For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ബോള്‍ ബുംറ ചോദിച്ചുവാങ്ങി! കളിയും മാറ്റിമറിച്ചു- വെളിപ്പെടുത്തലുമായി കോലി

രണ്ടു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഗംഭീര വിജയത്തിനു പിന്നാലെ അവസാന ദിനം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് പ്രകടനത്തെ പുകഴ്ത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗംഭീര ബൗളിങായിരുന്നു ബുംറ അവസാന ദിനം പുറത്തെടുത്തത്. അപകടകാരികളായ ഓലി പോപ്പ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരെ ക്രീസില്‍ നിലയുറപ്പിക്കും മുമ്പ് അദ്ദേഹം ബൗള്‍ഡാക്കിയതാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.

Bumrah's Spell Swung the Game in Our Favour': Virat Kohli After Oval Test

ആദ്യ ഇന്നിങ്‌സിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്ന പോപ്പിനെ രണ്ടു റണ്‍സിനു പുറത്താക്കിയ ബുംറ ബെയര്‍‌സ്റ്റോയെ അക്കൗണ്ട് തുറക്കും മുമ്പ് പവലിയനിലേക്കു മടക്കുകയായിരുന്നു. താന്‍ ബൗള്‍ ചെയ്യാമെന്നു പറഞ്ഞ് ബുംറ ബോള്‍ ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് കോലി വ്യക്തമാക്കി. ലഞ്ച് ബ്രേക്കിനു ശേഷമായിരുന്നു ബുംറയുടെ തീപ്പൊരി പ്രകടനം.

 ബോള്‍ എനിക്കു നല്‍കൂ

ബോള്‍ എനിക്കു നല്‍കൂ

ബോള്‍ റിവേഴ്‌സ് സ്വിങ് ചെയ്യാന്‍ ആരംഭിച്ചതോടെയാണ് ബുംറ എന്റെയടുത്തേക്കു വന്നത്. ബോള്‍ തനിക്കു നല്‍കൂയെന്നും അവന്‍ പറഞ്ഞു. ബുംറയായിരുന്നു ആ സ്‌പെല്‍ എറിഞ്ഞത്. രണ്ടു വമ്പന്‍ വിക്കറ്റുകളുമായി അവന്‍ കളി നമുക്ക് അനുകൂലമാക്കുയും ചെയ്തു. ഇത്തരമൊരു പിച്ചില്‍ 22 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങുകയെന്നത് വളരെ ശ്രമകരമായ ദൗത്യം തന്നെയാണെന്നും കോലി പ്രശംസിച്ചു.

 ടീമിന്റെ പോരാട്ടവീര്യം

ടീമിന്റെ പോരാട്ടവീര്യം

ആദ്യ ഇന്നിങ്‌സില്‍ 100 റണ്‍സിനടതുത്ത് ലീഡ് വഴങ്ങിയിട്ടും ഇങ്ങനെയൊരു തിരിച്ചുവരവ് നടത്തി മല്‍സരം ജയിക്കാനായത് ടീമിന്റെ പോരാട്ടവീര്യമാണ് തെളിയിക്കുന്നതെന്നു കോലി വ്യക്തമാക്കി.
ആദ്യ ഇന്നിങ്‌സിള്‍ നമ്മള്‍ 100 റണ്‍സിനടുത്ത് (99) പിന്നിലായിരുന്നു. എന്നിട്ടും രണ്ടാമിന്നിങ്‌സില്‍ തിരിച്ചുവരാന്‍ ടീമിനു കഴിഞ്ഞു. ടീമിന്റെ ഈ പോരാട്ടവീര്യത്തില്‍ എനിക്കു അഭിമാനമുണ്ട്, ലോര്‍ഡ്‌സിലും ഞാന്‍ ഇതു പറഞ്ഞതാണ്. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഞാന്‍ സാക്ഷിയായ മൂന്നു മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്ന് കൂടിയാണ് ഇതെന്നും കോലി വിശദമാക്കി.

 ടീമെന്ന നിലയില്‍ വിശ്വസിച്ചു

ടീമെന്ന നിലയില്‍ വിശ്വസിച്ചു

ഓവലില്‍ ആദ്യത്തെ മൂന്നു ദിനങ്ങളിലേതു പോലെ ഫീല്‍ഡില്‍ ഈര്‍പ്പമില്ലായിരുന്നു. റിവേഴ്‌സ് സ്വിങ് നന്നായി മുതലെടുക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഇംഗ്ലണ്ടിന്റെ മുഴുവന്‍ വിക്കറ്റുകളും നേടാന്‍ കഴിയുമെന്ന് ടീമെന്ന നിലയില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചിരുന്നതായും ഇതാണ് ഫലം കണ്ടതെന്നും കോലി പറഞ്ഞു.
നാലാംദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് പോലും ഇന്ത്യക്കു ലഭിച്ചിരുന്നില്ല. 77 റണ്‍സും അവര്‍ നേടിയിരുന്നു. അവസാന ദിനം ടീം സ്‌കോര്‍ 100ല്‍ വച്ചാണ് ഇന്ത്യക്കു ആദ്യ. വിക്കറ്റ് ലഭിക്കുന്നത്. 110 റണ്‍സ് കൂടി നേടുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും ഇന്ത്യ വീഴ്ത്തുകയും ചെയ്തു.

രോഹിത്തിനും ശര്‍ദ്ദുലിനും പ്രശംസ

രോഹിത്തിനും ശര്‍ദ്ദുലിനും പ്രശംസ

ബാറ്റിങില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഓപ്പണര്‍ രോഹിത് ശര്‍മയെയും ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെയും കോലി പ്രശംസിച്ചു. രോഹിത്തിന്റെ ഇന്നിങ്‌സ് ഉജ്ജ്വലമായിരുന്നു. ഈ ടെസ്റ്റില്‍ ശര്‍ദ്ദുലിന്റെ പ്രകടനം ഏറെക്കാലം ഓര്‍മിക്കപ്പെടും. അവന്റെ ഫിഫ്റ്റിയാണ് 150-160 റണ്‍സിന്റെ വ്യത്യാസം വരുത്തിയത്. ശര്‍ദ്ദുലിന്റെ രണ്ടു ഫിഫ്റ്റികള്‍ ഇംഗ്ലണ്ടിന്റെ താളംതെറ്റിച്ചു.
രണ്ടാമിന്നിങ്‌സില്‍ അവന്റെ കൗണ്ടര്‍ അറ്റാക്കിങ് ബാറ്റിങ് കളിയില്‍ വലിയ വ്യത്യാസം വരുത്തി. ഞാന്‍ പുറത്തായപ്പോള്‍ ഇംഗ്ലണ്ട് നമ്മളെ വലിയ ടോട്ടല്‍ നേടുന്നതില്‍ തടയുമെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചിരുന്നത്, പക്ഷെ ശര്‍ദ്ദുല്‍ അതു മാറ്റിയതായും കോലി കൂട്ടിച്ചേര്‍ത്തു.

ഓവല്‍ ടെസ്റ്റില്‍ 157 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 50 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓവലില്‍ ഇന്ത്യ ടെസ്റ്റില്‍ ജയം നേടിയത്. ഇതോടെ 2007നു ശേഷം ആദ്യമായി ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പര നഷ്ടമാവില്ലെന്നു ഇന്ത്യ ഉറപ്പാക്കുകയും ചെയ്തു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1ന് ലീഡ് ചെയ്യുകയാണ്. പരമ്പര പോക്കറ്റിലാക്കാന്‍ മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റില്‍ ഇന്ത്യക്കു സമനില മാത്രം മതി.

Story first published: Tuesday, September 7, 2021, 12:32 [IST]
Other articles published on Sep 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+