T20 World Cup 2021: ഇന്ത്യയെ ഭയക്കണം, 'വഴികാട്ടിയായി' ഇനി ധോണിയുണ്ട്, ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചു
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഇന്നലെ രാത്രിയോടെയാണ് ബിസിസി ഐ പ്രഖ്യാപിച്ചത്. ആര്‍ അശ്വിന്റെ മടങ്ങിവരവും യുസ് വേന്ദ്ര ചഹാലിന്റെ അഭാവവും ശ്രേയസ് അയ്യര്‍ റിസര്‍വ് താരമായി മാറിയതുമെല്ലാം ടീം പ്രഖ്യാപനത്തിലെ സര്‍പ്രൈസ് നീക്കങ്ങളായി പറയാം. എന്നാല്‍ ഇതിനെല്ലാം അപ്പുറം ആരാധകരെ ഞെട്ടിച്ചത് എംഎസ് ധോണിയുടെ തിരിച്ചുവരവായിരുന്നു. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ധോണി ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവ് എന്ന റോളിലാണ് മടങ്ങിയെത്തുന്നത്.
ധോണിയുടെ സാന്നിധ്യം നായകന്‍ വിരാട് കോലിക്ക് മാത്രമല്ല ടീമിന് ആകെ അധിക ആത്മവിശ്വാസം നല്‍കുമെന്നുറപ്പ്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച നായകനാണ് അദ്ദേഹം. കുട്ടിക്രിക്കറ്റില്‍ ധോണിയോളം മികച്ച അന്താരാഷ്ട്ര നായകനില്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം തതോല്‍വി മുഖത്ത് നിന്ന് നായക മികവിലൂടെ ധോണി ഇന്ത്യയെ വിജയത്തിലേക്ക് തിരിച്ചെത്തിച്ച മത്സരങ്ങള്‍ നിരവധിയാണ്.

നിലവില്‍ യുഎഇയില്‍ സിഎസ്‌കെയ്‌ക്കൊപ്പം ധോണി പരിശീലനത്തിലാണ്. ഐപിഎല്‍2021 സീസണിന്റെ രണ്ടാം പാദത്തില്‍ സിഎസ്‌കെയുടെ നായകനായി ധോണി കളിക്കുന്നുണ്ട്. ഐപിഎല്‍ അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാവും ടി20 ലോകകപ്പ് ആരംഭിക്കുക. അതിനാല്‍ത്തന്നെ ടൂര്‍ണമെന്റിന് ശേഷമാവും ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. 2020ലെ യുഎഇ ഐപിഎല്ലിലും സിഎസ്‌കെ നായകനായി ധോണി ഉണ്ടായിരുന്നു.

പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് താരങ്ങളെ പരിഗണിക്കാനും എതിര്‍ ടീമിലെ ഓരോ താരങ്ങളുടെയും ദൗര്‍ബല്യങ്ങള്‍ മനസിലാക്കാനും ധോണിക്ക് വളരെ മികവുണ്ട്. ഇത് നായകന്‍ കോലിക്ക് പകര്‍ന്നു നല്‍കുകയെന്നതാവും ധോണിയെ എത്തിക്കുന്നതിലൂടെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വളര്‍ന്നുവന്നവരാണ്. അതിനാല്‍ ധോണിയോട് ഇവര്‍ക്കെല്ലാം ബഹുമാനവും വലിയ ആദരവുമുണ്ട്. ടീമിന്റെ ഉപദേഷ്ടാവെന്ന നിലയില്‍ ധോണിയുടെ വരവ് ഇന്ത്യന്‍ ടീമിന് വലിയ നേട്ടമായി മാറുമെന്നുറപ്പാണ്.

നായകന്‍ വിരാട് കോലിയോടും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടും ധോണിയെ ഉപദേഷ്ടാവായി എത്തിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പൂര്‍ണ്ണ സമ്മതമാണ് അറിയിച്ചതെന്നാണ് ബിസിസി ഐ സെക്രട്ടറി ജയ് ഷാ ടീം പ്രഖ്യാപിക്കവെ പറഞ്ഞത്. ഇക്കാര്യം ധോണിയോട് സംസാരിച്ചപ്പോഴും അനുകൂല നിലപാടാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ധോണിവളരെ അനുഭവസമ്പത്തുള്ള താരമാണ്. ഐസിസി ടൂര്‍ണമെന്റിലെ ധോണിയുടെ കീഴില്‍ ഇന്ത്യയുടെ പ്രകടനവും കൂടാതെ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള മിടുക്കും എത്രത്തോളമെന്ന് എല്ലാവര്‍ക്കുമറിയാം. അതെല്ലാമാണ് ധോണിയെ ഉപദേഷ്ടാവിന്റെ റോളിലേക്കെത്തിക്കാന്‍ കാരണം.

മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഏക നായകനാണ് ധോണി. 2007ലെ ടി20 ലോകകപ്പ് കൂടാതെ 2011ലെ ഏകദിന ലോകകപ്പ് കിരീടവും 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയിട്ടുണ്ട്. ധോണി ഒരുക്കുന്ന ഫീല്‍ഡിങ് തന്ത്രവും ബൗളിങ്ങിലെ വ്യത്യാസങ്ങളും വളരെ ഫലപ്രദമാണെന്ന് എല്ലാവര്‍ക്കുമറിയാം. പലപ്പോഴും ടി20യിലെ കോലിയുടെ തന്ത്രങ്ങള്‍ക്കെതിരേ വിമര്‍ശനം ഉയരാറുണ്ട്. ധോണി ഉപദേശകനായി എത്തുന്നതോടെ ശക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

2019ലെ ഏകദിന ലോകകപ്പ് സെമിയിലാണ് ധോണി ഇന്ത്യക്കായി അവസാനം കളിച്ചത്. ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടന്നിരുന്നെങ്കില്‍ ധോണി തീര്‍ച്ചയായും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഉണ്ടാകുമായിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടക്കാതെ പോയതോടെ ധോണിക്ക് ലോകകപ്പ് കളിക്കാതെ വിരമിക്കല്‍ പ്രഖ്യാപനം നടത്തേണ്ടി വരികയായിരുന്നു. 98 ടി20യില്‍ നിന്ന് 1617 റണ്‍സാണ് ധോണി ഇന്ത്യക്കായി നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications