INDvENG: രഹാനെയുടെ പൊസിഷന്‍ ജഡേജയ്ക്ക്, പകരം അശ്വിന്‍ കളിക്കട്ടെ- ഫാന്‍സ് പറയുന്നു
ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആധികാരിക വിജയം നേടിയതിനു പിന്നാലെ ആര്‍ അശ്വിന്റെ തിരിച്ചുവരവിനെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഓവലിലും അശ്വിനെ കളിപ്പിക്കാത്തതിന്റെ പേരില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഓവലില്‍ മിന്നുന്ന ജയത്തോടെ കോലി ഇതിനു മറുപടി നല്‍കിയതോടെ വിമര്‍ശകര്‍ തല്‍ക്കാലത്തേക്കു അടങ്ങിയിരിക്കുകയാണ്.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവുമധികം അനുഭവസമ്പത്തുള്ള ലോക രണ്ടാം റാങ്കുകാരന്‍ കൂടിയായ അശ്വിനെ കഴിഞ്ഞ നാലു ടെസ്റ്റുകളിലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏക സ്പിന്നറായി ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയായിരുന്നു. കളിച്ചത്. ഇനി അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലെങ്കിലും അശ്വിനു അവസരം നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ആവശ്യപ്പെടുന്നത്.

രഹാനെയ്ക്കു പകരം അശ്വിന്‍
രവീന്ദ്ര ജഡേജ വിക്കറ്റെടുക്കുമ്പോഴെല്ലാം ആളുകള്‍ അശ്വിനെ എന്തിനാണ് ഇതിലേക്കു പിടിച്ചുവലിക്കുന്നതെന്നറിയില്ല. ജഡേജയ്ക്കു പകരം അശ്വിന്‍ മതിയെന്ന പറയുന്നത് അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളൂ. അജിങ്ക്യ രഹാനെയ്ക്കു പകരം അശ്വിനെ ടീമിലേക്കു കൊണ്ടു വരണമെന്നും ജഡേജയെ ബാറ്റിങില്‍ പ്രൊമോട്ട് ചെയ്യണമെന്നും പലരും പറയുന്നതാണ് താന്‍ കാണുന്നതെന്നുമെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഒളിച്ചിരിക്കാതെ പുറത്തുവരൂ
അശ്വിനെ കളിപ്പിക്കാതിരിക്കുന്നത് വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കു അപകീര്‍ത്തിയുണ്ടാക്കുമെന്ന് വിമര്‍ശിച്ചവരെല്ലാം എവിടെ? പുറത്തുവരൂ, എവിടെയാണ് നിങ്ങള്‍ ഒളിച്ചിരിക്കുന്നത് എന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററിലൂടെ ചോദിച്ചത്.

മറ്റൊരു മികച്ച വിജയം
ഇന്ത്യ മറ്റൊരു മഹത്തായ ടെസ്റ്റ് വിജയമാണ് ഓവലില്‍ നേടിയിരിക്കുന്നത്. ഈ ജയം മറ്റു വിജയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌പെഷ്യലാണ്. കാരണം ഫ്‌ളാറ്റായ പിച്ചിലാണ് മികച്ച ബൗളിങിലൂടെ ഇന്ത്യ ആധികാരിക വിജയം നേടിയിരിക്കുന്നത്. മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരെ മിസ്സ് ചെയ്തിട്ടും ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഒരു ദൗര്‍ബല്യവും കാണപ്പെട്ടില്ലെന്നും മറ്റൊരു യൂസര്‍ വിശദീകരിച്ചു.

ഇനി സംഭവിക്കാന്‍ പോവുന്നത്
ഇനി ഇതാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രധാന സംഭവങ്ങള്‍-
ഇന്ത്യന്‍ ക്രിക്കറ്റ് എത്രമാത്രം മുന്നിലാണെന്നു നമ്മള്‍ ഇന്നു ചര്‍ച്ച ചെയ്യും
നാളെ അവധി ദിവസമാണ്
അതിനടുത്ത ദിവസം അടുത്ത ടെസ്റ്റിനുള്ള തയ്യാറെടുപ്പ് തുടങ്ങും. വിരാട് കോലി വീണ്ടും ടോസ് നഷ്ടപ്പെടുത്താന്‍ പോുവുന്നതിനെക്കുറിച്ചും അശ്വിനെ ഉള്‍പ്പെടുത്തില്ല എന്നതിനെക്കുറിച്ചും പറയും
അടുത്ത ദിവസം മാച്ച് ഡേ.
ഇങ്ങനെയായിരുന്നു ഒരൂ യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്

അശ്വിന് തലപ്പത്ത്
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ സീസണിലെ ചാംപ്യന്‍ഷിപ്പിലെ റണ്ണറപ്പുകളായിരുന്നു ഇന്ത്യ. ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോല്‍ക്കുകയായിരുന്നു. കന്നി സീസണില്‍ തന്നെ ഇന്ത്യക്കു കലാശപ്പോരിനു യോഗ്യത നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയായിരുന്നു അശ്വിന്‍. 14 ടെസ്റ്റുകളിലെ 26 ഇന്നിങ്‌സുകളില്‍ നിന്നായി 71 വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. നാലു തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത അശ്വിന്റെ മികച്ച പ്രകടനം 207 റണ്‍സിന് ഒമ്പതു വിക്കറ്റുകളെടുത്തതായിരുന്നു. ലോക ചാംപ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയതും അദ്ദേഹം തന്നെയായിരുന്നു.

അശ്വിന് അവസരം നല്‍കുമോ?
ഈ മാസം 10ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും അശ്വിനെ ഇന്ത്യ കളിപ്പിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. കാരണം നാലു പേസര്‍മാരും ഒരു സ്പിന്നറുമെല്ല കോമ്പിനേഷനാണ് കഴിഞ്ഞ നാലു ടെസ്റ്റുകളിലും ഇന്ത്യ പരീക്ഷിച്ചത്. ഇതു വിജയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ അവസാന ടെസ്റ്റിലും ഇതില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയ്യാറായേക്കില്ല. എന്നാല്‍ തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുന്ന ജഡേജയ്ക്കു വിശ്രമം നല്‍കാന്‍ ഇന്ത്യ ആലോചിച്ചാല്‍ അശ്വിന്‍ തന്നെ ടീമിലേക്കു വരുമെന്നതില്‍ ഒരു സംശയവും വേണ്ട. ഐപിഎല്ലും പിന്നാലെ ടി20 ലോകകപ്പുമെല്ലാം വരാനിരിക്കുന്നതിനാല്‍
ജഡ്ഡുവിന് ചിലപ്പോള്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും.
മോശം ഫോമിലുള്ള രഹാനെയ്ക്കു പകരം ഒരു ബാറ്റ്‌സ്മാനെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. ഹനുമാ വിഹാരി, പുതുമുഖമായ സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ക്കായിരിക്കും നറുക്കുവീഴുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications