For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഇനി അഞ്ചാമങ്കം, ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്കു സാധ്യത- രഹാനെ തുടര്‍ന്നേക്കും

അശ്വിനു ഇന്ത്യ ആദ്യ അവസരം നല്‍കിയേക്കും

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ദൈര്‍ഘ്യമേറിയ ടെസ്റ്റ് പരമ്പര ക്ലൈമാക്‌സിലേക്ക്. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനു വെള്ളിയാഴ്ച ലണ്ടനിലെ മാഞ്ചസ്റ്ററില്‍ തുടക്കമാവും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മല്‍സരം. പരമ്പരയില്‍ 2-1ന് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവസാന ടെസ്റ്റിലിറങ്ങുക. മറുഭാഗത്ത് പരമ്പര കൈവിടാതിരിക്കാന്‍ ഇംഗ്ലണ്ടിനു മാഞ്ചസ്റ്ററില്‍ ജയിച്ചേ തീരൂ.

ഓവലില്‍ നടന്ന നാലാം ടെസ്റ്റില്‍ ആധികാരിക വിജയം കൊയ്താണ് ഇന്ത്യ പരമ്പരയില്‍ മേല്‍ക്കൈ നേടിയത്. 157 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 50 വര്‍ഷങ്ങള്‍ക്കു ശേഷം ഓവലില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് വിജയം കൂടിയായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ 99 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ മികച്ച ടോട്ടല്‍ നേടുന്നതിനൊപ്പം ഉജ്ജ്വലമായി ബൗള്‍ ചെയ്ത് ഇംഗ്ലണ്ടിന്റെ കഥ കഴിക്കുകയായിരുന്നു. 368 റണ്‍സിന്റ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. എന്നാല്‍ 210 റണ്‍സിന് അവസാനദിനം ഇംഗ്ലണ്ട് പുറത്താവുകയായിരുന്നു.

 മല്‍സരവിവരം, കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്

മല്‍സരവിവരം, കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്

അഞ്ചാം ടെസ്റ്റ്- സപ്തംബര്‍ 10- 14 (വെള്ളി- ചൊവ്വ)
സമയം- ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതല്‍
വേദി- ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട്, മാഞ്ചസ്റ്റര്‍)

കാലാവസ്ഥയിലേക്കു വരികയാണെങ്കില്‍ അഞ്ചാം ടെസ്റ്റിനു മഴ ഭീഷണിയുയര്‍ത്തുന്നുണ്ട്. ആദ്യത്തെ മൂന്നു ദിവസവും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇവിടുത്തെ ശരാശരി താപനില 19 ഡിഗ്രി സെല്‍ഷ്യസായിരിക്കും.
ഓള്‍ഡ് ട്രാഫോര്‍ഡിലെ പിച്ച് ഇംഗ്ലണ്ടിലെ മറ്റു പിച്ചുകളെ അപേക്ഷിച്ച് സ്പിന്നര്‍മാരെ കൂടുതല്‍ തുണയ്ക്കുന്നതാണ്. ആദ്യ ഇന്നിങ്‌സാണ് ഇരുടീമുകളെയും അപേക്ഷിച്ച് ബാറ്റ് ചെയ്യാന്‍ ഏറ്റവും മികച്ചത്. അതുകൊണ്ടു തന്നെ ഒന്നാമിന്നിങ്‌സില്‍ പരമവാധി റണ്ണെടുക്കാനായിരിക്കണം ഇരുടീമുകളും ശ്രമിക്കേണ്ടത്. ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
സോണി സിക്‌സിലാണ് ഇന്ത്യയില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ സോണി ലിവ് ആപ്പിലും ജിയോ ടിവി ആപ്പിലും മല്‍സരം കാണാം.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പരമ്പരയിലുടനീളം മോശം ബാറ്റിങാണ് കാഴ്ച വയ്ക്കുന്നതെങ്കിലും അഞ്ചാം ടെസ്റ്റിലും അദ്ദേഹത്തെ ഇന്ത്യ നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. രഹാനെയ്ക്കു പകരം സൂര്യകുമാര്‍ യാദവ്, ഹനുമാ വിഹാരി എന്നിവരിലൊരാളെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും രഹാനെയ്ക്കു ഒരു അവസരം കൂടി ഇന്ത്യ നല്‍കിയേക്കും.
പരമ്പരയില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത പരിചയ സമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യ മാഞ്ചസ്റ്ററില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. പേസര്‍ മുഹമ്മദ് സിറാജിനു പകരമായിരിക്കും അശ്വിന്‍ ടീമിലെത്തിയേക്കുക.
നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിക്കപ്പെട്ട പേസര്‍ മുഹമ്മദ് ഷമിയെയും ഇന്ത്യ ഇന്ത്യ തിരിച്ചുവിളിച്ചേക്കും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കുന്നതിനെക്കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ബുംറയുടെ അഭാവത്തില്‍ ഷമിയായിരിക്കും പേസ് ബൗളിങിനു നേതൃത്വം നല്‍കുക. ഓവലില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഒഴിവാക്കാനിടയില്ല.

 ഇംഗ്ലണ്ട് ടീം

ഇംഗ്ലണ്ട് ടീം

ഇംഗ്ലണ്ട് ടീമിലും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു നാലാം ടെസ്റ്റില്‍ നിന്നും വിട്ടുനിന്ന വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ അഞ്ചാം ടെസ്റ്റില്‍ ടീമിലേക്കു മടങ്ങിയെത്തും. ഇതോടെ ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി എന്നിവരിലൊരാള്‍ക്കായിരിക്കും സ്ഥാനം നഷ്ടമാവുക. ഓവല്‍ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ 81 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായ ഓലി പോപ്പിനെ ഒഴിവാക്കാന്‍ സാധ്യതയില്ല.
കഴിഞ്ഞ ടെസ്റ്റിനിടെ പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന് ഇംഗ്ലണ്ട് വിശ്രമം നല്‍കിയേക്കും. പകരം മാര്‍ക്ക് വുഡ് ടീമിലേക്കു വരാനാണ് സാധ്യത. ക്രെയ്ഗ് ഒവേര്‍ട്ടനു പകരം സ്പിന്നര്‍ ജാക്ക് ലീച്ചിനെയും ഇംഗ്ലണ്ട് കളിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍/ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്/ ഉമേഷ് യാദവ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ജോണി ബെയര്‍സ്‌റ്റോ/ മോയിന്‍ അലി, ഓലി റോബിന്‍സണ്‍, ക്രിസ് വോക്‌സ്, ക്രെയ്ഗ് ഒവേര്‍ട്ടന്‍/ ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്‌സന്‍/ മാര്‍ക്ക് വുഡ്.

Story first published: Thursday, September 9, 2021, 13:11 [IST]
Other articles published on Sep 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+