IND vs ENG: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ടീമില്‍ മൂന്ന് മാറ്റങ്ങള്‍
മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മാഞ്ചസ്റ്റര്‍ ആരംഭിക്കുകയാണ്. പരമ്പരയില്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് അഞ്ചാം ടെസ്റ്റ് ജയിക്കാനായാല്‍ പരമ്പര അലമാരയിലെത്തിക്കാന്‍ സാധിക്കും. അതേ സമയം ഇംഗ്ലണ്ടിനെ സംബന്ധിച്ച് തിരിച്ചുവരേണ്ടത് അഭിമാന പ്രശ്‌നമാണ്. ലോര്‍ഡ്‌സിലെ തോല്‍വിക്ക് ലീഡ്‌സില്‍ ഇംഗ്ലണ്ട് കണക്കുവീട്ടിയെങ്കിലും ഓവലില്‍ ചരിത്രം കുറിച്ചാണ് ഇന്ത്യ ജയം നേടിയെടുത്തത്. അതിനാല്‍ത്തന്നെ വലിയ ആത്മവിശ്വാസത്തോടെയാവും കോലിയും സംഘവും ഇറങ്ങുക.

മാഞ്ചസ്റ്ററില്‍ ഇന്ത്യക്ക് മികച്ച റെക്കോഡില്ല. അതിനാല്‍ത്തന്നെ ജയിച്ചാല്‍ അത് ചരിത്രമാവും. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് പരമ്പര നേടുന്ന ആദ്യത്തെ ഇന്ത്യന്‍ നായകനെന്ന ചരിത്ര റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്. നാലാം മത്സരത്തിലെ ടീമില്‍ മാറ്റങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇപ്പോഴിതാ അഞ്ചാം മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
Also Read: T20 World Cup 2021: ഇംഗ്ലണ്ടില്‍ കളിപ്പിക്കാത്തതിന്റെ പരിഹാരമായാണോ അശ്വിന് ഇടം നല്‍കിയത്- ഗവാസ്‌കര്‍

'എല്ലാവരുടെയും ടെസ്റ്റ് ഫലം നെഗറ്റീവാണ്. ഇന്ത്യ ഇതുവരെ ടെസ്റ്റ് ജയിച്ചിട്ടില്ലാത്ത ഓള്‍ഡ് ട്രഫോര്‍ഡില്‍ പ്ലേയിങ് 11 എങ്ങനെയാരിക്കും? രോഹിത്, രാഹുല്‍, പുജാര, കോലി,വിഹാരി,പന്ത്,ശര്‍ദുല്‍,അശ്വിന്‍,ഷമി,ബുംറ,ഉമേഷ്' എന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. മൂന്ന് മാറ്റങ്ങളാണ് ആകാശ് ഇന്ത്യന്‍ ടീമില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മോശം ഫോമിലുള്ള അജിന്‍ക്യ രഹാനെക്ക് പകരം ഹനുമ വിഹാരിയെ പരിഗണിക്കണമെന്നാണ് പ്രധാനമായും ആകാശ് അഭിപ്രായപ്പെട്ടത്.
Also Read: T20 World Cup: സ്റ്റോക്‌സില്ലാതെ ഇംഗ്ലീഷ് ടീം, 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രഹാനെയുടെ പരമ്പരയിലെ ശരാശരി 20ല്‍ താഴെയാണ്. ലീഡ്‌സില്‍ നിര്‍ണ്ണായക സമയത്ത് അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയത് മാറ്റിനിര്‍ത്തിയാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഹനുമ വിഹാരി കൗണ്ടി ക്രിക്കറ്റടക്കം കളിച്ച് ഇംഗ്ലണ്ടില്‍ പരിചയസമ്പത്തുള്ള താരമാണ്. ആദ്യ നാല് മത്സരത്തിലും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. അഞ്ചാം മത്സരത്തില്‍ അദ്ദേഹത്തെ രഹാനെക്ക് പകരക്കാരനായി പരിഗണിച്ചേക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
Also Read: T20 World Cup 2021: എംഎസ് ധോണി ഇന്ത്യയുടെ ഉപദേഷ്ടാവ്, ഗംഭീറിനെതിരേ ട്രോളുമായി ആരാധകര്‍

എന്നാല്‍ ഇന്നലെയും നെറ്റ്‌സില്‍ രഹാനെ പരിശീലനം നടത്തിയിരുന്നു. ഒന്നോ രണ്ടോ മോശം ഇന്നിങ്‌സുകൊണ്ട് രഹാനെയെ ഒഴിവാക്കില്ലെന്ന നിലപാടിലാണ് ടീം മാനേജ്‌മെന്റുള്ളത്. എന്നാല്‍ രഹാനെ മാഞ്ചസ്റ്ററിലും അവസരം ലഭിച്ച ശേഷം നിരാശപ്പെടുത്തിയാല്‍ അത് ചിലപ്പോള്‍ അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് പരമ്പരയായി മാറിയേക്കും. അവസരം കാത്ത് നിരവധി യുവതാരങ്ങള്‍ പുറത്തുള്ളതിനാല്‍ രഹാനെക്ക് കാര്യങ്ങള്‍ എളുപ്പമല്ല.

ആദ്യ നാല് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന താരമാണ് ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. രവീന്ദ്ര ജഡേജക്കായിരുന്നു ആദ്യ മത്സരങ്ങളിലെല്ലാം ഇന്ത്യ മുഖ്യ പരിഗണന നല്‍കിയത്. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ജഡേജക്ക് പകരം അശ്വിനെ കളിപ്പിക്കണമെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ അശ്വിന് പിച്ചില്‍ ടേണ്‍ ലഭിച്ചാല്‍ ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കാനാവും.
Also Read: T20 World Cup: ധോണിയെ എങ്ങനെ സമ്മതിപ്പിച്ചു? ജയ് ഷായുടെ മാസ്റ്റര്‍പ്ലാന്‍, എങ്ങനെയെന്നറിയാം

ആകാശ് നിര്‍ദേശിച്ച മറ്റൊരു മാറ്റം പേസ് നിരയിലാണ്. ഓവലില്‍ തിളങ്ങാതിരുന്ന മുഹമ്മദ് സിറാജിന് വിശ്രമം നല്‍കി പകരം നാലാം മത്സരത്തില്‍ വിശ്രമം നല്‍കിയ മുഹമ്മദ് ഷമിയെ തിരികെ എത്തിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ ബൗണ്‍സുകള്‍ക്ക് പ്രാധാന്യം ഉള്ളതിനാല്‍ ഷമിക്ക് തിളങ്ങാനായേക്കും. ബുംറ,ഷമി,ഉമേഷ് എന്നീ സീനിയര്‍ പേസര്‍മാര്‍ ഇറങ്ങിയാല്‍ അത് ചിലപ്പോള്‍ ഇന്ത്യക്ക് ഗുണം ചെയ്‌തേക്കുമെന്നാണ് ആകാശിന്റെ വിലയിരുത്തല്‍.
Also Read: T20 World Cup 2021: നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം അശ്വിന്റെ മടങ്ങിവരവ്, പിന്നില്‍ ധോണി ഇഫക്ടോ

Also Read: INDvENG: ഇനി അഞ്ചാമങ്കം, ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്കു സാധ്യത- രഹാനെ തുടര്‍ന്നേക്കും
നേരത്തെ രോഹിത് ശര്‍മ പരിക്കിന്റെ പിടിയിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രോഹിത് മാഞ്ചസ്റ്ററില്‍ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കെ എല്‍ രാഹുലും രോഹിത് ശര്‍മയും നല്‍കുന്ന തുടക്കം പരമ്പരയില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. മാഞ്ചസ്റ്ററിലും ഈ കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications