
ശര്‍ദ്ദുലിന് ലഭിക്കണമായിരുന്നു
മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ശര്‍ദ്ദുലിനു ലഭിക്കണമായിരുന്നു, അക്കാര്യത്തില്‍ ഒരു ചോദ്യവുമില്ല. രോഹിത്തിന്റെ ഇന്നിങ്‌സ് ഗംഭീരമായിരുന്നു, പക്ഷെ കളിയില്‍ നാലു തവണ ഇംപാക്ടാടുണ്ടാക്കിയ താരം ശര്‍ദ്ദുലാണ്. രണ്ടു തവണ ബാറ്റിങിലായിരുന്നു. രണ്ടു തവണ ബൗളിങിലും കളിയില്‍ വഴിത്തിരിവുണ്ടാക്കാന്‍ ശര്‍ദ്ദുലിനു സാധിച്ചു. നിര്‍ണായക വിക്കറ്റുകളായിരുന്നു ഇത്.
ആദ്യ ഇന്നിങ്‌സില്‍ ടോപ്‌സ്‌കോററായ ഓലി പോപ്പിന്റെ വിക്കറ്റ് ശര്‍ദ്ദുല്‍ വീഴ്ത്തിയിരുന്നു. രണ്ടാമിന്നിങ്‌സില്‍ ആദ്യം റോറി ബേണ്‍സിനെയും പിന്നെ ക്യാപ്റ്റന്‍ ജോ റൂട്ടിനെയും അദ്ദേഹം പുറത്താക്കിയതായി വോന്‍ വിലയിരുത്തി.

നിര്‍ണായക ഇന്നിങ്‌സുകള്‍
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഏഴു വിക്കറ്റിന് 117 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ശര്‍ദ്ദുലിന്റെ ഫിഫ്റ്റി. ആദ്യ ഇന്നിങ്‌സില്‍ കളിയുടെ ഗതി മാറ്റിയതും ഈ ഫിഫ്റ്റിയായിരുന്നു.
രണ്ടാമിന്നിങ്‌സിലും സമ്മര്‍ദ്ദമുയര്‍ത്തുന്ന സാഹചര്യത്തില്‍ ബാറ്റ് ചെയ്താണ് ശര്‍ദ്ദുല്‍ മറ്റൊരു ഫിഫ്റ്റി കൂടി നേടിയത്. അദ്ദേഹത്തിനു മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കാതിരുന്നത് തന്നെ ഞെട്ടിച്ചതായും വോന്‍ കൂട്ടിച്ചേര്‍ത്തു.
368 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കേു ബാറ്റ് വീശിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ വിക്കറ്റ് പോവാതെ 99 റണ്‍സെന്ന നിലയിലായിരുന്നു. ഫിഫ്റ്റിയടിച്ച റോറി ബേണ്‍സിനെ പുറത്താക്കി ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത് ശര്‍ദ്ദുലായിരുന്നു. പരമ്പരയിലുടനീളം ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തിയ ജോ റൂട്ട് മറ്റൊരു വമ്പന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റ് ചെയ്യവെയാണ് ശര്‍ദ്ദുല്‍ അടുത്ത വിക്കറ്റുമെടുത്തത്. റൂട്ടിനെ അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു.

പ്രശംസിച്ച് കോലിയും
ഓവല്‍ ടെസ്റ്റില്‍ ശര്‍ദ്ദുലിന്റെ ഓള്‍റൗണ്ട് പ്രകടനത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പ്രശംസിച്ചിരുന്നു. ശര്‍ദ്ദുലിന്റെ ഈ മല്‍സരത്തിലെ പ്രകടനം ഏറെക്കാലം ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. ഒന്നാമിന്നിങ്‌സില്‍ 150-160 റണ്‍സിന്റെ ലീഡ് വഴങ്ങേണ്ടയിടത്ത് ഇതു 100ല്‍ താഴെയാക്കി കുറച്ചത് അവന്റെ ഇന്നിങ്‌സായിരുന്നു. ഇംഗ്ലീഷ് ടീമിന്റെ വീര്യം ചോര്‍ത്തുന്നതായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ശര്‍ദ്ദുലിന്റെ കൗണ്ടര്‍ അറ്റാക്ക് ഒരുപാട് വ്യത്യാസമുണ്ടാക്കുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ ഞാന്‍ പുറത്തായിട്ടും ടീമിനെ മികച്ച ടോട്ടലിലെത്തിച്ചത് ശര്‍ദ്ദുലാണെന്നും കോലി വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ വിജയം
157 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഓവലില്‍ ഇന്ത്യ കുറിച്ചത്. ഇന്ത്യ നല്‍കിയ 368 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് 210 റണ്‍സിനു പുറത്താവുകയായിരുന്നു. നേരത്തേ ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടന്ന മൂന്നാം ടെസ്റ്റിലേറ്റ ഇന്നിങ്‌സ് പരാജയത്തിനു ഓവലില്‍ ഇന്ത്യ കണക്കുതീര്‍ക്കുകയായിരുന്നു. ലീഡ്‌സ് ടെസ്റ്റ് നാലു ദിനം കൊണ്ട് അവസാനിച്ചിരുന്നു. 50 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓവലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ടെസ്റ്റ് വിജയം കൊയ്തിരിക്കുന്നത്. മുമ്പ് ഇവിടെ ഒരിക്കല്‍ മാത്രമേ ഇന്ത്യ ടെസ്റ്റില്‍ ജയിച്ചിട്ടുള്ളൂ.
ഓവലിലെ ജയത്തോടെ പരമ്പരനേട്ടത്തിന് അരികിലാണ് വിരാട് കോലിയും സംഘവും മാഞ്ചസ്റ്ററില്‍ 10ന് ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയായാലും ഇന്ത്യക്കു പരമ്പര കൈക്കലാക്കാം.


Click it and Unblock the Notifications












