For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇംഗ്ലണ്ടില്‍ കളിപ്പിക്കാത്തതിന്റെ പരിഹാരമായാണോ അശ്വിന് ഇടം നല്‍കിയത്- ഗവാസ്‌കര്‍

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്നത് ആര്‍ അശ്വിന്റെ മടങ്ങിവരവാണ്.2017ല്‍ അവസാന ടി20 ഇന്ത്യക്കായി കളിച്ച അശ്വിന്‍ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. അശ്വിനെ ഇന്ത്യ ടീമില്‍ ഉള്‍ക്കൊള്ളിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

1

ഇപ്പോഴിതാ എല്ലാവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്രതികരണം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അശ്വിനെ ആദ്യ നാല് മത്സരത്തിലും കളിപ്പിച്ചിരുന്നില്ല. ഇതിന് പ്രായശ്ചിത്തമായാണോ ടി20 ലോകകപ്പിലിടം നല്‍കിയതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

Also Read: T20 World Cup: ധവാനെ തഴഞ്ഞത് ഏറ്റവും വലിയ വിഡ്ഢിത്തം! കാരണങ്ങളറിയാം

2

'അശ്വിന്റെ മടങ്ങിവരവ് നല്ല കാര്യം തന്നെയാണ്. എന്നാല്‍ അശ്വിന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കുമോയെന്നത് കാത്തിരുന്ന് കാണാം.15 അംഗ ടീമിലേക്ക് അശ്വിനെയും പരിഗണിച്ചുവെന്നത് മികച്ച തീരുമാനം. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയിലും അവനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്ലേയിങ് 11ല്‍ അവസരം നല്‍കിയിട്ടില്ല. അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് പരമ്പരയില്‍ കളിപ്പിക്കാത്തതിന്റെ നിരാശയില്‍ നിന്ന് ആശ്വാസമേകാനായാണോ ടി20 ലോകകപ്പില്‍ ഇടം നല്‍കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.പ്ലേയിങ് 11 അവന്‍ ഉണ്ടാവുമോ?സമയം അതിനുത്തരം നല്‍കും'-ഗവാസ്‌കര്‍ പറഞ്ഞു.

Also Read: T20 World Cup 2021: വമ്പന്‍ സര്‍പ്രൈസ്, ആരും പ്രതീക്ഷിച്ചില്ല, ടീമിലിടം നേടിയ മൂന്ന് പേരിതാ

3

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുകയാണ് നിലവില്‍ ഇന്ത്യന്‍ ടീം. ആദ്യ നാല് മത്സരം പിന്നിടുമ്പോള്‍ 2-1ന് ഇന്ത്യ മുന്നിലാണ്. എന്നാല്‍ നാല് മത്സരത്തിലും ഇന്ത്യ പ്ലേയിങ് 11 അശ്വിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ മികച്ച സ്പിന്നര്‍ എന്നത് മാത്രമല്ല നിലവിലെ ഏറ്റവും മികച്ച സ്പിന്നര്‍കൂടിയാണ് അശ്വിന്‍. എന്നിട്ടും അശ്വിന് ഇന്ത്യ അവസരം നല്‍കിയില്ല. ഇത് തന്നെയാവും ടി20 ലോകകപ്പിലും സംഭവിക്കാന്‍ പോവുകയെന്ന് പറയാതെ പറയുകയാണ് ഗവാസ്‌കര്‍.

Also Read: T20 World Cup 2021: ചഹാല്‍, സുന്ദര്‍, സിറാജ്, ഇന്ത്യന്‍ ടീമില്‍ ആര്‍സിബി താരങ്ങളാരുമില്ല

4

ഇന്ത്യന്‍ ടീമിലേക്ക് അശ്വിന്റെ മടങ്ങിവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇതിന് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോടെ അശ്വിന്റെ ടി20യിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ യാതൊരു സാധ്യതയും ഇല്ലെന്ന തരത്തിലാണ് കോലി പ്രതികരിച്ചിരുന്നത്. കോലിയുടെ വിശ്വസ്തനായ പേസ് ബൗളറായി യുസ് വേന്ദ്ര ചഹാലാണ് ടീമില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ചഹാലിനെയും മറികടന്ന് അശ്വിന്‍ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചു. ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടിയ താരമാണ് ചഹാല്‍.

Also Read: T20 World Cup 2021: 'ചഹാല്‍ ഔട്ട് അശ്വിന്‍ ഇന്‍', തീരുമാനം മികച്ചതോ? തകര്‍പ്പനെന്ന് ഓജ, കാരണങ്ങളിതാ

5

ആര്‍ അശ്വിന്റെ പരിമിത ഓവര്‍ ടീമിലേക്കുള്ള മടങ്ങിവരവിനെക്കാള്‍ പ്രാധാന്യം ഉപദേഷ്ടാവായി ധോണി എത്തുന്നു എന്നതിനാണെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. 'അശ്വിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തു എന്നതിനെക്കാള്‍ പ്രാധാന്യം എംഎസ് ധോണി ഇന്ത്യയുടെ ഉപദേഷ്ടാവായി എത്തുന്നു എന്നതിലുണ്ട്. ഇന്ത്യയെ 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും കിരീടത്തിലെത്തിച്ച നായകനാണ് എംഎസ് ധോണി. അവന്‍ ഒപ്പമുണ്ടെങ്കില്‍ ഇന്ത്യക്കതിന്റെ ഗുണം ലഭിക്കും'-ഗവാസ്‌കര്‍ പറഞ്ഞു.

Also Read: T20 World Cup 2021: ഇന്ത്യയെ ഭയക്കണം, 'വഴികാട്ടിയായി' ഇനി ധോണിയുണ്ട്, ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചു

6

Also Read: T20 World Cup: കപ്പടിക്കാന്‍ കോലിപ്പട റെഡി, ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു- അശ്വിന്‍ സര്‍പ്രൈസ് താരം

അശ്വിന്റെ മടങ്ങിവരവിന് പിന്നിലും ധോണിയുടെ കരങ്ങളാവാന്‍ സാധ്യത ഏറെയാണ്. പരിമിത ഓവറില്‍ ധോണി ക്യാപ്റ്റനായിരിക്കെ അശ്വിനും ജഡേജയുമായിരുന്നു പ്രധാന സ്പിന്നര്‍മാര്‍. എന്നാല്‍ കോലി ക്യാപ്റ്റനായതോടെ കുല്‍ദീപും ചഹാലും ആ സ്ഥാനത്തേക്കെത്തി. എന്നാല്‍ ധോണി ഉപദേഷ്ടാവായി എത്തിയതും അശ്വിന്റെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവും ചേര്‍ത്ത് വായിക്കുമ്പോള്‍ അശ്വിന്റെ മടങ്ങിവരവിന് പിന്നില്‍ ധോണിയാണെന്ന് സംശയിച്ചാലും തെറ്റില്ല.

Story first published: Thursday, September 9, 2021, 15:36 [IST]
Other articles published on Sep 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+