Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: അഭിഷേക് വേണ്ട!! സഞ്ജു- ഇഷാന്‍ ഓപ്പണിങ്, സെമിയില്‍ വേണ്ടത് ഈ 11നെന്ന് ശാസ്ത്രി

മുംബൈ: സര്‍പ്രൈസ് മാറ്റവുമായി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം കോമ്പിനേഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും കോച്ചുമായിരുന്ന രവി ശാസ്ത്രി. വളരെ മോശം ഫോമിലൂടെ കടന്നു പോവുന്ന വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ സെമിയില്‍ മാറ്റി നിര്‍ത്തണമെന്ന ഞെട്ടിക്കുന്ന നിര്‍ദേശമാണ് അദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോക്കുക. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് ഈ സൂപ്പര്‍ പോരാട്ടം നടക്കാനിരിക്കുന്നത്. ജയിക്കുന്നവര്‍ക്കു ഞായറാഴ്ചത്തെ കലാശപ്പോരിനു ടിക്കറ്റെടുക്കുകയും ചെയ്യാം.

RAVI SHASTRI T20 WC 2026

ടീമില്‍ മാറ്റം വേണം

ഐസിസി റിവ്യുയെന്ന ഷോയില്‍ സംസാരിക്കവെയാണ് ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ എങ്ങനെയാവണമെന്നതിനെ കുറിച്ച് രവി ശാസ്ത്ര നിരീക്ഷണം നടത്തിയത്. ആരും പ്രതീക്ഷിക്കാത്ത മാറ്റം അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ അഭിഷേക് ശര്‍മയെ മാനസികമായും തളര്‍ത്തിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ സെമി ഫൈനലിനു മുമ്പ് ബുദ്ധിപരമായ കോള്‍ ടീം മാനേജ്‌മെന്റ് എടുക്കണമെന്നുമാണ് ശാസ്ത്രി ആവശ്യപ്പെടുന്നത്.

ടീം മാനേജ്‌മെന്റ് അത് തിരിച്ചറിയുന്നില്ലെങ്കില്‍, മാനസികമായി അഭിഷേക് അവിടെ ഇല്ല. അവന്റെ മനസ്സിന് ഒരു ആഘാതം ഏറ്റിട്ടുണ്ടെങ്കില്‍ അവനുമായുള്ള സംഭാഷണങ്ങളില്‍ നിന്നും, നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്ന രീതിയില്‍ നിന്നുമെല്ലാം പുറമെ നിന്നും കണ്ട് വിലയിരുത്തേണ്ടത് ടീം മാനേജ്‌മെന്റാണ്.

അങ്ങനെയാണ് കാര്യങ്ങളെങ്കില്‍ മാത്രം അഭിഷേകിനെ മാറ്റി ഇഷാന്‍ കിഷനെ ഓപ്പണിങിലേക്കു കൊണ്ടു വരുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുകയും ചെയ്യും. കൂടാതെ റിങ്കു സിങിനെയും ടീമിലേക്കു കൊണ്ടു വന്നെ താഴെ കളിപ്പിക്കും. ഈയൊരു മാറ്റം മാത്രമേ സെമി ഫൈനലിനുള്ള ഇന്ത്യന്‍ കോമ്പിനേഷനില്‍ വരുത്തുകയുള്ളൂവെന്നും ശാസ്ത്രി വ്യക്തമാക്കി.

ഈ ലോകകപ്പില്‍ ഓപ്പണറായും മൂന്നാം നമ്പറിലുമെല്ലാം കളിച്ചിട്ടുള്ള താരമാണ് ഇഷാന്‍. ഏഴു മല്‍സരങ്ങളില്‍ നിന്നും 185.12 സ്‌ട്രൈക്ക് റേറ്റോടെ 224 റണ്‍സെടുക്കുകയും ചെയ്തു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

ABHISHEK SHARMA T20 WC 2026

എന്നാല്‍ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരനാവുമെന്നു ടൂര്‍ണമെന്റിനു മുമ്പ് പലരും പ്രവചിച്ച അഭിഷേക് വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. ആറു മല്‍സരങ്ങില്‍ നിന്നും 131.14 സ്‌ട്രൈക്ക് റേറ്റില്‍ 13.3 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് വെറും 80 റണ്‍സ് മാത്രം.

സിംബാബ്‌വെയുമായുള്ള സൂപ്പര്‍ എട്ടിലെ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ മികച്ചൊരു ഇന്നിങ്‌സ് പോലും അഭിഷേക് കളിച്ചിട്ടില്ല. 30 ബോളില്‍ 55 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും അഭിഷേക് ഡെക്കായിരുന്നു. വെസ്റ്റ് ഇന്‍ഡീസുമായുള്ള അവസാന സൂപ്പര്‍ എട്ടില്‍ 11 ബോളില്‍ 10 റണ്‍സോടെ താരം ക്രീസ് വിടുകയും ചെയ്തു.

Story first published: Tuesday, March 3, 2026, 18:41 [IST]
Other articles published on Mar 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+