
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിലവിലെ ഇന്ത്യയുടെ ടോപ് സ്‌കോററാണ് രോഹിത്. 50 വര്‍ഷത്തിന് ശേഷം ഇന്ത്യ ഓവലില്‍ ടെസ്റ്റ് ജയം നേടിയപ്പോള്‍ സെഞ്ച്വറിയോടെ ഇന്ത്യയുടെ വിജയ ശില്‍പ്പിയായതും രോഹിത് ശര്‍മയാണ്. ഒരു കാലത്ത് മുംബൈ ക്രിക്കറ്റില്‍ നിന്നെത്തി ക്രിക്കറ്റ് ലോകത്തെ അടക്കിഭരിച്ച താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ന് സച്ചിന്റെ പകരക്കാരനായി മുംബൈയില്‍ നിന്നെത്തി അടക്കിഭരിക്കുന്ന രോഹിത് ശര്‍മയാണ്. ഒരുകാലത്ത് സച്ചിനും കാംബ്ലിയുമാണെങ്കില്‍ ഇന്നത് രോഹിതും ശര്‍ദുലുമായി മാറിയിരിക്കുന്നു.
Also Read: എന്നെ ഒഴിവാക്കിയതു കൊണ്ട് ദ്രാവിഡും പലരും വന്നു! രഹാനെയും വഴി മാറട്ടെയെന്നു മഞ്ജരേക്കര്‍

മുംബൈക്കാരനായ ശര്‍ദുല്‍ ഠാക്കൂറും സമീപകാലത്തെ പ്രകടനംകൊണ്ട് കൈയടി നേടുകയാണ്. ഇരുവരും മുംബൈയിലെ സ്വാമി വിവേകാനന്ദ സ്‌കൂളിലൂടെ വളര്‍ന്നുവന്ന താരങ്ങളാണ്. ഇപ്പോഴിതാ സ്‌കൂളില്‍ ഇരുവരേയും പരിശീലിപ്പിച്ച ദിനേഷ് ലാദ് ഇവരുടെ പ്രകടനം വിലയിരുത്തിയിരിക്കുകയാണ്. 'ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനൊന്നുമല്ല. രോഹിത് ഓവലില്‍ സെഞ്ച്വറി നേടിയപ്പോള്‍ ശര്‍ദുല്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി സ്വന്തമാക്കി.
Also Read: INDvENG: രഹാനെയുടെ പൊസിഷന്‍ ജഡേജയ്ക്ക്, പകരം അശ്വിന്‍ കളിക്കട്ടെ- ഫാന്‍സ് പറയുന്നു

ഇന്ത്യക്കായി ടീമെന്ന നിലയിലാണ് അവര്‍ സ്‌കോര്‍ നേടിയത്. എന്നാല്‍ എന്റെ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ നിര്‍ണ്ണായക സംഭാവന നല്‍കിയത്. രോഹിതിനെ സിമന്റ് വിക്കറ്റിലാണ് പന്തെറിഞ്ഞ് പരിശീലിപ്പിച്ചത്. എക്‌സ്ട്രാ ടൈമിങ് ലഭിച്ച് അനുഗ്രഹിക്കപ്പെട്ട താരമാണവന്‍. സിമന്റ് വിക്കറ്റില്‍ പന്ത് അവന്റെ നേര്‍ക്ക് വരുമ്പോഴും പുള്‍ ഷോട്ട് കളിക്കും. രോഹിതിനെ ആദ്യമായി ഒരു ക്യാംപിലാണ് കാണുന്നത്. ഞങ്ങളുടെ ടീമിനെതിരേ മികച്ച 10 ഓവര്‍ അവന്‍ ചെയ്തു.
Also Read: INDvENG: തൊട്ടതെല്ലാം പൊന്നാക്കുന്നു! ഇവനെയാണ് ഇന്ത്യക്കു വേണ്ടിയിരുന്നത്- പുകഴ്ത്തി ഗവാസ്‌കര്‍

അവന്റ ബൗളിങ് ആക്ഷന്‍ ഇഷ്ടപ്പെടുകയും ഞങ്ങളുടെ സ്‌കൂളിലേക്ക് ക്ഷണിക്കുകയും ചെയ്തു. 275 രൂപയായിരുന്നു 1999ല്‍ ഫീസായി ഉണ്ടായിരുന്നത്. ആ സമയത്ത് അവന്റെ കുടുംബത്തിനത് താങ്ങാവുന്ന തുകയല്ലായിരുന്നു. എന്നാല്‍ അവന്റെ പ്രതിഭ മനസിലാക്കി സൗജന്യമായി അവനെ ഞങ്ങളുടെ സ്‌കൂളില്‍ ചേര്‍ത്തു. ഇത്തരത്തില്‍ സൗജന്യമായി സ്‌കൂളില്‍ പ്രവേശനം നല്‍കിയ ആദ്യ താരം രോഹിതാണ്'-ദിനേഷ് ലാദ് പറഞ്ഞു.
Also Read: INDvENG: മാന്‍ ഓഫ് ദി മാച്ച് രോഹിത്തോ? ശര്‍ദ്ദുല്ലാണ് യഥാര്‍ഥ അവകാശി!- വോന്‍ പറയുന്നു

രോഹിതിന്റെ കരിയറിന്റെ തുടക്കം സ്പിന്‍ ബൗളറെന്ന നിലയിലായിരുന്നു. സ്പിന്നറായി വളരാന്‍ ആഗ്രഹിച്ച രോഹിത് ഏഴാം ക്ലാസിലൊക്ക പഠിക്കുമ്പോള്‍ സ്പിന്നറെന്ന നിലയിലാണ് കളിച്ചിരുന്നത്. എന്നാല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ദിനേഷ് ലാദ് രോഹിതിനെ ബാറ്റിങ്ങിലേക്ക് വഴിതിരിച്ചുവിട്ടത്. അതൊരു ഐതിഹാസിക യാത്രയുടെ തുടക്കമായിരുന്നു.
Also Read: INDvENG: ബോള്‍ ബുംറ ചോദിച്ചുവാങ്ങി! കളിയും മാറ്റിമറിച്ചു- വെളിപ്പെടുത്തലുമായി കോലി

അതേ സമയം 2005ലാണ് ശര്‍ദുലിനെ ദിനേഷ് കണ്ടെത്തുന്നത്. അന്ന് ദിനേഷ് മുംബൈ അണ്ടര്‍12 പരിശീലകനായിരുന്നു. മുംബൈയില്‍ നിന്ന് 87 കിലോ മീറ്റര്‍ അകലെയായിരുന്നു ശര്‍ദുലിന്റെ സ്ഥലം. ഒരു മത്സരത്തില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയാണ് ശര്‍ദുല്‍ ഞെട്ടിച്ചത്. 'ശര്‍ദുല്‍ അന്ന് താരാപ്പൂര്‍ വിദ്യാമന്ദിറിനുവേണ്ടിയായിരുന്നു കളിച്ചിരുന്നത്. ആ പ്രായത്തില്‍ ഏറ്റവും വേഗത്തില്‍ പന്തെറിയുന്നത് അവനായിരുന്നു. നല്ല സ്വിങ്ങും ബൗളിങ്ങിലുണ്ടായിരുന്നു. അതിനാല്‍ത്തന്നെ അവനെ വിവേകാനന്ദന സ്‌കൂളിലേക്ക് ക്ഷണിച്ചു. എന്നാല്‍ അന്ന് വരാന്‍ സമ്മതിച്ചില്ല.
Also Read: ശാസ്ത്രിയും കോലിയും ഉത്തരം പറയണം! ബയോ ബബ്ള്‍ ലംഘനം ബിസിസിഐ അന്വേഷിച്ചേക്കും

Also Read: INDvENG: ശര്‍ദ്ദുലിന് 9.5, രഹാനെയ്ക്കു 1 !- ഓവലില്‍ ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ് അറിയാം
കാരണം അന്ന് അവന്‍ ഒമ്പതാം ക്ലാസിലായിരുന്നു. അതിനാല്‍ത്തന്നെ വീട്ടില്‍ നിന്ന് പോയിവരാന്‍ ദിവസവും മൂന്ന് മണിക്കൂര്‍ വേണ്ടിവരുമെന്നതായിരുന്നു അവന്റെ പ്രശ്‌നം. എന്നാല്‍ പിന്നീട് എന്റെ ആവിശ്യം അംഗീകരിക്കുകയും വിവേകാനന്ദയില്‍ ചേരുകയും ചെയ്തു. മുംബൈ പ്രീമിയര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒരോവറില്‍ ആറ് സിക്‌സടക്കം 168 റണ്‍സും ആറ് വിക്കറ്റും അവന്‍ നേടി'-ദിനേഷ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











