Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: നാട്ടില്‍ മോശം, വലിയ കളി വന്നാല്‍ കിങാവും! ചിലര്‍ അങ്ങനെയാണ്- ശര്‍ദ്ദുലിനെക്കുറിച്ച് ബട്ട്

1

ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റിയുമായി തിളങ്ങിയ ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ പ്രശംസിച്ച് പാകിസ്താന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. രണ്ടിന്നിങ്‌സുകളിലും ശര്‍ദ്ദുല്‍ ഫിഫ്റ്റിയടിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 57 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 60 റണ്‍സും നേടിയിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി കളിക്കുന്ന ശര്‍ദ്ദുലിന്റെ ബാറ്റിങ് ശരാശരി മോശമാണ്. 16.38 മാത്രമാണ് താരത്തിന്റെ ബാറ്റിങ് ശരാശരി. പക്ഷെ ഇന്ത്യന്‍ ജഴ്‌സിയില്‍ ശര്‍ദ്ദുല്‍ ബാറ്റിങിലും തകര്‍പ്പന്‍ ഫോം തുടരുകയാണ്. ടെസ്റ്റിലെ മൂന്നാമത്തെ ഫിഫ്റ്റി കൂടിയാണ് അദ്ദേഹം ഓവലില്‍ നേടിയത്. നേരത്തേ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ശര്‍ദ്ദുല്‍ കന്നി ഫിഫ്റ്റി കുറിച്ചിരുന്നു.

 അനുഭവസമ്പത്തുള്ള താരം

അനുഭവസമ്പത്തുള്ള താരം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 65 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍. 16ന് മുകളില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. പക്ഷെ ആഭ്യന്തര ക്രിക്കറ്റില്‍ ശര്‍ദ്ദുലിന് ഏറെ അനുഭവസമ്പത്തുണ്ട്. ചില താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ നന്നായി പെര്‍ഫോം ചെയ്തില്ലെങ്കിലും വലിയ വേദികളില്‍ മികവിലേക്കുയരാനുള്ള കഴിവുള്ളവരാണ്. അത്തരമൊരാളാണ് ശര്‍ദ്ദുലും. അദ്ദേഹം തുടങ്ങിയിട്ടേയുള്ളൂ. രണ്ടു മികച്ച ഇന്നിങ്‌സുകള്‍ ശര്‍ദ്ദുല്‍ കളിച്ചു കഴിഞ്ഞതായും ബട്ട് വിലയിരുത്തി.

 പാകിസ്താനിലും ഉദാഹരണങ്ങളുണ്ട്

പാകിസ്താനിലും ഉദാഹരണങ്ങളുണ്ട്

ആഭ്യന്തര ക്രിക്കറ്റില്‍ ശരാശരി പ്രകടനം മാത്രം കാഴ്ചവച്ച ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്ന ശേഷം ഗംഭീര പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍ പാകിസ്താനിലുമുണ്ട്. മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഇന്‍സമാമുള്‍ ഹഖ്, മുന്‍ സൂപ്പര്‍ താരവും ഓപ്പണറുമായ സയീദ് അന്‍വര്‍ എന്നിവര്‍ ഇതിനു ഉദാഹരണങ്ങളാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കാള്‍ മികച്ച ബാറ്റിങ് ശരാശരിയായിരുന്നു ഇവര്‍ക്കു ടെസ്റ്റിലുണ്ടായിരുന്നത്. ഇതുപോലെ വലിയ വേദികളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഒരുപാട് ക്രിക്കറ്റര്‍മാരെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുമെന്നും ബട്ട് വ്യക്തമാക്കി.

 ശര്‍ദ്ദുലിന്റെ വിജയരഹസ്യം

ശര്‍ദ്ദുലിന്റെ വിജയരഹസ്യം

പോസിറ്റീവായ ശരീരഭാഷയും സിംപിള്‍ ഗെയിം പ്ലാനുമാണ് ശര്‍ദ്ദുലിന്റെ വിജയരഹസ്യമെന്നു ബട്ട് നിരീക്ഷിച്ചു. ശര്‍ദ്ദുലിന്റെ ശരീശഭാഷ നോക്കൂ, അദ്ദേഹം എല്ലായ്‌പ്പോഴും വളരെ ശാന്തമാനായാണ് കാണപ്പെടുന്നത്. ഏതെങ്കിലും തരത്തില്‍ ശര്‍ദ്ദുലിനു സമ്മര്‍ദ്ദമുള്ളതായി നമുക്കു തോന്നില്ല. അദ്ദേഹത്തിന്റെ ഷോട്ട് ഓപ്ഷനുകളും വളരെ സിംപിളാണ്. സ്‌ട്രെയ്റ്റായി ബാറ്റ് ചെയ്യുന്ന ശര്‍ദ്ദുല്‍ കൂടുതലും ഗ്രൗണ്ട് ഷോട്ടുകളാണ് കളിക്കുന്നത്. പേസിനെതിരേ താരം വളരെ കേമനാണ്, പുള്‍ ഷോട്ടും നന്നായി കളിക്കാനറിയാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ശരാശരി ശര്‍ദ്ദുലിന്റെ കഴിവില്‍ പ്രതിഫലിക്കുന്നില്ല. ഉയര്‍ന്ന തലത്തില്‍ അദ്ദേഹം സ്ഥിരമായി നന്നായി പെര്‍ഫോം ചെയ്യുന്നത് ഇന്ത്യയെ സംബന്ധിച്ച് മഹത്തായ കാര്യമാണെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.

 ശര്‍ദ്ദുലിന്റെ ഫാനെന്നു ചോപ്ര

ശര്‍ദ്ദുലിന്റെ ഫാനെന്നു ചോപ്ര

ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയും ശര്‍ദ്ദുലിന്റെ പ്രകടനത്തെ പ്രശംസിച്ചു. ടീം കുഴപ്പത്തിലായപ്പോഴെല്ലാം അദ്ദേഹം തിളങ്ങിയിട്ടുണ്ടെന്നു ചോപ്ര പറഞ്ഞു.
ആരെങ്കിലും ശര്‍ദ്ദുല്‍ ടാക്കൂര്‍ ഫാന്‍ ക്ലബ്ബുണ്ടാക്കുകയാണെങ്കില്‍ അതിലെ ആദ്യത്തെ അംഗമാവാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഇന്ത്യ പതറിയപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനത്തോടെ രക്ഷകനായി മാറിയതായി കാണാം. ഓവല്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ആയാലും രണ്ടാമിന്നിങ്‌സിലായാലും നമുക്ക് ഇതു കാണാന്‍ കഴിയും. രണ്ടാമിന്നിങ്‌സില്‍ റിഷഭിനെപ്പോലും ശര്‍ദ്ദുല്‍ പിറകിലാക്കി. ഞാനിപ്പോള്‍ ശര്‍ദ്ദുലിന്റെ വലിയ ഫാനായി മാറിയിരിക്കുകയാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഓവല്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 36 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം ശര്‍ദ്ദുല്‍ 57 റണ്‍സാണ് നേടിയതെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ 72 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 60 റണ്‍സെടുത്തിരുന്നു.

Story first published: Monday, September 6, 2021, 18:14 [IST]
Other articles published on Sep 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+