For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പ്, ആരൊക്കെ പുറത്താകും? പകരം ആരൊക്കെ?

ഓള്‍ഡ് ട്രഫോര്‍ഡ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം 10ന് ഓള്‍ഡ് ട്രഫോര്‍ഡില്‍ ആരംഭിക്കുകയാണ്. പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യ ജയമോ സമനിലയോ പിടിച്ച് പരമ്പര അലമാരയിലെത്തിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ ഇംഗ്ലണ്ടിന് ജയം അഭിമാന പ്രശ്‌നമാണ്. തോറ്റാല്‍ ഇംഗ്ലണ്ട് നാട്ടില്‍ തുടര്‍ച്ചയായി കൈവിടുന്ന രണ്ടാമത്തെ പരമ്പരയായി ഇത് മാറും. ഇന്ത്യന്‍ പരമ്പരക്ക് മുമ്പ് നടന്ന ന്യൂസീലന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ട് തോറ്റിരുന്നു.

1

നിര്‍ണ്ണായക പോരാട്ടം ആയതിനാല്‍ത്തന്നെ ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളുണ്ട്. ഓവലില്‍ ചരിത്ര ജയം നേടിയ മികച്ച നിരയാണ് ഇന്ത്യക്കൊപ്പം ഉള്ളതെങ്കിലും ഓള്‍ഡ് ട്രഫോര്‍ഡില്‍ ടീമില്‍ മാറ്റം ഉറപ്പാണ്. ഓള്‍ഡ് ട്രഫോര്‍ഡിലെ ഇന്ത്യയുടെ റെക്കോഡുകള്‍ അത്ര മികച്ചതല്ല. അതിനാല്‍ത്തന്നെ ജയിക്കാനായി മികച്ച നിരയെത്തന്നെ ഇന്ത്യ ഇറക്കേണ്ടതായുണ്ട്. അവസാന അങ്കത്തില്‍ ഇന്ത്യ ടീമില്‍ വരുത്താന്‍ സാധ്യതയുള്ള പ്രധാന മാറ്റങ്ങള്‍ എങ്ങനെയൊക്കെയാവുമെന്ന് പരിശോധിക്കാം.

Also Read: INDvENG: ശര്‍ദ്ദുലിന് 9.5, രഹാനെയ്ക്കു 1 !- ഓവലില്‍ ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ് അറിയാം

രഹാനെയുടെ സീറ്റ് തെറിക്കും

രഹാനെയുടെ സീറ്റ് തെറിക്കും

മോശം ഫോമിലുള്ള അജിന്‍ക്യ രഹാനെക്ക് ഇനിയും സ്ഥാനം നല്‍കുക മണ്ടത്തരമാണ്. അത് കൃത്യമായി ഇന്ത്യന്‍ ടീമിനും അറിയുന്നതിനാല്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ രഹാനെക്ക് വിശ്രമം അനുവദിച്ചേക്കും. പകരം ഹനുമ വിഹാരിയെത്താനാണ് സാധ്യത. ഇന്ത്യക്കായി ഓസ്‌ട്രേലിയയില്‍ തിളങ്ങാന്‍ വിഹാരിക്ക് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ കൗണ്ടിയടക്കം കളിച്ചുള്ള അനുഭവസമ്പത്ത് വിഹാരിക്കുണ്ട്. ഇന്ത്യക്കായി 12 മത്സരം കളിച്ച് 624 റണ്‍സാണഅ അദ്ദേഹം നേടിയത്. ശരാശരി 32.84. രഹാനെയെപ്പോലെ ക്ലാസിക് ഇന്നിങ്‌സ് കളിക്കാനുള്ള കെല്‍പ്പുമുണ്ട്.പന്തെറിയാനും മികവുള്ള താരമാണ് വിഹാരി. അതിനാല്‍ത്തന്നെ വിഹാരിയുടെ സാന്നിധ്യം നായകന്‍ വിരാട് കോലിക്കും ആത്മവിശ്വാസം നല്‍കും. റിഷഭ് പന്തും ശര്‍ദുല്‍ ഠാക്കൂറും ബാറ്റിങ്ങില്‍ ഫോമിലുള്ളതിനാല്‍ വിഹാരികൂടി എത്തുന്നതോടെ മധ്യനിര ശക്തമാവും.

Also Read: INDvENG: നാട്ടില്‍ മോശം, വലിയ കളി വന്നാല്‍ കിങാവും! ചിലര്‍ അങ്ങനെയാണ്- ശര്‍ദ്ദുലിനെക്കുറിച്ച് ബട്ട്

ജഡേജക്ക് പകരം ആര്‍ അശ്വിന്‍

ജഡേജക്ക് പകരം ആര്‍ അശ്വിന്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ആര്‍ അശ്വിന്‍. ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ആദ്യ നാല് മത്സരത്തിലും രഹാനെക്ക് അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ നിര്‍ണ്ണായകമായ അഞ്ചാം ടെസ്റ്റില്‍ ജഡേജക്ക് പകരം അശ്വിനെ ഇന്ത്യ ഇറക്കിയേക്കും. ഓള്‍ഡ് ട്രഫോര്‍ഡില്‍ സ്പിന്നിന് നിര്‍ണ്ണായക സ്വാധീനമുള്ളതിനാല്‍ അശ്വിനെ ഇറക്കാനാണ് സാധ്യത. ബാറ്റിങ്ങിലും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ അശ്വിന് മികവുണ്ട്. ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്.

Also Read: IPL 2021: പുതിയതായി ടീമിലെത്തി, ഇവര്‍ ടീമിന്റെ തലവര മാറ്റിയേക്കും, അഞ്ച് താരങ്ങളെ കരുതിയിരിക്കുക

ബുംറക്ക് പകരം ഷമി

ബുംറക്ക് പകരം ഷമി

നാലാം മത്സരത്തില്‍ ഇന്ത്യ പേസ് നിരയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതില്‍ പ്രധാനപ്പെട്ടത് മുഹമ്മദ് ഷമിക്ക് പകരം ശര്‍ദുല്‍ ഠാക്കൂറിനെ കളിപ്പിച്ചതാണ്. ഇന്ത്യയുടെ ഈ നീക്കം ഓവലില്‍ ഫലം കാണുകയും ചെയ്തു. രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടിയ ശര്‍ദുല്‍ ജോ റൂട്ടിന്റെയടക്കം നിര്‍ണ്ണായക വിക്കറ്റുകളും വീഴ്ത്തി. ജസ്പ്രീത് ബുംറ ആദ്യ നാല് മത്സരവും ഇന്ത്യക്കായി കളിച്ചു. ഐപില്ലും ടി20 ലോകകപ്പും വരാനിരിക്കെ ബുംറക്ക് വിശ്രമം അനിവാര്യമാണ്. അതിനാല്‍ത്തന്നെ ബുംറക്ക് വിശ്രമം നല്‍കി പകരം മുഹമ്മദ് ഷമിയെ ഇന്ത്യ അഞ്ചാം മത്സരത്തിലേക്ക് തിരിച്ചെത്തിക്കാനും സാധ്യതയുണ്ട്. ഓള്‍ഡ് ട്രഫോര്‍ഡില്‍ ബൗണ്‍സുകള്‍ക്കും ഷോര്‍ട്ട് ബോളുകള്‍ക്കും പിന്തുണ ലഭിക്കുമെന്നതിനാല്‍ ഷമിക്ക് തിളങ്ങാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read: ശര്‍ദുലിന്റെ ഫാന്‍ ക്ലബ്ബ് ഉണ്ടാക്കുന്നുണ്ടെങ്കില്‍ ആദ്യ മെമ്പര്‍ഷിപ്പ് ഞാന്‍ എടുക്കാം- ആകാശ്

രോഹിത് ശര്‍മക്ക് പകരം മായങ്ക്

രോഹിത് ശര്‍മക്ക് പകരം മായങ്ക്

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അങ്ങനെയാണെങ്കില്‍ രോഹിതിന് വിശ്രമം നല്‍കി പകരം മായങ്ക് അഗര്‍വാളിന് ഇന്ത്യ അവസരം നല്‍കിയേക്കും. ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിച്ച രോഹിത് പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോററാണ്. ഓവലില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യയെ ചരിത്ര ജയത്തിലേക്കെത്തിച്ചതും രോഹിതാണ്. പകരക്കാരന്‍ വേണ്ടി വന്നാല്‍ മായങ്കിന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Wednesday, September 8, 2021, 17:21 [IST]
Other articles published on Sep 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+