For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: തൊട്ടതെല്ലാം പൊന്നാക്കുന്നു! ഇവനെയാണ് ഇന്ത്യക്കു വേണ്ടിയിരുന്നത്- പുകഴ്ത്തി ഗവാസ്‌കര്‍

ശര്‍ദ്ദുലിനെയാണ് അദ്ദേഹം പ്രശംസിച്ചത്

1

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയ ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ കാത്തിരുന്ന താരമാണ് ശര്‍ദ്ദുലെന്നും തൊടുന്നതെന്നാം പൊന്നാക്കി മാറ്റുകയാണെന്നും അദ്ദേഹം പ്രശംസിച്ചു. ഓവല്‍ ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും താരം കസറിയിരുന്നു.

രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റിയടിച്ച ശര്‍ദ്ദുല്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി. മൂന്നു വിക്കറ്റുകള്‍ മാത്രമേ രണ്ടിന്നിങ്‌സിലായി ലഭിച്ചുള്ളൂവെങ്കിലും എല്ലാം നിര്‍ണായക വിക്കറ്റുകളായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഓലി പോപ്പിനെ പുറത്താക്കിയ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ റോറി ബേണ്‍സ്, ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരെയും മടക്കുകയായിരുന്നു. ഇന്ത്യന്‍ വിജയത്തിനു ശേഷം സംസാരിക്കവെയാണ് ശര്‍ദ്ദുല്‍ കളിയിലുണ്ടാക്കിയ ഇംപാക്ടിനെ ഗവാസ്‌കര്‍ പുകഴ്ത്തിയത്.

 തൊടുന്നതെല്ലാം പൊന്നാക്കുന്നു

തൊടുന്നതെല്ലാം പൊന്നാക്കുന്നു

ശര്‍ദ്ദുല്‍ തൊടുന്നതെല്ലാം ഇപ്പോള്‍ പൊന്നായി മാറുകയാണ്. അവന്‍ കളിച്ച ചില ഷോട്ടുകള്‍ ഗംഭീരമായിരുന്നു. തകര്‍പ്പന്‍ സിക്‌സ്, സ്‌ട്രെയ്റ്റ് ഡ്രൈവ് എന്നിവ ഉജ്ജ്വലം. ഹരം കൊള്ളിക്കുന്നതായിരുന്നു ശര്‍ദ്ദുലിന്റെ ഇന്നിങ്‌സ്. എത്ര ആത്മവിശ്വാസത്തോടെയാണ് അവന്‍ ബാറ്റ് ചെയ്തതെന്നു നിങ്ങള്‍ക്കു കാണാന്‍ കഴിയും. ശര്‍ദ്ദുലിനെ സംബന്ധിച്ച് ഏറ്റവുമധികം ആകര്‍ഷിച്ചതും ഇതു തന്നെയായിരുന്നുവെന്നു ഗവാസ്‌കര്‍ വിലയിരുത്തി.

 ബൗളിങും മികച്ചത്

ബൗളിങും മികച്ചത്

ശര്‍ദ്ദുലിന്റെ ബൗളിങ് പ്രകടനത്തെയും ഗവാസ്‌കര്‍ പ്രശംസിച്ചു. ബോള്‍ മൂവ് ചെയ്തു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടില്‍ പ്രത്യേകിച്ചും മനോഹരമായാണ് ശര്‍ദ്ദുല്‍ ബൗള്‍ ചെയ്തത്. ഇതാണ് രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റുകള്‍ നേടിക്കൊടുത്തത്. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഇടംകൈയന്‍ ബാറ്റ്‌സ്മാനായ റോറി ബേണ്‍സിന്റെ ഇടതു വശത്തായിരുന്നു ബോള്‍ പിച്ച് ചെയ്തത്. അത്തരമൊരു ഡെലിവെറി കൊണ്ട് ബാറ്റ്‌സ്മാനെ വീഴ്ത്തണമെങ്കില്‍ അതു വളരെ സ്‌പെഷ്യലായിരിക്കണം. ഇതു തന്നെയാണ് സംഭവിച്ചത്.
ജോ റൂട്ടിനെ പുറത്താക്കിയ ബോളും മികച്ചതായിരുന്നു. ഇന്‍സ്വിങറായിരുന്നു അത്. പോയിന്റിലേക്കു ഷോട്ട് കളിച്ച് റണ്ണെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പാളി. ഇന്‍സൈഡ് എഡ്ജായ ബോള്‍ സ്റ്റംപുകളിലേക്കു വരികയും ചെയ്തുവെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

 ഇന്ത്യ കാത്തിരുന്ന താരം

ഇന്ത്യ കാത്തിരുന്ന താരം

ശര്‍ദ്ദുല്‍ ബാറ്റിങില്‍ ടീമിനു വേണ്ടി സംഭാവന ചെയ്യുന്നുണ്ട്, ബൗളിങിലും സംഭാവന ചെയ്യുകയാണ്. എട്ടാം നമ്പറില്‍ ഇന്ത്യ കാത്തിരുന്ന കളിക്കാനെയാണ് അദ്ദേഹത്തിലൂടെ ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ തീര്‍ച്ചയായിട്ടും ഈ പൊസിഷനില്‍ ശര്‍ദ്ദുല്‍ ടീമില്‍ വേണം. സൗത്താഫ്രിക്കയിലും ഇതുപോലെ ഇംപാക്ടുണ്ടാക്കാന്‍ അവനു കഴിയുമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ശര്‍ദ്ദുലിന്റെ പ്രകടനം

ശര്‍ദ്ദുലിന്റെ പ്രകടനം

ഇംഗ്ലണ്ടിനെതിരേ നടന്ന നാലു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ശര്‍ദ്ദുലിനു അവസരം ലഭിച്ചിട്ടുള്ളൂ. എന്നാല്‍ ഓവലിലെ മാച്ച് വിന്നിങ് പ്രകടനത്തോടെ 10ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹം. പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനമെടുത്താല്‍ 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള ഏക താരം ശര്‍ദ്ദുലാണ്. കൂടാതെ ശരാശരിയില്‍ മൂന്നാംസ്ഥാനത്തും അദ്ദേഹമുണ്ട് (39). ഓപ്പണര്‍മാരായ രോഹിത് ശര്‍മ (52.57), കെഎല്‍ രാഹുല്‍ (39.37) എന്നിവരാണ് ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍.
രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്‌സുകളിലായി 117 റണ്‍സാണ് ശര്‍ദ്ദുല്‍ നേടിയത്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. 14 ബൗണ്ടറികളും നാലു സിക്‌സറും താരം നേടി. ഉയര്‍ന്നസ്‌കോര്‍ 60 റണ്‍സാണ്.

ഓവലിലെ വിജയം

ഓവലിലെ വിജയം

157 റണ്‍സിന്റെ വലിയ മാര്‍ജിനിലുള്ള വിജയമാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നേടിയത്. 368 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് അഞ്ചാംദിനം ടീബ്രേക്കിനു ശേഷം 210 റണ്‍സിനു കീഴടങ്ങുകയായിരുന്നു. ഓപ്പണര്‍മാരായ ഹസീബ് ഹമീദ് (63), റോറി ബേണ്‍സ് (50), ക്യാപ്റ്റന്‍ ജോ റൂട്ട് (36) എന്നിവര്‍ മാത്രമേ ഇന്ത്യന്‍ ബൗളിങിനെതിരേ പിടിച്ചുനിന്നുള്ളൂ. ഉമേഷ് യാദവ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ എന്നിവര്‍ രണ്ടു വി്ക്കറ്റുകള്‍ വീതം നേടി.

Story first published: Tuesday, September 7, 2021, 14:27 [IST]
Other articles published on Sep 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+