Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഇന്ത്യ ഫൈനല്‍ കാണില്ല!! ഉറപ്പായും ഇംഗ്ലണ്ട് ജയിക്കും, പ്രവചിച്ച് മുന്‍ പാക് താരം

മുംബൈ: ഇംഗ്ലണ്ടുമായുള്ള ടി20 ലോകകപ്പിലെ സെമി ഫൈനലില്‍ ഇന്ത്യക്കു വിജയപ്രതീക്ഷ ഒട്ടും വേണ്ടെന്ന ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റഷീദ് ലത്തീഫ്. പാകിസ്താന്‍ ചാനലായ ജിയോ ന്യൂസ് ഉര്‍ദുവിന്റെ ലോകകപ്പ് ഷോയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുംംബൈയിലെ വാംഖഡെയിലാണ് ഫൈനല്‍ മോഹവുമായി ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പികോര്‍ക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ലോക കിരീടം സ്വപ്‌നം കാണുന്ന സൂര്യകുമാര്‍ യാദവും സംഘവും ഈ ലക്ഷ്യത്തിലേക്കു ഒരുപടി കൂടി അടുക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

RASHID LATIF T20 WC 2026

ജയം ഇംഗ്ലണ്ടിനു തന്നെ

വാംഖഡെയില്‍ ഇന്ത്യയെ തകര്‍ത്തുവിട്ട് ഇംഗ്ലണ്ട് ഫൈനലിലേക്കു കുതിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് റഷീദ് ലത്തീഫ്. ഇതിന്റെ കാരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. സെമി ഫൈനലില്‍ ജയിക്കാന്‍ പോവുന്നത് ഇംഗ്ലണ്ടാണ്. അവര്‍ ശ്രീലങ്കയിലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കളിച്ച ശേഷമാണ് വരുന്നത്. രണ്ട്- മൂന്ന് ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്.

ഇംഗ്ലണ്ടിനു അവശ്യവും അതായിരുന്നു. അവരുടെ മധ്യനിര വളരെ ശക്തമാണ്. ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ച് ഇംഗ്ലീഷ് ടീമിനു വളരെ നന്നായി അറിയാംസെമി ഫൈനലില്‍ അവരുടെ ഏതെങ്കിലുമൊരു താരം പെര്‍ഫോം ചെയ്താല്‍ പോലും ഇംഗ്ലണ്ട് തോല്‍ക്കുമെന്നും ലത്തീഫ് വിശദമാക്കി.

വളരെ കടുപ്പമേറിയ സാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറി. ശേഷം സെമിഫൈനലില്‍ ഇടം നേടിയവരാണ് ഇംഗ്ലണ്ട്. ഗ്രൂപ്പുഘട്ടക്കില്‍ നേപ്പാളിനെതിരേ ഇഞ്ചോടിഞ്ച് പോരാടിയാണ് അവര്‍ കഷ്ടിച്ച് ജയിച്ചുകയറിയത്. സൂപ്പര്‍ എട്ടില്‍ പാകിസ്താനെതിരേയും തകര്‍ച്ചയില്‍ നിന്നും കരകയറി അവര്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇംഗ്ലണ്ടിനെതിരേ നേരി. മുന്‍തൂക്കം ഇന്ത്യക്കാണ്. 3-2നു ഇപ്പോള്‍ ഇന്ത്യയാണ് ഇംഗ്ലണ്ടിനെതിരേ മുന്നിലുള്ളത്. 2007ലെ പ്രഥമ ടി20 ലോകകപ്പിലാണ് ആദ്യമായി ഇരുടീമുകളും ഏറ്റുമുട്ടിയത്.

അന്നു ഇന്ത്യ 18 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഒരോവറിലെ ആറു ബോളിലും സിക്‌സറുമായി ലോക റെക്കോര്‍ഡിട്ടതും ഇതേ കളിയിലാണ്.

2009ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മൂന്നു റണ്‍സിനു പൊരുതിവീഴുകയായിരുന്നു. 2012ലെ ലോകകപ്പിലാവട്ടെ ഇന്ത്യ 90 റണ്‍സിന്റെ ആധികാരിക വിജയം കൈക്കലാക്കി.

2022ലെ സെമിയില്‍സ ഇന്ത്യയെ പത്തു വിക്കറ്റിനു തകര്‍ത്താണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. അവസാനമായി കഴിഞ്ഞ എഡിഷന്റെ സെമിയില്‍ ഇംഗ്ലണ്ടിനെ തുരത്തിയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

ഇംഗ്ലണ്ട് ആത്മവിശ്വാസത്തില്‍

വളരെയധികം വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയതിനാല്‍ തന്നെ ഇംഗ്ലണ്ട് ടീം വലിയ ആത്മവിശ്വാസത്തിലാണ് സെമി ഫൈനലില്‍ ഇറങ്ങുകയെന്നാണ് ഇന്ത്യയുമായുള്ള മല്‍സരത്തിനു മുന്നോടിയായി സംസാരിക്കവെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് പറഞ്ഞത്.

HARRY BROOK T20 WC 2026

ഞങ്ങള്‍ വളരെ പിരിമുറുക്കമേറിയ ചില മല്‍സങ്ങള്‍ ജയിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഇതു വളരെ പ്രധാനമാണന്നും തെളിഞ്ഞതാണ്. ഗെയമില്‍ കൂടുതല്‍ ആഴത്തിലേക്കു പോവുമ്പോള്‍ അത് ഒരുപാട് ആത്മവിശ്വാസവും നല്‍കുന്നു.

ജയിക്കാന്‍ സാധിക്കില്ലായിരുന്ന ചില മല്‍സരങ്ങളില്‍ ഞങ്ങള്‍ വിജയിച്ചിട്ടുണ്ട്. ഇതുവരെയുള്ള ഒരു ഗെയിമിലും ഞങ്ങള്‍ പൂര്‍ണമായും വിജയസാധ്യതയില്‍ നിന്നും പുറത്തായിരുന്നില്ലെന്നാണ് തോന്നുന്നത്, ഇതുപോലെയുള്ള ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ ഇതു നിങ്ങള്‍ക്കു ഗുണവും ചെയ്യും.

ഒരു ടൂര്‍ണമെന്റ് ജയിക്കാന്‍ നമ്മള്‍ പെര്‍ഫെക്ട് ഗെയിം തന്നെ കളിക്കണമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ ഇതിനകം ജയിച്ചിട്ടുള്ള മല്‍സരങ്ങളിലൊന്നും ടീമിന്റെ പ്രകടനം അത്ര പെര്‍ഫെക്ടുമായിരുന്നില്ല. എന്നിട്ടും ചില മല്‍സരങ്ങളില്‍ ആധികാരികമായും ചിലതിലാവട്ടെ ഇഞ്ചോടിഞ്ച് പോരാടിയും ടീം ജയിച്ചുകയറിയെന്നുമാണ് ബ്രൂക്ക് ചൂണ്ടിക്കാട്ടിയത്.

Story first published: Thursday, March 5, 2026, 12:17 [IST]
Other articles published on Mar 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+