ത്യ ക്രീസിലേക്കു അയക്കൂയെന്നാണ് കെ ശ്രീകാന്ത് നിര്‍ദേശിക്കുന്നത്.

'മിച്ചെല്‍ സാന്റ്‌നര്‍ ബൗളിങിനെത്തിയാല്‍ അടുത്ത നിമിഷം തന്നെ ശിവം ദുബെയെ ഇന്ത്യ ക്രീസിലേക്കു അയക്കണം. ഇന്ത്യക്കു വേറെയും ഇടംകൈയന്‍ ബാറ്റര്‍മാരുണ്ട്. അതുകൊണ്ടു തന്നെ സാന്റനര്‍ തന്റെ മുന്‍ സ്‌പെല്ലുകളെ പോലെ വളരെ മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യാനുള്ള സാധ്യതയും കുറവാണ്. ദുബെ വളരെ ഗംഭീര ഫോമിലാണ് ഇപ്പോഴുള്ളത്. ആരു ബൗള്‍ ചെയ്താലും അവരെ അവന്‍ പ്രഹരിക്കുകയാണ്'- ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

ദുബെയെ കൂടാതെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവരും ഇടംകൈയന്‍ ബാറ്റര്‍മാരായുണ്ട്. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ നാലാംനമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച ദുബെ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിരുന്നു.

അവരുടെ മുന്‍നിര സ്പിന്നറായ ആദില്‍ റഷീദിനെ തല്ലിച്ചതയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 25 ബോളില്‍ 43 റണ്‍സ് അടിച്ചെടുത്താണ് നിര്‍ഭാഗ്യകരമായ രീതിയില്‍ ദുബെ പുറത്തായത്.

റെക്കോര്‍ഡറിയാം

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനലിന്റെ വിധി നിശ്ചയിക്കുന്നതില്‍ ശിവം ദുബെയുടെയും മിച്ചെല്‍ സാന്റ്‌നറുടെയും റോള്‍ ഏറെ നിര്‍ണായകമായി മാറുമെന്നതില്‍ സംശയമില്ല. ഇരുടീമുകളെയും സംബന്ധിച്ച് രണ്ടു പേരില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ അനിവാര്യവുമാണ്.

MITCHELL SANTNER T20 WC 2026

കിവികള്‍ക്കെതിരേ മികച്ച റെക്കോര്‍ഡാണ് ദുബെയ്ക്കുള്ളത്. 10 മല്‍സരങ്ങളാണ് അവര്‍ക്കെതിരേ അദ്ദേഹം ഇതിനകം കളിച്ചത്. അവയില്‍ 192.68 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റാണ് ദുബെയ്ക്കുള്ളത്.

ഈ ലോകകപ്പില്‍ ബാറ്റിങില്‍ ഇതിനകം മികച്ച ഇംപാക്ടുണ്ടാക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. എട്ടു മല്‍സരങ്ങളില്‍ 35നടുത്ത ശരാശരിയുള്ള ദുബെയുടെ സ്‌ട്രൈക്ക് റേറ്റ് 159നു മുകളിലുമാണ്.

സാന്റ്‌നര്‍ക്കെതിരേ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. ഒമ്പതു ബോളുകളാണ് കിവി സ്പന്നര്‍ക്കെതിരേ ദുബെ കളിച്ചത്. രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 20 റണ്‍സും അടിച്ചെടുത്തു. മാത്രമല്ല അദ്ദേഹത്തെ ഒരിക്കല്‍പ്പോലും പുറത്താക്കാനും കിവി സൂപ്പര്‍ സ്പിന്നര്‍ക്കായിട്ടില്ല.

സാന്റ്‌നറുടെ കാര്യത്തിലേക്കു വന്നാല്‍ ഇന്ത്യക്കതിരേ എല്ലായ്‌പ്പോഴും തിളങ്ങാറുള്ള താരമാണ് അദ്ദേഹം. വെറ്ററന്‍ ഇടംകൈയന്‍ സ്പിന്നര്‍ ഇതിനകം 23 ടി20കളിലാണ് ഇന്ത്യക്കെതിരേ കളിച്ചത്. 30.43 ശരാശരിയില്‍ 7.77 ഇക്കോണമി റേറ്റില്‍ 23 വിക്കറ്റുകളെടുക്കുകയും ചെയ്തു.

Story first published: Sunday, March 8, 2026, 12:25 [IST]
Other articles published on Mar 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+