Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: കപ്പടിക്കാന്‍ കോലിപ്പട റെഡി, ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു- അശ്വിന്‍ സര്‍പ്രൈസ് താരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിനു വിരാമം. അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കപ്പടിക്കാനുള്ള ഇന്ത്യന്‍ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചു. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ടീമിലെ സര്‍പ്രൈസ് താരം. 15 അംഗ ടീമിനെയാണ് ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റാന്റ്‌ബൈ താരങ്ങളായി മൂന്നു പേരും സംഘത്തിലുണ്ട്. വിരാട് കോലി നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണ്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ ടീമിന്റെ ഉപദേശകനായി നിയമിച്ചിട്ടുണ്ട്.

സഞ്ജുവില്ല..ധോണി ഒപ്പമുണ്ട് ..T20 ലോകകപ്പ് തകർപ്പൻ ടീം ഇങ്ങനെ
അശ്വിന്‍ അപ്രതീക്ഷിതം

അശ്വിന്‍ അപ്രതീക്ഷിതം

നീണ്ട ഇടവേളയ്ക്കു ശേഷം പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ അശ്വിനെ ഇന്ത്യ ടി20 ഫോര്‍മാറ്റിലേക്കു തിരികെ വിളിച്ചതാണ് അപ്രതീക്ഷിത നീക്കം. ഇതോടെ യുസ്വേന്ദ്ര ചഹലിനു സ്ഥാനം നഷ്ടമാവുകയും ചെയ്തു. 2017നു ശേഷം ആദ്യമായാണ് അശ്വിന്‍ ടി20 ടീമിലെത്തിയത്. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അദ്ദേഹം അവസാനമായി കളിച്ചത്. 46 ടി20കളില്‍ നിന്നും 52 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്.
ടെസ്റ്റിനു സമാനമായി അശ്വിനും രവീന്ദ്ര ജഡേജയും തന്നെ ലോകകപ്പിലും ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കാനുള്ള സാധ്യതയാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. അക്ഷര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, മിസ്റ്ററി സ്പിന്നറെന്നറിയപ്പെടുന്ന വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ടീമിലെ മറ്റു രണ്ടു സ്പിന്നര്‍മാര്‍. പരിക്കു കാരണം വിശ്രമിക്കുന്ന വാഷിങ്ടണ്‍ സുന്ദറിനെ പരിഗണിച്ചില്ല. കുല്‍ദീപ് യാദവും തഴയപ്പെട്ടു.

 സഞ്ജുവിനു പകരം ഇഷാന്‍

സഞ്ജുവിനു പകരം ഇഷാന്‍

റിഷഭ് പന്ത് തന്നെയാണ് ലോകകപ്പിലും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുന്നത്. രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു ഇഷാന്‍ കിഷനും മലയാൡതാരം സഞ്ജു സാംസണുമായിരുന്നു രംഗത്തുണ്ടായിരുന്നത്. സഞ്ജുവിനെ പിന്തള്ളി ഇഷാന്‍ ടീമിലെത്തുകയും ചെയ്തു. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയത് സഞ്ജുവിന്റെ വഴിയടയ്ക്കുകയായിരുന്നു.

 ധവാന്‍, പൃഥ്വി ഇല്ല

ധവാന്‍, പൃഥ്വി ഇല്ല

പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാന്‍, വെടിക്കെട്ട് യുവ ഓപ്പണര്‍ പൃഥ്വി ഷാ എന്നിവര്‍ക്കും ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല. ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനം നടത്തുന്ന മുഹമ്മദ് സിറാജിന് നറുക്കുവീഴുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതും സംഭവിച്ചില്ല.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കാണ് ലോകകപ്പില്‍ പേസ് ബൗളിങിന്റെ ചുമതല. ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ സ്റ്റാന്റ്‌ബൈ താരങ്ങളായി ടീമിനൊപ്പമുണ്ടാവും.

 രണ്ടുവട്ട ചര്‍ച്ച

രണ്ടുവട്ട ചര്‍ച്ച

കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് സെലക്ഷന്‍ കമ്മിറ്റി ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ഇരുവരും ഇംഗ്ലണ്ടിലാണുള്ളത്. ഓവലില്‍ സമാപിച്ച ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിനു മുമ്പായിരുന്നു ശാസ്ത്രി, കോലി എന്നിവരുമായി സെലക്ഷന്‍ കമ്മിറ്റി ലോകകപ്പ് ടീമിനെക്കുറിച്ച് ചര്‍ച്ച നടത്തിയത്. ഇന്നു ഒരിക്കല്‍ക്കൂടി വീഡിയോ കോണ്‍ഫറന്‍സ് വഴി ഇരുവരുമായി ഒരിക്കല്‍ക്കൂടി സംസാരിച്ച ശേഷം സെലക്ഷന്‍ കമ്മിറ്റി ടീമിനെ പുറത്തുവിടുകയായിരുന്നു.
ലോകകപ്പ് ടീമില്‍ ഭൂരിഭാഗം താരങ്ങളുടെയും കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്കോ കോലി, ശാസ്ത്രി എന്നിവര്‍ക്കോ ആശയക്കുഴപ്പമില്ലായിരുന്നു. ചില കളിക്കാരുടെ കാര്യത്തിലായിരുന്നു അവ്യക്തതയുണ്ടായിരുന്നത്. ഇതാണ് ചര്‍ച്ചയിലൂടെ പരിഹരിച്ചത്. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ ടീം അഞ്ചാം ടെസ്റ്റില്‍ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച മാഞ്ച്‌സറ്ററിലേക്കുള്ള യാത്രയയില്‍ ആയതിനാല്‍ ലോകകപ്പ് ടീം പ്രഖ്യാപനം ഇന്നത്തേക്കു മാറ്റുകയായിരുന്നു.

 ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍

ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍

ലോകകപ്പില്‍ സൂപ്പര്‍ 12ലേക്കു ഇന്ത്യ നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ചിരവൈരികളായ പാകിസ്താന്‍, കരുത്തരായ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരോടൊപ്പം യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ കൂടി ഈ ഗ്രൂപ്പിലുണ്ടാവും. ഒക്ടോബര്‍ 24ന് ബാബര്‍ ആസം നയിക്കുന്ന പാകിസ്താനുമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ അങ്കം. ലോകം ഉറ്റുനോക്കുന്ന ഈ ക്ലാസിക്ക് പോരാട്ടം ദുബായിലാണ്. ഗ്രൂപ്പിലെ മറ്റു ടീമുകളുമായി ഓരോ തവണ ഇന്ത്യ ഏറ്റുമുട്ടും. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക.

 ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി.

സ്റ്റാന്റ്‌ബൈ താരങ്ങള്‍- ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍.

Story first published: Wednesday, September 8, 2021, 21:51 [IST]
Other articles published on Sep 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+