Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: ചഹാല്‍, സുന്ദര്‍, സിറാജ്, ഇന്ത്യന്‍ ടീമില്‍ ആര്‍സിബി താരങ്ങളാരുമില്ല

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ രാത്രി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ചര്‍ച്ചകളും വിലയിരുത്തലുകളും സജീവമാണ്. ആര്‍ അശ്വിന്റെ മടങ്ങിവരവാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ശിഖര്‍ ധവാന്‍ ടീമില്‍ ഇടം പിടിക്കാതെ പോയപ്പോള്‍ ശ്രേയസ് അയ്യരെ റിസര്‍വ് താരമായാണ് പരിഗണിച്ചത്. അക്ഷര്‍ പട്ടേലും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു. യുഎഇയിലാണ് ലോകകപ്പ് നടക്കുന്നതെന്നതിനാല്‍ അഞ്ച് സ്പിന്നര്‍മാര്‍ ഉള്‍ക്കൊള്ളിച്ചുള്ള ടീമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ടീമില്‍ ഇടം പിടിച്ച താരങ്ങളെ പരിഗണിച്ചാല്‍ ഐപിഎല്ലിലെ സ്വാധീനം എത്രത്തോളമെന്ന് പറയാന്‍ സാധിക്കും. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് നായകന്‍ രോഹിത് ശര്‍മക്കൊപ്പം സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, രാഹുല്‍ ചഹാര്‍ എന്നിവരെല്ലാം ലോകകപ്പ് ടീമിലിടം പിടിച്ചു. ഇന്ത്യന്‍ ടീമിലെ പകുതിയോടടുത്ത് താരങ്ങള്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്നാണെന്ന് പറയേണ്ടിയിരിക്കുന്നു.

എന്നാല്‍ വിരാട് കോലി നായകനായ ആര്‍സിബിയില്‍ നിന്ന് ടി20 ലോകകപ്പ് ടീമില്‍ ആരും ഇടം പിടിച്ചില്ലെന്നതാണ് ശ്രദ്ധേയ കാര്യം. യുസ് വേന്ദ്ര ചഹാല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ആര്‍സിബിയില്‍ നിന്ന് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന താരങ്ങള്‍. എന്നാല്‍ ഇവരിലാര്‍ക്കും ഇടം ലഭിച്ചില്ല.

1

യുസ് വേന്ദ്ര ചഹാലിന്റെ അഭാവമാണ് അതില്‍ ഏറ്റവും ശ്രദ്ധേയം. പരിമിത ഓവറിലെ കോലിയുടെ വിശ്വസ്തനായ സ്പിന്നറാണ് ചഹാല്‍. നിര്‍ണ്ണായക സമയത്ത് വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ചഹാല്‍. യുഎഇയില്‍ സ്പിന്നിന് തിളങ്ങാനാവുമെന്നതിനാല്‍ എല്ലാവരും ചഹാലിനെ ലോകകപ്പ് ടീമില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചഹാലിന് ടീമില്‍ ഇടം ലഭിച്ചില്ല. സമീപകാലത്തെ മോശം ഫോമാണ് ചഹാലിന് തിരിച്ചടിയായത്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ താരത്തിന് പിശുക്കുകാട്ടാനാവുന്നില്ല. 49 ടി20യില്‍ നിന്ന് 63 വിക്കറ്റാണ് ചഹാല്‍ ഇന്ത്യക്കായി നേടിയത്. ഇക്കോണമി 8.32. മികച്ച ബൗളിങ് പ്രകടനം 25 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ്. 106 ഐപിഎല്ലില്‍ നിന്ന് 125 വിക്കറ്റാണ് ചഹാലിന്റെ പേരിലുള്ളത്. ഇക്കോണമി 7.71. 25 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

2

സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പായിരുന്നു. ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്തുന്നതോടൊപ്പം പവര്‍ പ്ലേയിലടക്കം സ്പിന്നില്‍ തിളങ്ങാന്‍ സുന്ദറിന് മികവുണ്ട്. എന്നാല്‍ പരിക്കാണ് സുന്ദറിന് തിരിച്ചടിയായത്. പരിക്കേറ്റ് ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുന്ദറിന് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ ഇനിയും സമയം വേണ്ടിവരും. അതിനാലാണ് ലോകകപ്പ് ടീമില്‍ അദ്ദേഹത്തിന് ഇടം ലഭിക്കാതെ പോയത്. ആര്‍സിബിക്കായി രണ്ടാം പാദം കളിക്കാനും സുന്ദര്‍ ഉണ്ടാകില്ല. 30 ടി20യില്‍ നിന്ന് 7.25 ഇക്കോണമിയില്‍ 25 വിക്കറ്റും 42 ഐപിഎല്ലില്‍ നിന്ന് 6.94 ഇക്കോണമിയില്‍ 27 വിക്കറ്റുമാണ് സുന്ദറിന്റെ പേരിലുള്ളത്.

3

വിരാട് കോലിയുടെ പിന്തുണയില്‍ വളര്‍ന്നുവന്ന ബൗളറാണ് മുഹമ്മദ് സിറാജ്. തല്ലുകൊള്ളി ബൗളറില്‍ നിന്ന് ഇന്ത്യയുടെ ടെസ്റ്റിലെ സൂപ്പര്‍ ബൗളറായുള്ള സിറാജിന്റെ വളര്‍ച്ചക്ക് പിന്നില്‍ കോലിയുടെ പിന്തുണ വലുതാണ്. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ അദ്ദേഹത്തിനും സ്ഥാനം ലഭിച്ചില്ല. മൂന്ന് ടി20യില്‍ നിന്ന് മൂന്ന് വിക്കറ്റ് സിറാജ് വീഴ്ത്തിയിട്ടുണ്ടെങ്കിലും ഇക്കോണമി 12.33 ആണ്. 42 ഐപിഎല്ലില്‍ നിന്ന് 45 വിക്കറ്റും സിറാജിന്റെ പേരിലുണ്ട്. 8.77 ആണ് ഐപിഎല്‍ ഇക്കോണമി.

3

ആര്‍സിബി താരങ്ങളെ പൂര്‍ണ്ണമായും കോലി കൈവിട്ടതില്‍ വലിയ ട്രോളും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ചഹാലിനെ ഒഴിവാക്കിയ തീരുമാനമാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്. 2020ലെ യുഎഇ ഐപിഎല്ലിലും റണ്‍സ് വിട്ടുകൊടുക്കാന്‍ ചഹാല്‍ പിശുക്കുകാട്ടിയിരുന്നില്ല. ഇതും താരത്തിന് തിരിച്ചടിയായി. ആര്‍സിബിയില്‍ നിന്ന് ഒരു താരം പോലും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലില്ലാത്തത് ആര്‍സിബി നായകനെന്ന നിലയില്‍ കോലിയുടെ പരാജയമാണെന്നും പല ആരാധകരും വിലയിരുത്തുന്നു.

Story first published: Thursday, September 9, 2021, 10:17 [IST]
Other articles published on Sep 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+