
ഹീത്ത് സ്ട്രീക്ക് (സിംബാബ്‌വെ)
സിംബാബ് വെയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് ഹീത്ത് സ്ട്രീക്ക്. പേസ് ബൗളറായ താരത്തെ സിംബാബ് വെയുടെ ഇതിഹാസങ്ങളിലൊരാളെന്ന് തന്നെ വിശേഷിപ്പിക്കാം. 255 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 450 ലധികം വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. അതില്‍ അഞ്ച് വിക്കറ്റ് പ്രകടനം എട്ടുതവണയും നടത്തിയിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ പ്രധാന ബൗളര്‍മാരെ പരിഗണിക്കുമ്പോള്‍ പലപ്പോഴും ഹീത്തിന്റെ പേരുണ്ടാവാറില്ല. മുന്‍ നായകനും ബൗളിങ് പരിശീലകനുമായിരുന്ന ഹീത്ത് 24 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്.
Also Read:T20 World Cup: ഇന്ത്യന്‍ ടീമിനെ ബുധനാഴ്ച അറിയാം- സഞ്ജുവിന് സാധ്യതയില്ല, സാധ്യതാ ടീം നോക്കാം

മുഷ്ഫിഖര്‍ റഹിം (ബംഗ്ലാദേശ്)
ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഷ്ഫിഖര്‍ റഹിം മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള താരമാണ്. കളത്തില്‍ മോശം പെരുമാറ്റംകൊണ്ട് നിരന്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്ന താരമാണ് മുഷ്ഫിഖര്‍ റഹീം. കഴിഞ്ഞിടെ ഫ്രാഞ്ചൈസി ക്രിക്കറ്റിനെ സഹതാരത്തെ തല്ലാന്‍ പോയും അദ്ദേഹം വിവാദത്തില്‍ അകപ്പെട്ടിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയിലെ പ്രതിഭ പരിശോധിക്കുമ്പോള്‍ മുഷ്ഫിഖര്‍ റഹിം വലിയ അംഗീകാരം അര്‍ഹിക്കുന്ന താരമാണ്. എന്നാല്‍ പല കാരണങ്ങള്‍ക്കൊന്നും അത്തരമൊരു അംഗീകാരം ലോക ക്രിക്കറ്റില്‍ നിന്ന് താരത്തിന് ലഭിക്കുന്നില്ല. 75 ടെസ്റ്റില്‍ നിന്ന് 4696 റണ്‍സും 227 ഏകദിനത്തില്‍ നിന്ന് 6581 റണ്‍സും 89 ടി20യില്‍ നിന്ന് 1318 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 15 അന്താരാഷ്ട്ര സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറികളും മുഷ്ഫിഖറിന്റെ കരിയറില്‍ നേടിയിട്ടുണ്ട്.
Also Read: എന്നെ ഒഴിവാക്കിയതു കൊണ്ട് ദ്രാവിഡും പലരും വന്നു! രഹാനെയും വഴി മാറട്ടെയെന്നു മഞ്ജരേക്കര്‍

ശിവനരെയ്ന്‍ ചന്ദര്‍പോള്‍ (വെസ്റ്റ് ഇന്‍ഡീസ്)
ക്രീസിലെ വ്യത്യസ്തമായ സ്റ്റാന്റ്‌കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ശിവനരെയ്ന്‍ ചന്ദര്‍പോള്‍. ഒരുകാലഘട്ടത്തില്‍ ക്ലാസിക് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച താരമാണ് ചന്ദര്‍പോള്‍. എന്നാല്‍ പലപ്പോഴും ബ്രയാന്‍ ലാറയുടെ നിഴലില്‍ ഒതുങ്ങിപ്പോയി. നിലവില്‍ ലഭിച്ചതിനെക്കാള്‍ വലിയ അംഗീകാരം അദ്ദേഹം അര്‍ഹിച്ചിരുന്നു. അതിനുള്ള പ്രതിഭയും സ്‌കോറും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ല. 164 ടെസ്റ്റില്‍ നിന്ന് 11867 റണ്‍സും 268 ഏകദിനത്തില്‍ നിന്ന് 8778 റണ്‍സും 22 ടി20യില്‍ നിന്ന് 343 റണ്‍സുമാണ് ചന്ദര്‍പോള്‍ നേടിയത്. 41 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 125 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിലുണ്ട്.
Also Read: INDvENG: തോല്‍ക്കാതെ തടിതപ്പുമോ? മാഞ്ചസ്റ്ററിലെ റെക്കോര്‍ഡ് ഇന്ത്യയുടെ ഉറക്കം കെടുത്തും!

യൂനിസ് ഖാന്‍ (പാകിസ്താന്‍)
പാകിസ്താന്‍ ടീമില്‍ നിന്ന് നിരവധി ഇതിഹാസങ്ങള്‍ ലോക ക്രിക്കറ്റിലേക്ക് എത്തിയിട്ടുണ്ട്. ബാറ്റിങ് നിരയില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുണ്ടും വലിയ അംഗീകാരം ലഭിക്കാത്ത താരമാണ് യൂനിസ് ഖാന്‍. ഇന്‍സമാം ഉല്‍ ഹഖ് ക്യാപ്റ്റനായിരിക്കെ ടീമിന്റെ നട്ടെല്ലുകളിലൊരാളായിരുന്നു യൂനിസ് ഖാന്‍. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ മികവുണ്ടായിരുന്ന അദ്ദേഹം 118 ടെസ്റ്റില്‍ നിന്ന് 10099 റണ്‍സും 265 ഏകദിനത്തില്‍ നിന്ന് 7249 റണ്‍സും 25 ടി20യില്‍ നിന്ന് 442 റണ്‍സും നേടിയിട്ടുണ്ട്. വിരമിച്ച ശേഷം പാകിസ്താന്‍ ടീമിന്റെ ബാറ്റിങ് പരിശീലകനായി യൂനിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ അര്‍ഹിച്ച പരിഗണന ലഭിച്ചിട്ടില്ലെന്ന് തന്നെ പറയേണ്ടിവരും.
Also Read: INDvENG: രഹാനെയുടെ പൊസിഷന്‍ ജഡേജയ്ക്ക്, പകരം അശ്വിന്‍ കളിക്കട്ടെ- ഫാന്‍സ് പറയുന്നു

ചാമിന്ദ വാസ് (ശ്രീലങ്ക)
ശ്രീലങ്കയുടെ ഇതിഹാസ പേസറെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ചാമിന്ദ വാസ്. അതിവേഗ ബൗളര്‍മാര്‍ കളം നിറഞ്ഞാടുന്ന കാലഘട്ടത്തിലും മികച്ച ലൈനും ലെങ്തും സ്വിങ്ങും കാത്ത് പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയിരുന്ന താരമാണ് വാസ്. എന്നാല്‍ വലിയൊരു ഇതിഹാസ പദവിയിലേക്ക് വാസ് എത്തിപ്പെട്ടില്ല.111 ടെസ്റ്റില്‍ നിന്ന് 355 വിക്കറ്റും 322 ഏകദിനത്തില്‍ നിന്ന് 400 വിക്കറ്റും 6 ടി20യില്‍ നിന്ന് 6 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. വിരമിച്ച ശേഷം ടീമിന്റെ ബൗളിങ് പരിശീലകനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സംഗക്കാര,ജയവര്‍ധന,മുരളീധരന്‍,ജയസൂര്യ എന്നിവരുടെയെല്ലാം താരപദവിക്കുള്ളില്‍ ഒതുങ്ങിപ്പോയ താരമാണ് ചാമിന്ദ വാസ്.
Also Read: INDvENG: തൊട്ടതെല്ലാം പൊന്നാക്കുന്നു! ഇവനെയാണ് ഇന്ത്യക്കു വേണ്ടിയിരുന്നത്- പുകഴ്ത്തി ഗവാസ്‌കര്‍

മാര്‍ക്കസ് ട്രസ്‌കോത്തിക് (ഇംഗ്ലണ്ട്)
മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്കസ് ട്രസ്‌കോത്തികും അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ കരിയര്‍ അവസാനിപ്പിച്ച താരങ്ങളിലൊരാളാണ്. 76 ടെസ്റ്റില്‍ നിന്ന് 5825 റണ്‍സും 123 ഏകദിനത്തില്‍ നിന്ന് 4335 റണ്‍സും മൂന്ന് ടി20യില്‍ നിന്ന് 72 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 26 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 52 അര്‍ധ സെഞ്ച്വറിയും ട്രസ്‌കോത്തിക്കിന്റെ പേരിലുണ്ട്. 2000ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ അദ്ദേഹത്തിന്റെ കരിയര്‍ 2006ല്‍ അവസാനിക്കുകയും ചെയ്തു.
Also Read: INDvENG: മാന്‍ ഓഫ് ദി മാച്ച് രോഹിത്തോ? ശര്‍ദ്ദുല്ലാണ് യഥാര്‍ഥ അവകാശി!- വോന്‍ പറയുന്നു

റോസ് ടെയ്‌ലര്‍ (ന്യൂസീലന്‍ഡ്)
ന്യൂസീലന്‍ഡിനുവേണ്ടി പല തവണ രക്ഷക വേഷം കെട്ടിയിട്ടുള്ള താരമാണ് റോസ് ടെയ്‌ലര്‍. 108 ടെസ്റ്റില്‍ നിന്ന് 7565 റണ്‍സും 233 ഏകദിനത്തില്‍ നിന്ന് 8676 റണ്‍സും 102 ടി20യില്‍ നിന്ന് 1909 റണ്‍സും ടെയ്‌ലറിന്റെ പേരിലുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും 45ന് മുകളില്‍ ശരാശരിയുള്ള താരമാണ് അദ്ദേഹം. 40 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 91 അര്‍ധ സെഞ്ച്വറിയും ടെയ്‌ലറുടെ പേരിലുണ്ട്. ന്യൂസീലന്‍ഡ് ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളാണെങ്കിലും അതിന് പുറത്തേക്ക് വലിയൊരു അംഗീകാരം ലഭിച്ചില്ല.
Also Read: INDvENG: ബോള്‍ ബുംറ ചോദിച്ചുവാങ്ങി! കളിയും മാറ്റിമറിച്ചു- വെളിപ്പെടുത്തലുമായി കോലി

ഇര്‍ഫാന്‍ പഠാന്‍ (ഇന്ത്യ)
ഇന്ത്യയുടെ ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറാണ് ഇര്‍ഫാന്‍ പഠാന്‍. 2007ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലടക്കം നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഇര്‍ഫാന്‍. എന്നാല്‍ യാത്രയയപ്പ് പോലും ലഭിക്കാതെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു. 29ടെസ്റ്റില്‍ നിന്ന് 100 വിക്കറ്റും 120 ഏകദിനത്തില്‍ നിന്ന് 173 വിക്കറ്റും 24 ടി20യില്‍ നിന്ന് 28 വിക്കറ്റും ഇര്‍ഫാന്റെ പേരിലുണ്ട്. ഒരു സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഇര്‍ഫാന്റെ അന്താരാഷ്ട്ര കരിയറിലുണ്ട്.


Click it and Unblock the Notifications











