For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ശര്‍ദ്ദുലിന് 9.5, രഹാനെയ്ക്കു 1 !- ഓവലില്‍ ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ് അറിയാം

157 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം

ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രവിജയം കൊയ്തതതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. 50 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ വേദിയില്‍ ഇന്ത്യ ടെസ്റ്റില്‍ വെന്നിക്കൊടി നാട്ടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വിരാട് കോലിക്കും സംഘത്തിനും ഈ വിജയം വളരെ സ്‌പെഷ്യല്‍ കൂടിയാണ്. ആദ്യ ഇന്നിങ്‌സില്‍ അല്‍പ്പം പിന്നിലായിപ്പോയിരുന്നെങ്കിലും രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കുന്ന കളിയായിരുന്നു ഇന്ത്യ പുറത്തെടുത്തത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇംഗ്ലണ്ടിനെ ഇന്ത്യ നിസ്സഹായരാക്കി.

368 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സെന്ന നിലയില്‍ നന്നായി തുടങ്ങിയ ഇംഗ്ലണ്ടിനു പക്ഷെ അടുത്ത 110 റണ്‍സെടുക്കുന്നതിനിടെ 10 വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ചില താരങ്ങളുടെ ഗംഭീര പ്രകടനങ്ങളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ് പോയിന്റ് നമുക്കു പരിശോധിക്കാം.

രോഹിത് ശര്‍മ (8/10)

രോഹിത് ശര്‍മ (8/10)

ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഓപ്പണര്‍ കൂടിയായ രോഹിത് ശര്‍മയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സ് മാത്രമെടുത്ത് മടങ്ങേണ്ടി വന്നെങ്കിലും രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം ഇതിന്റെ ക്ഷീണം തീര്‍ത്തു. 127 റണ്‍സാണ് ഹിറ്റ്മാന്‍ രണ്ടാമിന്നിങ്‌സില്‍ നേടിയത്. വിദേശത്തു ടെസ്റ്റില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്. വ്യക്തിഗത സ്‌കോര്‍ 94്ല്‍ നില്‍ക്കെ മോയിന്‍ അലിക്കെതിരേ സിക്‌സറടിച്ചായിരുന്നു കാത്തിരുന്ന സെഞ്ച്വറി രോഹിത് തികച്ചത്. ടീമിനെ 466 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിക്കുന്നതില്‍ നിര്‍ണായകമായ മാറിയത് രോഹിത്തിന്റെ ഈ സെഞ്ച്വറി തന്നെയായിരുന്നു.

 കെഎല്‍ രാഹുല്‍ (7/10)

കെഎല്‍ രാഹുല്‍ (7/10)

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായ കെഎല്‍ രാഹുല്‍ മോശമല്ലാത്ത പ്രകടനമാണ് ഓവലില്‍ പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ 27 റണ്‍സെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 46 റണ്‍സും നേടിയിരുന്നു. രണ്ടാമിന്നിങ്‌സില്‍ രോഹിത്തിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ രാഹുലിന് കഴിഞ്ഞു. 83 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്നെടുത്തത്. അഗ്രസീവായ ബാറ്റിങായിരുന്നു രാഹുല്‍ കാഴ്ചവച്ചത്. 101 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു രാഹുല്‍ 46 റണ്‍സെടുത്തത്.

 ചേതേശ്വര്‍ പുജാര (7/10)

ചേതേശ്വര്‍ പുജാര (7/10)

ഈ പരമ്പരയിലെ മറ്റു ഇന്നിങ്‌സുകളിലെയും ഓവല്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെയും ക്ഷീണം തീര്‍ക്കുന്ന പ്രകടനമായിരുന്നു ചേതേശ്വര്‍ പുജാര രണ്ടാമിന്നിങ്‌സില്‍ പുറത്തെടുത്തത്. പതിവു ഡിഫന്‍സീവ് ശൈലിയില്‍ നിന്നുമാറി കുറേക്കൂടി അഗ്രസീവായി വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുന്ന പുജാരയെയായിരുന്നു ഇവിടെ കണ്ടത്. ആദ്യ ഇന്നിങ്‌സില്‍ നാലു റണ്‍സ് മാത്രമെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 61 റണ്‍സ് സ്‌കോര്‍ ചെയ്തു. 127 ബോൡ ഒമ്പതു ബൗണ്ടറികളോടെയായിരുന്നു ഇത്. രോഹിത്തിനൊപ്പം പുജാര പടുത്തുയര്‍ത്തിയ 153 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു.

 വിരാട് കോലി (9/10)

വിരാട് കോലി (9/10)

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ഇന്നിങ്‌സില്‍ 50 റണ്‍സെടുത്തപ്പോള്‍ രണ്ടാമിന്നിങ്‌സില്‍ 44 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. രണ്ടിന്നിങ്‌സിലും മികച്ച തുടക്കം ലഭിച്ചിട്ടും അവ വലിയ സ്‌കോറുകളിലെത്തിക്കുന്നതില്‍ കോലി ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ഈ ടെസ്റ്റില്‍ ഗംഭീരമായിരുന്നു. ബൗളിങ് ചേഞ്ചുകളില്‍ കോലി പുലര്‍ത്തിയ മിടുക്ക് തന്നെയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയത്.

 അജിങ്ക്യ രഹാനെ (1/10)

അജിങ്ക്യ രഹാനെ (1/10)

ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയാണ് നിസംശയം പറയാം. കളിയില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. ആദ്യ ഇന്നിങ്‌സില്‍ 14 റണ്‍സെടുത്ത രഹാനെ രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിനും ക്രീസ് വിട്ടു. തുടര്‍ച്ചയായ മോശം പ്രകടനങ്ങളുടെ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ബാറ്റിങിലൂടനീളം കാണപ്പെടുകയും ചെയ്തു. അഞ്ചാംദിനം ഒരു ദുഷ്‌കരമായ ക്യാച്ചും രഹാനെ നഷ്ടപ്പെടുത്തിയിരുന്നു.

 റിഷഭ് പന്ത് (7/10)

റിഷഭ് പന്ത് (7/10)

യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഒന്നാമിന്നിങ്‌സിലെ അലസമായ ബാറ്റിങിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 33 ബോളില്‍ 9 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിനു നേടാനായത്. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ കുറേക്കൂടി ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്ത റിഷഭ് പരമ്പരയില്‍ തന്റെ ആദ്യത്തെ ഫിഫ്റ്റി കൂടി കണ്ടെത്തി. ഏഴാം വിക്കറ്റില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനോടൊപ്പം അദ്ദേഹം 100 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കിയിരുന്നു. 106 ബോളില്‍ നാലു ബൗണ്ടറികളോടെ 50 റണ്‍സാണ് രണ്ടാമിന്നിങ്‌സില്‍ റിഷഭ് നേടിയത്.

 രവീന്ദ്ര ജഡേജ (7.5/10)

രവീന്ദ്ര ജഡേജ (7.5/10)

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു ബാറ്റിങില്‍ രണ്ടിന്നിങ്‌സുകളിലും കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. ആദ്യ ഇന്നിങ്‌സില്‍ 10ഉം രണ്ടാമിന്നിങ്‌സില്‍ 17ഉം റണ്‍സായിരുന്നു അദ്ദേഹം നേടിയത്. മോശം ഫോമിലുള്ള രഹാനെയ്ക്കു പകരം രണ്ടിന്നിങ്‌സുകളിലും അഞ്ചാം നമ്പറിലായിരുന്നു ജഡേജയെ ഇന്ത്യ പരീക്ഷിച്ചത്.
അഞ്ചാം ദിനം ബൗളിങിലാണ് ജഡ്ഡു ഏറ്റവും മികച്ച പ്രകടനം നടത്തിയത്. റണ്‍ വിട്ടുകൊടുത്താതെ ബൗള്‍ ചെയ്ത അദ്ദേഹം ഇംഗീഷ് ബാറ്റ്‌സ്മാന്‍മാരെ സമമ്മര്‍ദ്ദത്തിലാക്കി. ഹസീബ് ഹമീദ്, മോയിന്‍ അലി എന്നിവരുടെ വിക്കറ്റുകള്‍ ജഡേജ വീഴ്ത്തുകയും ചെയ്തു.

 ശര്‍ദ്ദുല്‍ ടാക്കൂര്‍ (9.5/10)

ശര്‍ദ്ദുല്‍ ടാക്കൂര്‍ (9.5/10)

ഓവലില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഹീറോ ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണെന്നു പറയാം. രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റിയടിച്ച അദ്ദേഹം രണ്ടിന്നിങ്‌സുകളിലുമായി മൂന്നു വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലണ്ടിന്റെ രണ്ടു നിര്‍ണായക വിക്കറ്റുകള്‍ ശര്‍ദ്ദുലിനായിരുന്നു. റോറി ബേണ്‍സിനെ പുറത്താക്കി ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത് അദ്ദേഹമായിരുന്നു. പിന്നീട് നായകനും പരമ്പരയിലെ ടോപ്‌സ്‌കോററുമായ ജോ റൂട്ടിനെ ബൗള്‍ഡാക്കി ശര്‍ദ്ദുല്‍ ഇന്ത്യന്‍ വിജയമുറപ്പിക്കുകയും ചെയ്തു.

 ഉമേഷ് യാദവ് (8.5/10)

ഉമേഷ് യാദവ് (8.5/10)

പരമ്പരയില്‍ ആദ്യ മല്‍സരം കളിച്ച പേസര്‍ ഉമേഷ് യാദന് തന്റെ റോള്‍ ഭംഗിയായി നിറവേറ്റി. രണ്ടിന്നിങ്‌സുകളിലായി ആറു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്തതും ഉമേഷായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നായകന്‍ ജോ റൂട്ടിനെ തുടക്കത്തില്‍ തന്നെ അദ്ദേഹം ബൗള്‍ഡാക്കിയിരുന്നു. ബാറ്റിങിലും മോശമല്ലാത്ത സംഭാവന ഉമേഷ് നല്‍കി. ആദ്യ ഇന്നിങ്‌സില്‍ 10ഉം രണ്ടാമിന്നിങ്‌സില്‍ 25ഉം റണ്‍സ് താരം നേടിയിരുന്നു.

 ജസ്പ്രീത് ബുംറ (8.5/10)

ജസ്പ്രീത് ബുംറ (8.5/10)

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റുകളിലൊന്ന് തന്നെയാണ് ഓവലിലേത്. നാലു വിക്കറ്റുകള്‍ മാത്രമേ ടെസ്റ്റില്‍ ലഭിച്ചുള്ളൂവെങ്കിലും കളിയില്‍ അദ്ദേഹത്തിന്റെ ഇംപാക്ട് വളരെ വലുതായിരുന്നു. പ്രത്യേകിച്ചും അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു കളിയില്‍ മുന്‍തൂക്കം സമ്മാനിച്ചത് ബുംറയുടെ തീപ്പൊരി പ്രകടനമായിരുന്നു. അപകടകാരികളായ ഓലി പോപ്പ് (2), ജോണി ബെയര്‍സ്‌റ്റോ (0) എന്നിവരെ അദ്ദേഹം ബൗള്‍ഡാക്കിയത് ഇന്ത്യയെ കളിയില്‍ പിടിമുറുക്കാന്‍ സഹായിക്കുകയായിരുന്നു. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡും ബുംറ ഈ മല്‍സരത്തില്‍ കുറിച്ചിരുന്നു.

 മുഹമ്മദ് സിറാജ് (5.5/10)

മുഹമ്മദ് സിറാജ് (5.5/10)

മുന്‍ ടെസ്റ്റുകളിലെല്ലാം മിന്നുന്ന പ്രകടനം നടത്തിയ മുഹമ്മദ് സിറാജിനു പക്ഷെ ഓവലില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. എങ്കിലും സ്ഥിരം ശൈലിയില്‍ വളരെ അഗ്രസീവായി തന്നെ അദ്ദേഹം ബൗള്‍ ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റെടുത്ത സിറാജിന് രണ്ടാമിന്നിങ്‌സില്‍ വിക്കറ്റൊന്നും കിട്ടിയില്ല.

Story first published: Tuesday, September 7, 2021, 10:34 [IST]
Other articles published on Sep 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+