Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശാസ്ത്രിയും കോലിയും ഉത്തരം പറയണം! ബയോ ബബ്ള്‍ ലംഘനം ബിസിസിഐ അന്വേഷിച്ചേക്കും

1
BCCI unhappy with Ravi Shastri & Virat Kohli | Oneindia Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ കോച്ച് കോച്ച് രവി ശാസ്ത്രി, പരിശീലകസംഘത്തിലെ മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കു കൊവിഡ് പിടിപെട്ടതിനു ഇതിലേക്കു നയിച്ച സംഭവത്തെക്കുറിച്ച് ബിസിസിഐ അന്വേഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശാസ്ത്രിയുടെ പുസ്തക പ്രകാശനച്ചടങ്ങ് ടീം ഹോട്ടലില്‍ വച്ച് നാലാം ടെസ്റ്റിനു മുമ്പ് സംഘടിപ്പിച്ചിരുന്നു. പുറത്തുനിന്നുള്ളവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഇതിനു ശേഷമാണ് ശാസ്ത്രി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിടിച്ചത്. തുടര്‍ന്നു നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഫലം പോസിറ്റീവാകുകയും ചെയ്തു.

ആര്‍ടി പിസിആര്‍ ടെസ്റ്റിലായിരുന്നു ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ മുഴുവന്‍ പരിശോധനയ്ക്കു വിധേയരായിരുന്നെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റീവായതോടെയാണ് ടെസ്റ്റ് തടസ്സപ്പെടാതെ മുന്നോട്ടു പോയത്. ശാസ്ത്രിയടക്കം കോവിഡ് പിടിപെട്ട മൂന്നു പേരും ടീം ഹോട്ടലില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. ഈയാഴ്ച മാഞ്ചസ്റ്ററില്‍ ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിക്കാന്‍ മൂന്നു പേര്‍ക്കും കഴിയില്ല.

ഓവലിലെ നാലാം ടെസ്റ്റിനു മുമ്പായിരുന്നു സ്റ്റാര്‍ ഗേസറെന്ന ശാസ്ത്രിയുടെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നടന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയും ടീമംഗങ്ങളും ഈ ചടങ്ങില്‍ സംബന്ധിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ശാസ്ത്രി, കോലി എന്നിവരില്‍ നിന്നും ബോര്‍ഡ് വിശദീകരണവും തേടിയേക്കും. കൂടാതെ ബയോ ബബ്ള്‍ ലംഘിച്ച് ഇങ്ങനെയൊരു ചടങ്ങില്‍ സംബന്ധിക്കാന്‍ ടീമിനു അനുവാദം നല്‍കിയ ടീം മീനേജര്‍ ഗിരീഷ് ഡോംഗ്രെയുടെ പങ്കും അന്വേഷിച്ചേക്കും.

പുസ്തക പ്രകാശനച്ചടങ്ങളില്‍ നിന്നുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയകളിലൂടെ ബിസിസിഐ ഒഫീഷ്യലുകള്‍ പങ്കുവച്ചിരുന്നു. ഈ സംഭവം ബോര്‍ഡിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് ശാസ്ത്രിയോടും കോലിയോടും ബോര്‍ഡ് അഞ്ചാം ടെസ്റ്റിനു മുമ്പ് തന്നെവ വിശദീകരണം തേടിയേക്കുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനു മുമ്പ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു കൊവിഡ് പിടിപെട്ടിരുന്നു. ഇതിനു ശേഷം ആള്‍ക്കൂട്ട ചടങ്ങുകളില്‍ ടീമിലെ ആരും പങ്കെടുക്കരുതെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ നിര്‍ദേശവും നല്‍കിയിരുന്നു. ഇതു ലംഘിച്ചാണ് ശാസ്ത്രിയുടെ പുസ്തക പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.

അതേസമയം, ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ ആധികാരിക വിജയം ആഘോഷിച്ചിരുന്നു. 157 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരിക്കുകയാണ് ഇന്ത്യ. അവസാന ടെസ്റ്റ് 10 മുതല്‍ മാഞ്ചസ്റ്ററില്‍ ആരംഭിക്കും.

Story first published: Tuesday, September 7, 2021, 11:37 [IST]
Other articles published on Sep 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+