For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ചഹാലിന് ഇന്ത്യന്‍ ടീമിലിടമില്ല, 'ഞെട്ടിക്കുന്ന' തീരുമാനം, വിമര്‍ശിച്ച് ആകാശ് ചോപ്ര

മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നലെ രാത്രിയാണ് ബിസിസി ഐ പ്രഖ്യാപിച്ചത്. കരുത്തുറ്റ താരങ്ങള്‍ നിരവധിയുള്ളതിനാല്‍ ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പെന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്തായാലും ഏറ്റവും മികച്ച ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പറയാം. പല സര്‍പ്രൈസുകളും ടീമിലുണ്ടായിരുന്നു. അതില്‍ പ്രധാന സര്‍പ്രൈസ് ആര്‍ അശ്വിന്റെ മടങ്ങിവരവാണ്. നാല് വര്‍ഷത്തിന് ശേഷമാണ് അശ്വിന്‍ വീണ്ടും ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിലേക്കെത്തുന്നത്.

1

അക്ഷര്‍ പട്ടേല്‍ 15 അംഗ ടീമില്‍ ഇടം പിടിച്ചപ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ പരിഗണനയില്‍ ഇഷാന്‍ കിഷനും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ഞെട്ടലുണ്ടാക്കിയത് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിന്റെ അഭാവമാണ്. വിരാട് കോലിയുടെ വിശ്വസ്തനും ആര്‍സിബി താരവുമായ ചഹാലിന്റെ സമീപകാലത്തെ പ്രകടനം വളരെ മോശമാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തതാണ് താരത്തിന് ടീമിലെ സ്ഥാനവും നഷ്ടമാക്കിയത്.

Also Read: T20 World Cup 2021: ഇന്ത്യയെ ഭയക്കണം, 'വഴികാട്ടിയായി' ഇനി ധോണിയുണ്ട്, ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചു

2

ഇപ്പോഴിതാ ചഹാലിന്റെ അഭാവം ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് നിരൂപകനുമായ ആകാശ് ചോപ്ര. 'ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇന്ത്യയുടെ നമ്പര്‍ 1 ടി20 സ്പിന്നറെന്ന നിലയില്‍ ചഹാല്‍ ഇന്ത്യന്‍ നിരയില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. ലോകത്തിലെ നിലവിലെ മികച്ച ലെഗ് സ്പിന്നര്‍മാരില്‍ റാഷിദ് ഖാന്‍ കഴിഞ്ഞുള്ളത് ചഹാലാണെന്ന് പറയാം. അഞ്ച് സ്പിന്നര്‍മാരെ ഇന്ത്യ പരിഗണിച്ചപ്പോള്‍ ചഹാലിന് ടീമില്‍ ഇടമില്ല. അത് അത്ഭുതപ്പെടുത്തുകയല്ല ഞെട്ടിപ്പിക്കുകയാണ് ചെയ്തത്. അഞ്ച് സ്പിന്നര്‍മാര്‍ ടീമിലെന്നത് ആഡംഭരമാണ്. ഒരു ടൂര്‍ണമെന്റില്‍ ഇത്രയധികം സ്പിന്നര്‍മാരുടെ ആവിശ്യമില്ല'-ആകാശ് പറഞ്ഞു.

Also Read: T20 World Cup: കപ്പടിക്കാന്‍ കോലിപ്പട റെഡി, ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു- അശ്വിന്‍ സര്‍പ്രൈസ് താരം

3

രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍,രാഹുല്‍ ചഹാര്‍,അക്ഷര്‍ പട്ടേല്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ് സ്പിന്നര്‍മാരായി ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. അന്താരാഷ്ട്ര മത്സര പരിചയം വളരെ കുറവുള്ള വരുണിനെയും രാഹുല്‍ ചഹാറിനെയും ഇന്ത്യ പരിഗണിച്ചിട്ടും ചഹാലിനെ തഴയുകയായിരുന്നു. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ബൗളറാണ് ചഹാല്‍. എന്നാല്‍ റണ്‍സ് നന്നായി വിട്ടുകൊടുക്കും. 2020ലെ യുഎഇ ഐപിഎല്ലിലും വിക്കറ്റ് വീഴ്ത്തി ചഹാല്‍ മിടുക്കു കാട്ടിയെങ്കിലും ഇക്കോണമി വളരെ മോശമായിരുന്നു.

Also Read: IND vs ENG: അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പ്, ആരൊക്കെ പുറത്താകും? പകരം ആരൊക്കെ?

4

ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചിരുന്ന താരങ്ങളിലൊരാളാണ് ദീപക് ചഹാര്‍. റിസര്‍വ് താരമായാണ് ദീപകിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. ടി20 യെ മികച്ച ബൗളിങ് പ്രകടനത്തിന്റെ ലോക റെക്കോഡ് ദീപകിന്റെ പേരിലാണ്. എന്നിട്ടും 15 അംഗ ടീമില്‍ ഇടം പിടിച്ചില്ല. ഇതിനെയും രൂക്ഷമായ ഭാഷയില്‍ ആകാശ് ചോപ്ര വിമര്‍ശിച്ചു. 3.2 ഓവറില്‍ 7 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് പ്രകടനം നടത്തിയതാണ് ദീപകിനെ ലോക റെക്കോഡിനുടമയാക്കിയത്.

Also Read: 'മികച്ച താരങ്ങള്‍, എന്നാല്‍ അര്‍ഹിച്ചത് ലഭിച്ചില്ല', അണ്ടര്‍റേറ്റഡായ എട്ട് പേര്‍ ഇവരാണ്

4

'ഹര്‍ദിക് പാണ്ഡ്യക്ക് എത്രത്തോളം പന്തെറിയാന്‍ സാധിക്കുമെന്നത് ഐപിഎല്‍ രണ്ടാംപാദത്തിലൂടെ കണ്ടറിയാന്‍ സാധിക്കണം. ഹര്‍ദിക് പാണ്ഡ്യക്ക് ബാക് അപ് താരമില്ല. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരാണ് ടീമിലുള്ളത്. രണ്ട് പേരുടെ അഭാവം എടുത്തുപറയേണ്ടതാണ്. ഒന്ന് ചഹാലാണെങ്കിലും രണ്ട് ദീപക് ചഹാറാണ്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള താരമാണവന്‍. മുഹമ്മദ് ഷമി മികച്ച ബൗളറാണ്. എന്നാല്‍ ടി20യിലെ കണക്കുകള്‍ വളരെ മികച്ചതല്ല. ഇവരില്‍ രണ്ട് പേരില്‍ ആരാണ് മികച്ചവനെന്ന് ചോദിച്ചാല്‍ ദീപക് ചഹാര്‍ എന്നാവും ഞാന്‍ പറയുക'-ആകാശ് പറഞ്ഞു.

Also Read: IND vs ENG: 'എങ്ങനെ തിരിച്ചടിക്കണമെന്ന് ഇന്ത്യക്ക് നന്നായി അറിയാം'- ഇംഗ്ലണ്ട് കോച്ച് സില്‍വര്‍വുഡ്

69

Also Read: IND vs ENG: 'അന്ന് സച്ചിനും കാംബ്ലിയും, ഇന്ന് രോഹിതും ശര്‍ദുലും', പരിശീലകന്‍ ദിനേഷ് ലാദ് പറയുന്നു

ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്തിയിട്ടുള്ള താരമാണ് ദീപക്. മറ്റൊരു പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍ ഠാക്കൂറിനെയും റിസര്‍വ് താരമായാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. യുഎഇയിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണെങ്കിലും അഞ്ച് സ്പിന്നര്‍മാരെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയത് വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്.

Story first published: Thursday, September 9, 2021, 13:17 [IST]
Other articles published on Sep 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+