For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'എങ്ങനെ തിരിച്ചടിക്കണമെന്ന് ഇന്ത്യക്ക് നന്നായി അറിയാം'- ഇംഗ്ലണ്ട് കോച്ച് സില്‍വര്‍വുഡ്

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഗംഭീര പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഇംഗ്ലണ്ടിനെ തോല്‍വിയുടെ പടുകുഴിയിലേക്ക് തള്ളിവിട്ട് തകര്‍പ്പന്‍ ജയം തന്നെയാണ് കോലിപ്പട തള്ളിവിട്ടത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലുമെത്തി. ഇന്ത്യ 1971ന് ശേഷം ഒരു തവണ പോലും ജയിക്കാത്ത പിച്ചിലാണ് 157 റണ്‍സിന്റെ ആധികാരിക ജയം ഇന്ത്യ നേടിയെടുത്തത്.

1

ആദ്യ ഇന്നിങ്‌സില്‍ 191 റണ്‍സിന് ഇന്ത്യ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 368 റണ്‍സ് നേടി. ഒന്നാം ഇന്നിങ്‌സില്‍ 99 റണ്‍സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ 466 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി 368 എന്ന വമ്പന്‍ വിജയലക്ഷ്യവും ഇംഗ്ലണ്ടിന് മുന്നില്‍വെച്ചു. നാലാം ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 77 എന്ന നിലയില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ട് അഞ്ചാം ദിനത്തില്‍ 210 റണ്‍സിനുള്ളില്‍ കൂടാരം കയറി.

Also Read: T20 World Cup: ഇന്ത്യന്‍ ടീമിനെ ബുധനാഴ്ച അറിയാം- സഞ്ജുവിന് സാധ്യതയില്ല, സാധ്യതാ ടീം നോക്കാം

2

രോഹിത് ശര്‍മയുടെ സെഞ്ച്വറിയും ശര്‍ദുല്‍ ഠാക്കൂറിന്റെ ഓള്‍റൗണ്ട് മികവുമെല്ലാം ഇന്ത്യയെ ചരിത്ര ജയത്തിലേക്കെത്തിക്കാന്‍ സഹായിച്ചു. ലീഡ്‌സില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയ ടീമാണ് ഇത്തരമൊരു വലിയ തിരിച്ചുവരവ് നടത്തിയതെന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ എങ്ങനെയാണ് തിരിച്ചടിക്കേണ്ടതെന്ന് ഇന്ത്യക്ക് നന്നായി അറിയാമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനായ ക്രിസ് സില്‍വര്‍വുഡ്.

Also Read: എന്നെ ഒഴിവാക്കിയതു കൊണ്ട് ദ്രാവിഡും പലരും വന്നു! രഹാനെയും വഴി മാറട്ടെയെന്നു മഞ്ജരേക്കര്‍

3

'സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യക്ക് സമ്മര്‍ദ്ദം നല്‍കാന്‍ ഇംഗ്ലണ്ടിനായില്ല. ഡ്രസിങ് റൂമില്‍ സംസാരിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ആദ്യ ഇന്നിങ്‌സില്‍ 191 റണ്‍സിന് ഇന്ത്യയെ ഓള്‍ഔട്ടാക്കാന്‍ സാധിച്ചു. എന്നാല്‍ ലീഡ് 99 റണ്‍സ് മാത്രമാണ് നേടിയത്. 190ന് മുകളില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവിടെയും അഭിനന്ദനം ഇന്ത്യ അര്‍ഹിക്കുന്നു. എങ്ങനെ തിരിച്ചടിക്കണമെന്ന് അവര്‍ക്കറിയാം'-സില്‍വര്‍വുഡ് പറഞ്ഞു.

Also Read: INDvENG: രഹാനെയുടെ പൊസിഷന്‍ ജഡേജയ്ക്ക്, പകരം അശ്വിന്‍ കളിക്കട്ടെ- ഫാന്‍സ് പറയുന്നു

4


ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുംറ,രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും ശര്‍ദുല്‍ ഠാക്കൂര്‍,മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കായി നേടി. ഇതാണ് 290 എന്ന സ്‌കോറില്‍ ഇംഗ്ലണ്ടിനെ ഒതുക്കാന്‍ സഹായിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ്‌സ്മാന്‍മാര്‍ അവസരത്തിനൊത്ത് ഉയരുകയും ചെയ്തു. രോഹിത് (127) ടോപ് സ്‌കോററായപ്പോള്‍ പുജാര (61),ശര്‍ദുല്‍ (60),റിഷഭ് (50),രാഹുല്‍ (46),കോലി(44) എന്നിവരെല്ലാം തിളങ്ങി.

Also Read: INDvENG: തൊട്ടതെല്ലാം പൊന്നാക്കുന്നു! ഇവനെയാണ് ഇന്ത്യക്കു വേണ്ടിയിരുന്നത്- പുകഴ്ത്തി ഗവാസ്‌കര്‍

5

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചിട്ടും അഞ്ചാം ദിനം ഇന്ത്യ എറിഞ്ഞുപിടിച്ചു. ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറ,ജഡേജ,ശര്‍ദുല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. നായകനെന്ന നിലയില്‍ കോലി വരുത്തിയ ബൗളിങ് മാറ്റങ്ങളും അഞ്ചാം ദിനം ഇന്ത്യക്ക് കരുത്തായി.

Also Read: INDvENG: മാന്‍ ഓഫ് ദി മാച്ച് രോഹിത്തോ? ശര്‍ദ്ദുല്ലാണ് യഥാര്‍ഥ അവകാശി!- വോന്‍ പറയുന്നു

6

Also Read:INDvENG: ബോള്‍ ബുംറ ചോദിച്ചുവാങ്ങി! കളിയും മാറ്റിമറിച്ചു- വെളിപ്പെടുത്തലുമായി കോലി


ഓള്‍ഡ് ട്രഫോര്‍ഡില്‍ നടക്കുന്ന അഞ്ചാം മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ ജയിച്ചാല്‍ ഇംഗ്ലണ്ടില്‍ ചരിത്ര പരമ്പര സ്വന്തമാക്കാം. ഇംഗ്ലണ്ടിന് ജയിക്കാനായാല്‍ മാത്രമെ പരമ്പര 2-2 സമനിലയാക്കാനാവു. ഇന്ത്യക്ക് സമനില പിടിച്ചാല്‍ പോലും പരമ്പര അലമാരയിലെത്തിക്കാന്‍ സാധിക്കുമെന്നതാണ് ശ്രദ്ധേയ കാര്യമാണ്. ഇംഗ്ലണ്ട് നാട്ടില്‍ ന്യൂസീലന്‍ഡിനോട് പരമ്പര തോറ്റിട്ടാണ് ഇന്ത്യക്കെതിരേ ഇറങ്ങിയത്. ഇന്ത്യയോടുകൂടി തോറ്റാല്‍ ജോ റൂട്ടിന്റെ ക്യാപ്റ്റന്‍സിയെ അടക്കം അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ബാറ്റിങ്ങില്‍ ജോ റൂട്ട് ഫോമിലാണെങ്കിലും മികച്ച പിന്തുണ ലഭിക്കാത്തതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയാവുന്നത്.

Story first published: Wednesday, September 8, 2021, 15:26 [IST]
Other articles published on Sep 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+